- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചരിത്ര പ്രധാന്യമുള്ള ക്ഷേത്രഭാഗങ്ങൾ നശിപ്പിച്ചതായി അഭിഭാഷക കമ്മീഷൻ; പാപനാശിനിയുടെ പരിപാവനത തകർത്ത് ഊരാളുങ്കലിന്റെ ടോയിലറ്റ് കോപ്ലക്‌സ്; 'വേലി തന്നെ വിളവ് തിന്നുന്ന' പ്രവണത അംഗീകരിക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി; തിരുനെല്ലി ക്ഷേത്ര നവീകരണത്തിന്റെ പേരിൽ നടന്നത് നശീകരണം!

കോഴിക്കോട്: തിരുനെല്ലി ക്ഷേത്രത്തിലെ പരിപാവനത കാത്തു സൂക്ഷിക്കാൻ ഇടടപെടലുമായി ഹൈക്കോടതി. അഭിഭാഷക കമ്മീഷന്റെ ഗൗരവതരമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ കേരള പുരാവസ്തു വകുപ്പിനോടും, മലബാർ ദേവസ്വം ബോർഡ് കമ്മിഷണറോടും നിർദ്ദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. 'വേലി തന്നെ വിളവ് തിന്നുന്ന' പ്രവണത അംഗീകരിക്കാൻ പറ്റില്ലെന്ന് നിരീക്ഷണത്തോടെയാണ് വിധി. ഇതോടെ തിരുനെല്ലി ക്ഷേത്രത്തിന് വീണ്ടും പരിപാവനത വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് കുന്ദമംഗലം സ്വദേശി വി. സലീഷിന്റെ നിയമ പോരാട്ടമാണ് ഇതിന് കാരണമാകുന്നത്. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ മലബാർ ദേവസ്വം ബോർഡ് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേടാണ് ഈ പോരാട്ടം പുറത്തു കൊണ്ടു വന്നത്.
അതീവ ചരിത്ര പ്രാധാന്യമുള്ള വിളക്കുമാടം ഉൾപ്പടെയുള്ള കരിങ്കൽ തൂണുകളും, ബലി കല്ലുകളും മറ്റു ഭാഗങ്ങളും ജെസിബി ഉപയോഗിച്ച് തികച്ചും അശാസ്ത്രീയമായ രീതിയിൽ പൊളിച്ചായിരുന്നു തിരുനെല്ലിയിലെ നിർമ്മാണം. ഇതിനൊപ്പം വിശ്വാസികൾ ബലികർമങ്ങൾ അർപ്പിക്കുന്ന പരിപാവനമായ പാപനാശിനിയുടെ കരയിലായി ടൂറിസം വകുപ്പിന്റെ ടോയ്ലറ്റ് കോംപ്ലക്‌സും സെപ്റ്റിക് ടാങ്കുകളും നിർമ്മിച്ചിരിക്കുന്നതായും. പഞ്ചതീർത്ഥക്കുളത്തിലേക്കും പാപനാശിനിയിലേക്കും സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുകാൻ സാധ്യത ഉള്ളതായും മനസ്സിലാക്കി സലീഷ് നടത്തിയ നിയമപോരാട്ടം. ഇതെല്ലാം ഹൈക്കോടതിയുടെ ഇടപെടലിൽ വസ്തുതയാണെന്ന് തെളിഞ്ഞു. ടൂറിസം വകുപ്പിന്റെ നിർദ്ദേശാനുസരണം ഊരാളുങ്കലാണ് ടോയ്‌ല്റ്റ് കോപ്ലക്‌സ് നിർമ്മിച്ചത്. ഈ തെറ്റുകളെല്ലാം തിരുത്തിയുള്ള പുനരുദ്ധാരണം സാധ്യമാക്കുന്നതാണ് ഹൈക്കോടതി ഇടപെടൽ.
