- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എന്റെയെടുത്ത് ആളാവാൻ വരരുത്... കോടതിയാണ് ഇനി നോക്കുന്നത്, അവർ നോക്കിക്കോളും.. യു വാൻഡ് മി ടു കൺഡിന്യൂ, ആസ്‌ക് ഹെർ ടു മൂവ് ബാക്ക്'! ഗരുഡൻ സിനിമ കാണാൻ എത്തിയപ്പോൾ കേസിനെ കുറിച്ചു ചോദ്യം; മാധ്യമ പ്രവർത്തകയോട് ക്ഷുഭിതനായി സുരേഷ്ഗോപി
തൃശൂർ: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവർത്തകയോട് കയർത്ത് ബിജെപി നേതാവും മുൻ എംപിയും നടനുമായ സുരേഷ് ഗോപി. ഗരുഡൻ സിനിമ കാണാൻ എത്തിയപ്പോൾ സിനിമയെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും മാറി കോഴിക്കോട് വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിനെ കുറിച്ചുള്ള ചോദ്യം ഉന്നയിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഒരു വനിതാ മാധ്യമ പ്രവർത്തകയാണ് നടനോട് ചോദ്യം ഉന്നയിച്ചത്.
'എന്റെ അടുത്ത് ആളാകാൻ വരരുത്' എന്ന് അദ്ദേഹം പറഞ്ഞു. ആളാകാൻ വരുന്നതല്ലെന്ന് മാധ്യമപ്രവർത്തക മറുപടി പറയുന്നതും കേൾക്കാം. 'ആളാകാൻ വരരുത്. കോടതിയാണ് ഇനി നോക്കുന്നത്. മാധ്യമപ്രവർത്തക ഇവിടെ വന്ന് എന്ത് കോടതി എന്നാണ് ചോദിച്ചിരിക്കുന്നത്. യു വാൻഡ് മി ടു കൺഡിന്യൂ, ആസ്‌ക് ഹെർ ടു മൂവ് ബാക്ക്' അദ്ദേഹം പറഞ്ഞു. തുടർന്ന് ആ മാധ്യമപ്രവർത്തക പുറത്തുപോയതിന് ശേഷമാണ് സുരേഷ്ഗോപി തുടർന്ന് സംസാരിച്ചത്.
സനിമയെ കുറിച്ചു അദ്ദേഹം സംസാരിക്കുകയും ചെയ്തു. ''പ്രേക്ഷകർ സിനിമ ആസ്വദിക്കുന്നു. അതെനിക്ക് ഈശ്വാരനുഗ്രഹം തന്നെയാണ്. ആ ഈശ്വരാനുഗ്രഹം താൻ സന്തോഷപൂർവം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാനൊന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്. മാറിനിൽക്കണമെന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ. അതിന് വാർത്താ കച്ചവടക്കാരൻ ക്ലാസെടുത്തു വിട്ടിരിക്കുന്ന വാചകങ്ങളൊന്നും ഇവിടെ എഴുന്നള്ളിക്കരുത്. കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാനാ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. 'എന്തു കോടതി' നിങ്ങളിൽ ആർക്കെങ്കിലും പറയാൻ അവകാശമുണ്ടോ എന്താ ഒന്നും മറുപടി പറയാത്തത്. അതൊക്കെ വേറെ വിഷയങ്ങളാണ്. അതിനകത്ത് രാഷ്ട്രീയവും കാര്യങ്ങളൊന്നും ഉന്നയിക്കരുത്.എന്റെയും സിനിമ ഇൻഡസ്ട്രിയുടെയും ബലത്തിൽ ഗരുഡൻ പറന്നുയരുകയാണ്. അത് നാടാകെ ആഘോഷിക്കുമ്പോൾ ഞാനും ആ ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്'' സുരേഷ് ഗോപി തുടർന്ന് പറഞ്ഞു.
കഴിഞ്ഞ ദിവസവും സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കെതിരെ സംസാരിച്ചിരുന്നു. തന്റെ വഴി നിഷേധിച്ചാൽ മാധ്യമപ്രവർത്തകർക്കെതിരെ കേസ് കൊടുക്കുമെന്നാണ് താരം പറഞ്ഞത്. കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളത്ത് കൈവെച്ചതാണ് വിവാദമായത്. ഈ സംഭവത്തിൽ സുരേഷ്‌ഗോപിക്കെതിരെ പരാതിയുമായി മാധ്യമപ്രവർത്തക പൊലീസിനെ സമീപിച്ചിരുന്നു. ഇതോടെ നടക്കാവ് പൊലീസ് കേസെടുക്കുകയും ചെയ്തു.
ഈ സംഭവത്തിന് ശേഷം മാധ്യമപ്രവർത്തകരിൽ നിന്നും അടന്നുമാറിയാണ് സുരേഷ് ഗോപി നടക്കുന്നത്. അടുത്തിടെ, കൊച്ചി കലൂരിൽ ട്രാൻസ്‌ജെൻഡേഴ്‌സിന്റെ കേരളപ്പിറവി ദിനാഘോഷത്തിൽ അതിഥിയായി എത്തിയ സുരേഷ് ഗോപി, മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. 'പ്ലീസ് കീപ് എവേ ഫ്രം മീ, നോ ബോഡി ടച്ചിങ്. താങ്ക്യു' എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.