- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ഷേപകരുടെ പണം തിരികെ നൽകാതെ തെന്നല സർവീസ് സഹകരണ ബാങ്ക്; പണമില്ലെന്ന് ജീവനക്കാർ; അടിയന്തര ആവശ്യങ്ങൾക്ക് പണം പിൻവലിക്കാനെത്തിയവർ മടങ്ങുന്നത് കണ്ണീരോടെ; ഇത് മലപ്പുറത്തെ സഹകരണ ചതിയോ?
മലപ്പുറം: മലപ്പുറം തെന്നല സർവീസ് സഹകരണ ബാങ്ക് നിക്ഷേപകരുടെ പണം തിരികെ നൽകുന്നില്ലെന്ന് പരാതി. ആശുപത്രി ബില്ലടക്കാനും മക്കളുടെ കല്യാണമടക്കം അടിയന്തര ആവശ്യങ്ങൾക്കുമായി പണം പിൻവലിക്കാനെത്തിയവർ നിരാശരായി മടങ്ങുകയാണ്. യു.ഡി.എഫ് ഭരണ സമിതിക്കു കീഴിലുള്ള ബാങ്കിൽ പണമില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
വർഷങ്ങളായുള്ള സാമ്പത്തിക ക്രമക്കേടിൽ ഉലയുന്ന ബാങ്ക് അടുത്തിടെ നൽകിയ വലിയ വായ്പകളിലെ തിരിച്ചടവ് മുടങ്ങിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് വിവരം. ചെറിയ ഈടിന്മേൽ വലിയ തുക ലോൺ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ 96 ലക്ഷം രൂപ വരെ ഒരാൾക്ക് മാത്രം ലോൺ നൽകിയിട്ടുണ്ടെന്ന് നിക്ഷേപകർ ആരോപിക്കുന്നു. ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണമെന്നും പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ആറ് നിക്ഷേപകർ മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്. അത്യാവശ ഘട്ടത്തിൽ പണം പിൻവലിക്കാനെത്തുമ്പോൾ ബാങ്കിൽ അക്രമ സംഭവങ്ങളും നടന്നിട്ടുണ്ട്.
2003 മുതൽ 2013 വരെ കാലയളവിൽ ഇല്ലാത്ത ആളുകളെ എ ക്ലാസ് മെമ്പർഷിപ്പിൽ ചേർത്ത് കാർഷിക ലോണിന്റെ പേരിൽ വലിയ വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അന്നത്തെ 12 ഭരണ സമിതിയംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടാൻ ഹൈക്കോടതിയുടെ ഉത്തരവിട്ടിരുന്നു. തുടർനടപടികൾ പുരോഗമിക്കുന്നതിനിടെ ഒരുഭരണസമിതിയംഗം 2019ൽ വിധിയിൽ സ്റ്റേ നേടിയിട്ടുണ്ട്. കോഴിക്കോട് വിജിലൻസ് കോടതിയിലും കേസുണ്ട്. മുൻ ഭരണസമിതിയംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് നടപ്പിലാക്കിയാലേ ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹാരിക്കാനാവൂ എന്നാണ് ഒരുമാസം മുമ്പ് ചുമതലയേറ്റ പുതിയ ഭരണ സമിതി വ്യക്തമാക്കുന്നത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഭരണസമിതി രാജിക്ക് ആലോചിക്കുന്നതായും വിവരമുണ്ട്. എല്ലാ കേസുകളും ഒരുമിച്ച് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ ജോയിന്റ് രജിസ്ട്രാർ എ.ജി അക്കൗണ്ടന്റ് ജനറലിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
മുസ്ലിം ലീഗിന്റെ നേതാക്കൾക്ക് അനധികൃതമായി നൽകിയ വായ്പകൾ തിരിച്ചടയ്ക്കാതെ കിടക്കുന്നുണ്ടെന്ന് ബാങ്ക് മെമ്പർ അബ്ദുൽ റഹ്‌മാൻ ആരോപിച്ചു. രോഗിയായ സ്ത്രീ 2,000 രൂപ പിൻവലിക്കാൻ വന്നപ്പോൾ പോലും ബാങ്ക് അനുവദിച്ചില്ലെന്നും ഉംറ തീർത്ഥാടനത്തിനായി 2.70 ലക്ഷം രൂപ പിൻവലിക്കാൻ ചെന്ന തനിക്കും പണം ലഭിച്ചില്ലെന്ന് നിക്ഷേപകനായ അബ്ദുൽ ബഷീർ പറഞ്ഞു. ജോയിന്റ് രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് നിക്ഷേപകരുടെ തീരുമാനം.
അതേ സമയം ഇവിടെ 20 കൊല്ലത്തെ മൊത്തം തട്ടിപ്പുകളും ഒന്നിച്ച് കൂട്ടുകയാണെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഇതായിരിക്കുമെന്നും ് ബാങ്ക് മെമ്പർ അബ്ദുൽ റഹ്‌മാൻ ആരോപിച്ചു. 14 കൊല്ലം മുന്നേ സ്പോട്ട് വെരിഫിക്കേഷൻ ഇനത്തിൽ മാത്രം അര കോടി തട്ടിയിട്ടുണ്ടെന്നും കാർഷിക ലോൺ ഇനത്തിൽ ഏകദേശം 50 കോടി തട്ടിയിട്ടുണ്ടെന്നും ബാങ്ക് അംഗം പറയുന്നു. ഗ്യാസ് കണക്ഷൻ ഇനത്തിൽ ഒരു കണക്ഷന് 300 രൂപ വെച്ച് 10000 കണക്കിന് കണക്ഷൻ വഴി കോടികളാണ് തട്ടിയിട്ടുള്ളതെന്നും, മറ്റ് ഗൃഹോപകരണങ്ങൾവിതരണം ചെയ്ത ഇനത്തിൽ കോടികൾ തട്ടിയിട്ടുണ്ട്. ഇതെല്ലാം ഞാൻ പറഞ്ഞതല്ല അന്വേഷണത്തിൽ തെളിഞ്ഞതാണെന്നും ് ബാങ്ക് മെമ്പർ അബ്ദുൽ റഹ്‌മാൻ പറയുന്നു.
അതിനുപുറമേ ഇല്ലാത്ത ആളുകളെ മെമ്പർഷിപ്പിൽ ചേർത്ത് കോടികൾ തട്ടിയിട്ടുണ്ട്. പുറമേ തെന്നലയിൽ ഉള്ള നേതാക്കന്മാരും മറ്റും ചെറിയ ഈടിന്മേൽ വലിയ ലോണെടുത്ത് അടക്കാതെ കിട്ടാകടമായി ഏകദേശം 50 കോടിയിൽ കൂടുതലുണ്ട്. ഇതെല്ലാം പുറത്തു കിടക്കുമ്പോൾ നിക്ഷേപകർക്ക് എവിടെ നിന്ന് കാശ് എടുത്തുകൊടുക്കുമെന്നും ് ബാങ്ക് മെമ്പർ അബ്ദുൽ റഹ്‌മാൻ ചോദിക്കുന്നു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്