തൊടുപുഴ: കോളേജിൽ എംഡിഎംഎയും കഞ്ചാവും വിൽക്കുന്നുണ്ടെന്ന് പരാതിപ്പെട്ടതിന് സഹപാഠികൾ കൂട്ടംചേർന്ന് ആക്രമിച്ചതായും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയതായും എൽ എൽ എൽ ബി വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. തൊടുപുഴയിലെ ഒരു കോളേജിലെ എൽഎൽബി ഒന്നാം വർഷ വിദ്യാർത്ഥി എഴുകോൺ അമ്പലത്തുകാല വണ്ടിപ്പേട്ടവിള അംബരീഷാണ് ഇത് സംബന്ധിച്ച് പരാതിയുമായി കോളേജ് അധികൃതരെ സമീപിച്ചിട്ടുള്ളത്.

എൽ എൽ ബി വിദ്യാർത്ഥികളായ കാളിദാസൻ, അൽ അമീൻ, അജ്മൽ അബ്ബാസ് എന്നിവരും ഡിഗ്രി വിദ്യാർത്ഥിയുമായ അമൽഷായും ചേർന്ന് ഇന്നു പുലർച്ചെ കോളേജ് ഹോസ്റ്റലിന് സമീപം വച്ച് തന്നെ ആക്രമിക്കുകയായിരുന്നെന്നാണ് അംബരീഷ് മറുനാടനോട് വെളിപ്പെടുത്തിയത്. ആക്രമിച്ചവരിൽ മൂന്നുപേർക്ക് എസ് എഫ് ഐ ഭാരവാഹിത്വം ഉണ്ടെന്നും താൻ എസ് എഫ് ഐ അനുഭാവിയാണെന്നും അംബരീഷ് വിശദമാക്കി.

ഇന്നലെ കോളേജിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ നടന്നിരുന്നു.ഇത് കഴിഞ്ഞ് ഹോസ്റ്റലിൻ തൊട്ടടുത്തുള്ള താമസ്ഥലത്തേയ്ക്ക് നടന്നുപോകവെ ഇന്ന് പുലർച്ചെ 2 മണിയോടെ കാറിലെത്തിയ 9 അംഗസംഘത്തിലെ 3 പേർ ആക്രമിക്കുകയായിരുന്നെന്നും കരണത്ത് അടിയേറ്റതിനെത്തുടർന്ന് ഒരു ചെവിയുടെ കോൾവിശക്തിക്ക് തകരാർ സംഭവിച്ചതായും അംബരീഷ് പറയുന്നു.

കോളേജിൽ എംഡിഎംഎയും കഞ്ചാവും വിൽക്കുന്നുണ്ടെന്ന് താൻ പ്രിൻസിപ്പലിന് പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് അക്രമമെന്നും ഇന്ന് കോളേജിൽ ഓണാഘോഷം നടക്കുമ്പോൾ ജീവനിൽ ഭയന്ന് താൻ ഒരു വീട്ടിൽ ഒളിച്ച് കഴിയുകയാണെന്നും അംബരീഷ് വിശദമാക്കി.
മുമ്പ് ഇവിടെ അടിമാലിയിൽ നിന്ന് വരുന്ന അജ്മൽ അബ്ബാസും അലക്സും ഇവരുടെ മറ്റൊരു കൂട്ടാളിയും ചേർന്ന് കോളേജിൽ ലഹരി വസ്തുക്കൾ എത്തിക്കുകയും പെൺകുട്ടികൾക്ക് ഉൾപ്പെടെ നൽകുകയും അവരെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് മനസ്സിലാക്കി, അവരോട് ഇത്തരം പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ടു.

ഇതിൽ പ്രകോപിതരായ ഇവരും കൂട്ടാളികളും തന്നെ പലവട്ടം ആക്രമിക്കാൻ ശ്രമിച്ചു, ഭാഗ്യം കൊണ്ടാണ് ജീവൻ രക്ഷപെട്ടത്. വിവാഹം കഴിച്ചിരുന്നു. ഒരു മകളുണ്ട്, മകളെ കൺമുന്നിട്ട് അതിക്രൂരമായി കൊല്ലുമെന്നുപോലും അവർ ഭീഷിണിപ്പെടുത്തി.ഇനിയും ഇക്കാര്യത്തിൽ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലന്ന് മനസ്സിലാക്കിയിയാണ് പ്രിസിപ്പലിന് പരാതി നൽകിയത്.

ഒരു പരാതി നൽകരിയതിന്റെ പേരിൽ വേട്ടയാടപ്പെടുകാണ്. വടിവാളും മറ്റ് ആയുധങ്ങളുമായി അവർ കോളേജ് കാമ്പസിൽ തമ്പടിച്ചിരിക്കുകയാണ്. കാമ്പസിൽ കാലുകുത്തിയാൽ കൊല്ലുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഒരു വീട്ടിൽ ഒളിച്ചുകഴിയുകയാണ്. ഈ കോളേജിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ കാര്യങ്ങൾ മനസ്സിലാക്കണം. ഒരു പരാതി നൽകിയതുകൊണ്ട് ജീവൻ കളയാൻ താൽപര്യമില്ല.എനിക്ക് നീതി ഉറപ്പിക്കാൻ എല്ലാവരും ഇടപെടണം.മറുനാടന് കൈമാറിയ വീഡിയോയിൽ അംബരീഷ് ആവശ്യപ്പെട്ടു.