- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പേരുവിവാദത്തിലെ' സെൻസർ ബോർഡ് ജയം 'തങ്കമണിക്ക്' നൽകുന്നത് വലിയ ആശ്വാസം
കൊച്ചി: സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയ സാഹചര്യത്തിൽ റിലീസിംഗിന് അതിവേഗം തയ്യറെടുക്കുകായണ് ദിലീപ് ചിത്രമായ തങ്കമണി. ഹൈക്കോടതിയിലെ നിയമ പോരാട്ടത്തിനൊടുവിൽ സെൻസർഷിപ്പിൽ ജയം നേടാനായത് പ്രതീക്ഷയോടെയാണ് സിനിമയുടെ അണിയറക്കാർ കാണുന്നത്. പ്രോമോഷൻ ജോലികൾ ഉടൻ തുടങ്ങും. പേരു വിവാദത്തിൽ മമ്മൂട്ടി ചിത്രമായ ഭൃമയുഗവും കുടുങ്ങിയിരുന്നു. എന്നാൽ കഥാപാത്രത്തിന്റെ പേരുമാറ്റി വിവാദം ഒഴിവാക്കുകായായിരുന്നു അവർ. എന്നാൽ 'തങ്കമണിയിൽ' നിയമ പോരാട്ടം നടത്തുകയായിരുന്നു ദിലീപ്.
തിയേറ്ററിൽ ഈ ചിത്രം ജയിക്കേണ്ടത് ദിലീപിനെ സംബന്ധിച്ച് അനിവാര്യതായണ്. ജനപ്രിയ നായകന് ഏറെ നാളായി വമ്പൻ സിനിമാ വിജയങ്ങൾ സ്വന്തം പേരിൽ ഇല്ല. അതുകൊണ്ട് തന്നെ 'പേരു വിവാദത്തിലെ' കേസിൽ ദിലീപിന് തിരിച്ചടിയുണ്ടാകുമോ എന്ന് ഏവരും ശ്രദ്ധയോടെ നീക്കി. ഈ നിയമ പോരാട്ടത്തെയാണ് ദിലീപ് ജയിച്ചു കയറുന്നത്. ചരിത്രം പറയുന്ന സിനിമ ബോക്സോഫീസിലും ചലനുമുണ്ടാക്കുമെന്നാണ് ദിലീപ് ഫാൻസുകാരുടേയും വിലയിരുത്തൽ.
ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവം പ്രമേയമാക്കി രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്ത 'തങ്കമണി' സിനിമയിൽ നിന്ന് സാങ്കൽപിക ബലാത്സംഗ രംഗങ്ങളടക്കം ഒഴിവാക്കണമെന്നത് അടക്കമുള്ള പരാതിക്കാരന്റെ ആവശ്യം എല്ലാം തള്ളുകയായിരുന്നു സെൻസർ ബോർഡ്. തങ്കമണിയെന്ന പേരും സിനിമയുടെ ടാഗ് ലൈനായ ബ്ലീഡിങ് വില്ലേജും മാറ്റണമെന്നതായിരുന്നു പരാതിക്കാരന്റെ ആവശ്യം. ഇത് രണ്ടും സെൻസർ ബോർഡ് തള്ളി. അതുകൊണ്ട് തന്നെ പേരു മാറ്റാതെ തന്നെ തങ്കമണി റിലീസ് ചെയ്യും. ശനിയാഴ്ചയായിരുന്നു സെൻസർ സർട്ടിഫിക്കറ്റ് അനുവദിച്ചത്.
വിദഗ്ധ സമിതിയെ നിയോഗിച്ചാണ് സിനിമയുടെ സെൻസർ നടപടികൾ പൂർത്തിയാക്കിയത്. സിനിമ കണ്ട് വിശകലനം ചെയ്ത സെൻസർ ബോർഡ് അക്ഷരാർത്ഥത്തിൽ പരാതിക്കാരന്റെ ആവശ്യം എല്ലാം തള്ളി. ദിലീപാണ് ചിത്രത്തിലെ നായകൻ. ഉടൽ എന്ന കന്നി സിനിമ വൻ വിജയമാക്കിയ സംവിധായകനാണ് മുൻ മാധ്യമ പ്രവർത്തകൻ കൂടിയായ രതീഷ് രഘുനന്ദനൻ. ആർ ബി ചൗധരി, റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ദിലീപിന്റെ കരിയറിലെ 148-ാമത് സിനിമയാണ്. ചിത്രത്തിൽ മലയാളത്തിലേയും, തമിഴിലേയും ഒരു വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഭൃമയുഗം എന്ന മമ്മൂട്ടി ചിത്രത്തിലെ പേരു വിവാദവും ഹൈക്കോടതിയിൽ എത്തിയിരുന്നു. കഥാപാത്രത്തിന്റെ പേരു മാറ്റാമെന്ന നിലപാട് ഭൃമയുഗത്തിന്റെ ശിൽപ്പികൾ എടുത്തതോടെ കേസ് ഒത്തുതീർപ്പായി. എന്നാൽ തങ്കമണിയിൽ ഒത്തുതീർപ്പിന് ദിലീപും തങ്കമണിയുടെ സംവിധായകൻ രതീഷ് രഘുനന്ദനനും തയ്യാറായില്ല. ഇതോടെ വിഷയം സെൻസർ ബോർഡിന് ഹൈക്കോടതി വിട്ടു. വിശദമായ വിലയിരുത്തലിന് ശേഷമാണ് ചിത്രത്തിന് യു-എ സർട്ടിഫിക്കറ്റ് സെൻസർ ബോർഡ് നൽകുന്നത്. ഇതിനായി ചില അക്രമ രംഗങ്ങളിലും മറ്റും നേരിയ തിരുത്തലുകൾ സെൻസർബോർഡ് നിർദ്ദേശിച്ചു.
