- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൽജിത്ത് തൊടുപുഴയിലെ വീട്ടിൽ എത്തിയപ്പോൾ ഭാര്യയെന്ന് അവകാശപ്പെട്ട യുവതിയെ കണ്ടില്ല; യുവതി ഉണ്ടായിരുന്നത് അടുത്ത വീട്ടിൽ; ഭാര്യയ്ക്ക് ഈ വീട്ടിലെ യുവാവുമായി ബന്ധമുണ്ടെന്ന് സംശയിച്ചു ആക്രമിച്ചു; വാക്കത്തിക്ക് വെട്ടി പരിക്കേൽപ്പിച്ചതിനാണ് കേസെടുത്ത് അറസ്റ്റു ചെയ്തത്; സംഭവത്തിൽ നിയമം വിട്ടൊന്നും ചൊയ്തില്ല; വിശദീകരണവുമായി തൊടുപുഴ സിഐ
തൊടുപുഴ: പൊലീസിനെ അറിയിച്ചിട്ട് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിയമം വിട്ടൊന്നും ചെയ്തിട്ടില്ലന്ന് തൊടുപുഴ സിഐ. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അമൽജിത്ത് (28) ആണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ച ശേഷം ആത്മഹത്യ ചെയ്തത്. കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും തൊടുപുഴ സിഐയാണ്് തന്റെ മരണത്തിന് ഉത്തരവാദിയെന്നും അമൽജിത്ത് കൺട്രോൾ റൂമിൽ കോളെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ അറയിച്ചിരുന്നു
സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന ഭാര്യയെ കാണാൻ അമൽജിത്ത് വന്നിരുന്നെന്നും ഈ സമയം ഇയാൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ അയൽവാസിയുടെ മൊഴിപ്രകാരം ചാർജ്ജുചെയ്ത കേസിലാണ് ഇയാളെ അറസ്റ്റുചെയ്തതെന്നുമാണ് സംഭവത്തെക്കുറിച്ച് തൊടുപുഴ സി ഐ പറയുന്നത്. കഴിഞ്ഞ ഏപ്രിൽ 11-നാണ് അമൽജിത്ത് തൊടുപുഴയിൽ എത്തുന്നത്. വീട്ടിലെത്തിയപ്പോൽ ഭാര്യയെന്ന് ഇയാൾ അവകാശപ്പെടുന്ന യുവതിയെ കാണാനില്ല. അന്വേഷിച്ചപ്പോൽ അടുത്ത വീട്ടിലുണ്ടെന്ന് അറിഞ്ഞു. ഈ വീട്ടിലെ 30 കാരനായ യുവാവുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നു.
ഇതെത്തുടർന്ന് വാക്കത്തിയുമായെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിന് 3 വെട്ടേറ്റിരുന്നു. ഇതേ തുടർന്ന് ഇയാൾ ഒരു മാസത്തോളം ആശുപത്രിയിൽ ആയിരുന്നു. തുടർന്ന് യുവാവിന്റെ മൊഴിയെടുത്ത് ജാമ്യമില്ലാത്ത വകുപ്പിട്ട് കേസടുക്കുകയും പിന്നാലെ ഇയാളെ അറസ്റ്റുചെയ്യുകയുമായിരുന്നു. തുടർന്ന് ഇയാൾ റിമാന്റിൽ പോയി. കോടതിയാണ് ഇയാൾക്ക് മാനസിക രോഗത്തിനുള്ള ചികത്സ ലഭ്യമാക്കണമെന്ന് ജയിൽ സൂപ്രണ്ടിനോട് നിർദ്ദേശിച്ചത്. ഇതിൽ പൊലീസിന്റെ ഭാഗത്തു നിന്നും ഒരു റിപ്പോർട്ടും നൽകിയിട്ടില്ല. - സി ഐ വിശദമാക്കി.
ചെയ്യാത്ത കുറ്റത്തിന് താൻ 49 ദിവസം ജയിൽ വാസം അനുഭവിച്ചെന്നും പൊലീസ് കാരണം 17 ദിവസം മാനസിക രോഗാശുപത്രിയിൽ കഴിഞ്ഞെന്നും അമൽജിത്ത് പറഞ്ഞിരുന്നു. തന്റെ ജീവിതം നശിപ്പിച്ച ശേഷം തനിക്ക് എതിരെ കള്ള കേസ് എടുത്ത സർക്കിൾ ഇൻസ്‌പെക്ടറും പരാതിക്കാരനും സുഖമായി ജീവിക്കുകയാണെന്നും താൻ മരിച്ചുപ്പോയാലും കുറ്റക്കാർക്കെതിരെ നിയമ നടപടി എടുക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.
