- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കൾ ഉപേക്ഷിച്ച അഹല്യയെ വളർത്തിയത് മുത്തച്ഛൻ; അച്ഛൻ ശിവകാശിയിലെന്നറിഞ്ഞപ്പോൾ കാണാൻ ആഗ്രഹം; ഉറ്റചങ്ങാതിയോട് പറഞ്ഞപ്പോൾ പൂർണ്ണപിന്തുണ; കഴുത്തിലെ ഏക മാലയും വിറ്റ് അഹല്യയും അർച്ചനയും പോയത് ശിവകാശിയിലുള്ള പിതാവിനെക്കാണാൻ; ഇടുക്കി ഏലപ്പാറയിലെ സഹപാഠികളുടെ കഥ പൊലീസ് പറയുമ്പോൾ
കട്ടപ്പന: സ്്കുളിലേക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി മൂന്നുദിവസത്തോളം കാണാതായ സഹപാഠികളായ അർച്ചനയെയും അഹല്യയെയും ഇന്ന് രാവിലെയോടെയാണ് പൊലീസ് കണ്ടെത്തിയത്.തിരോധാനത്തെപ്പറ്റി നിരവധി ഊഹാപോഹങ്ങൾ പരന്നിരുന്നെങ്കിലും രണ്ടു പെൺകുട്ടികളും ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചെത്തിയ ആശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും കേസന്വേഷിച്ച പൊലീസും.ഇപ്പോഴിത കുട്ടികളെ കാണാതായതിന് പിന്നിലെ കഥ പറയുകയാണ് കേസന്വേഷിച്ച പൊലീസ്.
ഇടുക്കി ഏലപ്പാറയിലെ സർക്കാർ സ്‌കൂളിൽ പഠിച്ചിരുന്ന അഹല്യയും അർച്ചനയും പോയത് ശിവകാശിയിലേയ്ക്കെന്നും ഇവരിൽ ഒരാളുടെ പിതാവിനെ തേടിയായിരുന്നു യാത്രയെന്നുമാണ് സൂചന.അഹല്യ അമ്മയുടെ അച്ഛൻ ബാലകൃഷ്ണനൊപ്പമാണ് താമസിച്ചിരുന്നത്.അഹല്യയുടെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ മകളെ ഉപേക്ഷിച്ച് പോകുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
പിതാവ് ശിവകാശിയിൽ താമസിക്കുണ്ടെന്ന് അഹല്യ നേരത്തെ മനസ്സിലാക്കിയിരുന്നു. പിതാവിനെ കാണണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ കൂടെ വരാമെന്ന് അർച്ചന സമ്മതിക്കുകയായിരുന്നെന്നാണ് അഹല്യയുടെ വിവരണത്തിൽ വ്യക്തമായിട്ടുള്ളത്. അഹല്യയുടെ കഴുത്തിൽക്കിടന്നിരുന്ന സ്വർണ്ണമാല ഏലപ്പാറയിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ 14500 രൂപയ്ക്ക് വിൽപ്പന നടത്തിയിരുന്നു.ഇതിൽ 9500 രൂപയ്ക്ക് മൊബൈൽ വാങ്ങി.ബാക്കി തുകകൊണ്ടാണ്് ഇരുവരും യാത്ര പുറപ്പെട്ടത്.
ആദ്യം തിരുവനന്തപുരത്തിന് ബസ്സ് കയറി.ഇവിടെ നിന്നും കന്യാകുമാരി വഴി ശിവകാശിയിൽ എത്തി.ഇവിടെ പറ്റുന്നപോലെ അന്വേഷിച്ചെങ്കിലും അഹല്യയുടെ പിതാവിനെ കണ്ടെത്താനായില്ല.ഇതോടെ ഇവിടെ നിന്നും കമ്പം തേനി വഴി നാട്ടിലെത്തുന്നതിനായി പെൺകുട്ടികളുടെ നീക്കം.ഇതിനടയിൽ ഇന്ന് രാവിലെ കട്ടപ്പന ബസ്സ്സ്റ്റാന്റിൽ എത്തിയപ്പോൾ കുട്ടികളെ അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥൻ തിരച്ചറിയുകയും സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയുമായിരുന്നു.