വളരെ വിദഗ്ദരായ കൺസർവേറ്റിവ് ആർകിടെക്ട് മാരുടെ നേതൃത്വത്തിൽ നടത്തേണ്ട പ്രവൃത്തി സാധാരണ സിവിൽ ആർകിടെക്ട് മാരൂടെ നേതൃത്വത്തിൽ അണ് തിരുനെല്ലിയിൽ നടത്തിയത്. ടൂറിസം വകുപ്പ് ആണ് ക്ഷേത്രത്തിന് പുറത്തുള്ള ടോയിലറ്റ് വർക്കുകൾ ഊരാലുങ്കൾ സൊസൈറ്റിക്ക് കരാർ നൽകി നടത്തിയത്. നവീകരണം എന്ന ഓമന പ്പേരിൽ നശീകരണം നടക്കുന്നുവെന്ന തിരിച്ചറിവിലായിരുന്നു സലീഷിന്റെ നിയമ പോരാട്ടം. പണികൾ നിർത്തി വെക്കാനും, തുടർ വർക്കുകൾ പുരാവസ്തു വകുപ്പിന്റെ കീഴിൽ തികച്ചും ശാസ്ത്രീമായി നടത്തണം എന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്്. പ്രഥമ ദൃഷ്ടിയാൽ തന്നെ പരാതിയിൽ കഴമ്പ് ഉണ്ടെന്ന് കണ്ടു സംസ്ഥാന പുരാവസ്തു വകുപ്പിനോട് സ്ഥലം പരിശോധിച്ച് റിപ്പോർട്ട് ഫയൽ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇതാണ് നിർണ്ണായകമായത്.

അങ്ങനെ പുരാവസ്തു വകുപ്പ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം അവരുടെ നിർദ്ദേശങ്ങളെ മറി കടന്നാണ് മലബാർ ദേവസ്വം ബോർഡ് നിർമ്മാണങ്ങൾ നടത്തിയിട്ടുള്ളത് എന്ന് പറയുന്നു. തുടർന്ന് ക്ഷേത്രത്തിൽ ദേവസ്വം നടത്തിയ മാറ്റങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഡ്വക്കേറ്റ് കമ്മീഷണറെ കോടതി നിയമിച്ചു. തുടർന്ന് ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി അഡ്വക്കേറ്റ് കമ്മീഷണർ കണ്ടെത്തി. ചരിത്ര പ്രാധാന്യമുള്ള ക്ഷേത്ര ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. വിശ്വാസികൾ ബലികർമങ്ങൾ അർപ്പിക്കുന്ന പരിപാവനമായ പാപനാശിനിയുടെ കരയിലായി ടൂറിസം വകുപ്പിന്റെ ടോയ്ലറ്റ് കോംപ്ലക്‌സും സെപ്റ്റിക് ടാങ്കുകളും നിർമ്മിച്ചിരിക്കുന്നതായും. പഞ്ചതീർത്ഥക്കുളത്തിലേക്കും പാപനാശിനിയിലേക്കും സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുകാൻ സാധ്യത ഉള്ളതായും റിപ്പോർട്ടിൽ കണ്ടെത്തി.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി പാപനാശിനിയുടെ ഒഴുക്ക് തടസപ്പെടുതിയതായും അതീവ പരിസ്ഥിതി ലോല പ്രദേശത്ത് ജെസിബി പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തത് മണ്ണിടിച്ചിലിന് കരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായിയുള്ള ഫണ്ട് ഉപയോഗത്തിലെ ക്രമക്കേടുകളെ കുറിച്ചും ഗുരുതര നിരീക്ഷണങ്ങൾ റിപ്പോർട്ടിൽ ഉണ്ട്. ക്ഷേത്രം പൊളിക്കാൻ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. സെപ്റ്റിക് ടാങ്കും ടോയ്ലറ്റ് കോംപ്ലക്‌സും കേരള ടൂറിസം വകുപ്പ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ കൊണ്ട് നിർമ്മിച്ച് ദേവസ്വം ബോർഡിന് നകിയതാണെന്നും ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ചരിത്ര പ്രധാന്യമുള്ള ക്ഷേത്രഭാഗങ്ങൾ നശിപ്പിച്ചതായി അഭിഭാഷക കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് അഭിഭാഷക കമ്മീഷന്റെ ഗൗരവതരമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ കേരള പുരാവസ്തു വകുപ്പിനോടും, മലബാർ ദേവസ്വം ബോർഡ് കമ്മിഷണറോടും നിർദ്ദേശിച്ചുകൊണ്ട ്‌ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ വിളക്ക് കാലുകൾ ചുറ്റമ്പലം പുതുക്കി പണിയുമ്പോൾ നഷ്ടപ്പെടാൻ അനുവദിക്കരുതെന്നും തിരുനെല്ലി ക്ഷേത്രത്തിന്റെ പൗരാണികത നിലനിർത്തണമെന്നും ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിട്ടേജ് നേരത്തെ ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ കുടക് രാജാവ് പണിയാൻ ആരംഭിച്ച വിളക്ക് മാടം പിന്നീട് വന്ന കോലത്തിരി രാജാവ് പുനർ നിർമ്മാണം നടത്താതെ വിളക്ക് കാലുകൾ നിലനിർത്തുകയായിരുന്നു.