അക്രമവും പൊലീസ് വെടിവെപ്പുമായി ബന്ധപ്പെടുത്തി യഥാർഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി ഹൈക്കോടതിയിൽ പരിഗണിച്ചത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആയിരുന്നു. പരാതിക്കിടയാക്കിയ വിഷയങ്ങൾ സ്ക്രീനിങ്ങിൽ പരിശോധിക്കുമെന്ന് സെൻസർ ബോർഡ് കോടതിക്ക് ഉറപ്പു നൽകിയിരുന്നു. ഇതിന് അനുസരിച്ചാണ് പ്രത്യേക സമിതിയെ നിയോഗിച്ചത്. വിദ്യാർത്ഥികളും സ്വകാര്യബസിലെ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചതെന്നും മറ്റ് മാനങ്ങൾ നൽകിയുള്ള ചിത്രീകരണം തങ്കമണിയിലെ ഗ്രാമീണരോടുള്ള വിവേചനമാണെന്നും മൗലികാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ഈ വിഷയത്തിലൊന്നും ഇടപെടാൻ ഹൈക്കോടതി തയ്യാറായില്ല. മറിച്ച് സെൻസർ ബോർഡിനോട് വിഷയം പരിശോധിച്ച് തീരുമാനിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
ഹൈക്കോടതിയിൽ ദിലീപും രതീഷ് രഘുനന്ദനനും എടുത്ത നിലപാടാണ് നിർണ്ണായകമായത്. ഇടുക്കി തങ്കമണിയിൽ 1986-ലുണ്ടായ സംഭവം പ്രമേയമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന സിനിമയാണ് തങ്കമണി. തങ്കമണി സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാർ പ്രദേശത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് വാസ്തവ വിരുദ്ധമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് തങ്കമണി സ്വദേശി ഹർജി ഫയൽ ചെയ്തത്. എന്നാൽ ഇത്തരം രംഗങ്ങളൊന്നും ചിത്രത്തിൽ ഇല്ലെന്ന വിലയിരുത്തലാണ് സെൻസർ ബോർഡിനുണ്ടായതെന്നാണ് ലഭിക്കുന്ന സൂചന.
1986 കാലഘട്ടത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവം 38 വർഷങ്ങൾ പിന്നിടുകയാണ്. 2023ൽ തങ്കമണി സംഭവത്തിന്റെ വാർഷിക ദിനത്തിൽ അതിനെ ആധാരമാക്കിയുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. നോവുണങ്ങാത്ത 37 വർഷങ്ങൾ.. തങ്കമണി സംഭവത്തിന്റെ വാർഷിക ദിനത്തിൽ ഇതാ നമ്മുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ-ഇതായിരുന്നു സംവിധായകൻ രതീഷ് രഘുനന്ദനന്റെ പ്രഖ്യാപനം. ദിലീപിന്റെ കരിയറിലെ 148-ാമത് സിനിമയായ 'തങ്കമണി' യുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ അണിയറക്കാർ നേരത്തെ പുറത്തുവിട്ടിരുന്നു. നീത പിള്ള, പ്രണിത സുഭാഷ് എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ മലയാളത്തിലേയും, തമിഴിലേയും ഒരു വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
അജ്മൽ അമീർ, സുദേവ് നായർ,സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, എന്നിവർക്കൊപ്പം തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു. 1987ൽ പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത 'ഇതാ സമയമായി' എന്ന ചിത്രവും തങ്കമണി സംഭവത്തെ ആസ്പദമാക്കി തയാറാക്കിയതാണ്. റോയൽ ഫിലിംസിന്റെ ബാനറിൽ അച്ചൻകുഞ്ഞ് നിർമ്മിച്ച സിനിമയിൽ രതീഷ്,ശാരി, ജനാർദ്ദനൻ, പ്രതാപ് ചന്ദ്രൻ, എംജി സോമൻ, കുണ്ടറ ജോണി തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചത്.
സിനിമയിലെ സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കർ സ്ഥലത്ത് ആർട്ട് ഡയറക്ടർ മനു ജഗത് വൻ സെറ്റാണ് ഒരുക്കിയത്. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന ചില രംഗങ്ങൾ പതിനഞ്ച് ദിവസം ഈ സെറ്റിലാണ് ചിത്രീകരിച്ചത്. ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ-ശ്യാം ശശിധരൻ, ഗാനരചന-ബി ടി അനിൽ കുമാർ,സംഗീതം-വില്യം ഫ്രാൻസിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുജിത് ജെ നായർ, പ്രൊജക്ട്ഡി സൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ 'അമൃത',സൗണ്ട് ഡിസൈനർ- ഗണേശ് മാരാർ,മിക്സിങ് -ശ്രീജേഷ് നായർ, കലാസംവിധാനം-മനു ജഗത്,മേക്കപ്പ്-റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, സ്റ്റണ്ട്-രാജശേഖർ,സ്റ്റൺ ശിവ,സുപ്രീം സുന്ദർ,മാഫിയ ശശി, പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്,സ്റ്റിൽസ്-ശാലു