മാല വാങ്ങിയ പണമിടപാട് സ്ഥാപന നടത്തിപ്പുകാരനെക്കുറിച്ചും മൊബൈൽ വിൽപ്പന കേന്ദ്രത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുന്നതിനാണ് പൊലീസ് ലക്ഷ്യമിട്ടുള്ളത്. വിദ്യാർത്ഥിനികൾക്ക് മാല വിൽക്കാനും മൊബൈൽ വാങ്ങാനും പുറമെ നിന്ന് ആരുടെയെങ്കിലും സഹയാം ലഭിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
എങ്ങും തങ്ങാതെ യാത്ര ചെയ്തതാണ് ആപത്തിലൊന്നും പെടാതെ നാട്ടിലെത്താൻ കൂട്ടികൾക്ക് തുണയായതെന്നാണ് പൊലീസിന്റെയും ഉറ്റവരുടെയും അനുമാനം.സംഭവത്തിൽ അന്വേഷണം പൊലീസിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു എന്നതാണ് വാസ്തവം.പെൺകുട്ടികളിൽ ഒരാളുടെ കൈവശം മൊബൈൽ ഉണ്ടായിരുന്നെങ്കിലും നമ്പർ അടുമുള്ള ആർക്കും അറയില്ലായിരുന്നു.
പിന്നെ സിസിടിവി ദൃശ്യങ്ങൾ തപ്പുകയായിരുന്നു അടുത്തവഴി.ഇതുകൊണ്ടും പെൺകുട്ടികളുടെ യാത്രമാർഗ്ഗത്തെക്കുറിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല. തിരുവനന്തപുരത്തിന് വണ്ടികയറി എന്നതാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം.ഇത് പ്രാകരം പൊലീസ് സംഘം തിരുവനന്തപുറത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനിടയിലാണ് ഇന്ന് കട്ടപ്പനയിൽ പെൺകുട്ടികൾ അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളുടെ കൺമുന്നിൽ അകപ്പെടുന്നത്.എന്തായാലും വലിയൊരുതലവേദന ഒഴിവായ ആശ്വസത്തിലാണ് പൊലീസ്.തിങ്കളാഴ്‌ച്ചയാണ് ഏലപ്പാറ സ്‌കൂളിലെ വിദ്യാർത്ഥിനികളായ ചപ്പാത്ത് അമ്പലാണപുരം ജയിംസിന്റെ മകൾ അർച്ചന മോൾ (16), ഉപ്പുതറ പൊരി കണ്ണി പുതുമനയിൽ രാമചന്ദ്രൻ മകൾ അഹല്യ (15) എന്നിവരെ കാണാതാവുന്നത്.ഇരുവരും ഏലപ്പാറ ഗവ. സ്‌കൂളിലാണ് പഠിച്ചിരുന്നത്. അഹല്യ 9 ക്ലാസ് വിദ്യാർത്ഥിനിയും അർച്ചന 10-ാം ക്ലാസ് വിദ്യാത്ഥിനിയുമാണ്. രണ്ടുദിവസം മുമ്പാണ് സ്‌കൂളിലേയ്ക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇവർ ശിവകാശിക്ക് വണ്ടികയറിയത്.
രാവിലെ സ്‌കൂളിലെത്താതിരുന്നതിനെ തുടർന്ന് ക്ലാസ് ടീച്ചർ വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടികൾ സ്‌കൂളിലേക്ക് പുറപ്പെട്ടതായി മനസിലാക്കിയത്.തുടർന്ന് സ്‌കൂൾ അധികതൃതർ പീരുമേട് പൊലീസിൽ വിവരം അറയിക്കുകയായിരുന്നു.താമസസ്ഥലം ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധയിൽ ആയതിനാൽ ഇവിടെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.കുട്ടികളെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
മറുനാടന് മലയാളി ലേഖകന്.