കൺട്രോൾ റൂമിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അമൽജിത്ത് ഫോൺ വിളിച്ചതിന് പിന്നാലെ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് സന്ദേശം വിഴിഞ്ഞം പൊലീസിന് കൈമാറിയെങ്കിലും ഇയാളുടെ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസ് സംഘം വെങ്ങാനൂർ മേഖലയിലെത്തി യുവാവിനെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പൊലീസുമായി സംസാരിച്ച 8 മിനിറ്റ് വരുന്ന ഫോൺ റെക്കോർഡിങ് ഇയാൾ സുഹൃത്തുക്കൾക്കും അയച്ചിരുന്നു
അമൽജിത്ത് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് വ്യക്തമാക്കി പൊലീസിനെ വിളിച്ച ഫോൺ കോളിലെ വിവരങ്ങൾ ഇങ്ങനെ:
അമൽജിത്ത്: എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കോൾ ആണ്. സാറേ എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. പക്ഷെ പൊലീസ് എന്റെ ജീവിതത്തിൽ ഇല്ലാത്ത കേസ് എന്റെ തലയിൽ കെട്ടിവച്ചു.
പൊലീസ്: ഏത് സ്റ്റേഷനിലാണ് സംഭവം
അമൽജിത്ത്: തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് എന്റെ പേരിൽ കേസ് എടുത്തത്. എന്റെ ഭാര്യ ഗർഭിണിയായപ്പോൾ അവളെ ചവിട്ടിക്കൊല്ലാൻ നോക്കിയ ആളിനെ ഞാൻ എതിർത്തുമാറ്റി. അതിൽ എന്റെ പേരിൽ മാത്രം കേസ് എടുത്തു. സാർ ഇത് എന്റെ മരണമൊഴിയായി കണക്കാക്കണം
പൊലീസ്: എന്താണ് ഇപ്പോൾ അങ്ങനെ സംഭവിക്കേണ്ട കാര്യം
അമൽജിത്ത്: എന്റെ രണ്ടാമത്തെ ഭാര്യ ആദ്യം ഒരു കല്യാണം കഴിച്ചിരുന്നു. എന്റെ ആദ്യ ഭാര്യയിൽ രണ്ടു കുഞ്ഞുങ്ങളും രണ്ടാമത്തെ ഭാര്യയിൽ ഒരു കുഞ്ഞുമുണ്ട്. രണ്ടാമത്തെ ഭാര്യയുടെ ആദ്യ ഹസ്ബെന്റ് എന്റെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചു.
പൊലീസ്: നിങ്ങൾ മരിക്കാനുള്ള കാരണമെന്താണ്?
അമൽജിത്ത്: പൊലീസ് പക്ഷപാതപരമായി കേസ് എടുത്തതുകൊണ്ടാണ്.
പൊലീസ്: അതിന് മറ്റുമാർഗങ്ങളില്ലേ എന്ന് ചോദിച്ചപ്പോൾ അതിനെതിരെ നടപടിയെടുക്കാനുള്ള സംവിധാനമുണ്ട്. നിങ്ങൾ അവർക്കെതിരെ പരാതി നൽകണം.
അമൽജിത്ത്: സാർ, ഞാൻ നാൽപ്പത്തിയൊൻപത് ദിവസം ജയിലിൽ കിടന്നു. 17 ദിവസം എന്നെ മെന്റൽ ആശുപത്രിയിലാക്കി. നഷ്ടപ്പെട്ടുപോയ എന്റെ ഇമാജിനേഷൻ തിരിച്ചുകിട്ടുമോ?
പൊലീസ്: നിങ്ങളെ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ ആ ദ്രോഹിച്ചവർക്ക് എതിരെ നടപടിയെടുക്കേണ്ടേ?
അമൽജിത്ത്: ഞാൻ മജിസ്‌ട്രേറ്റിന് മുന്നിൽ കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചിട്ടും ജയിലിലാക്കി
പൊലീസ്: നിങ്ങൾ ഇപ്പോൾ എവിടെനിന്നാണ് വിളിക്കുന്നത്?
അമൽജിത്ത്: ഐപിസി 324, 326 സെക്ഷനാണ് എനിക്ക് ഇട്ടിട്ടുള്ളത്. പക്ഷേ എനിക്ക് സെക്ഷൻ ഇട്ടിട്ടുള്ള സിഐയും എനിക്കെതിരെ പരാതി കൊടുത്ത ആളു സന്തോഷമായി ജീവിക്കുന്നു.
പൊലീസ്: നിങ്ങളുടെ വീട്ടിൽ വേറെ ആരൊക്കെയുണ്ട്?
അമൽജിത്ത്: എനിക്ക് മൂന്ന് മക്കളുണ്ട്. അവരുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. അവർക്ക് ആവശ്യമുള്ള പഠിപ്പിനും ഭക്ഷണത്തിനുമുള്ള കാര്യം ചെയ്യണം. ഈ ഫോൺ കോൾ കഴിഞ്ഞാൽ ഞാൻ മരിക്കും.
പൊലീസ്: നിങ്ങൾ മരിച്ച് കഴിഞ്ഞാൽ നിങ്ങളുടെ മക്കളെ ആര് നോക്കും?
അമൽജിത്ത്: എന്റെ സർക്കാർ നോക്കും.
പൊലീസ്: നിങ്ങളുടെ വീട് വെങ്ങാനൂരിൽ എവിടെയാണ്? വെങ്ങാനൂർ ജംഗ്ജനിൽ എവിടെ വരണം?
അമൽജിത്ത്: ശരി സാറേ, ദൈവം അനുഗ്രഹിക്കട്ടെ....
മറുനാടന് മലയാളി ലേഖകന്.