- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈവയ്ക്കാൻ ഓടിക്കൂടിയവർ കൈകൊടുത്തും ഫോട്ടോ എടുത്തും പിരിഞ്ഞു; കാറിടിച്ച് വീഴ്ത്തിയപ്പോഴും പത്രസമ്മേളനം; ഓരോ കോടതി സന്ദർശനവും താരനിർമ്മിതിയുടെ ചുടുകട്ടകൾ: പബ്ലിക് റിലേഷൻസിന് പുതിയ അർത്ഥം നൽകി സോളാർ നായിക
ഏതു ഉന്നതന്റെ കാറ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടാലും നാട്ടുകാരുടെ തല്ലു പേടിച്ചു ഓടി രക്ഷപ്പെടുകയാണ് പതിവ്. അപ്പോൾ കുപ്രസിദ്ധയായ ഒരാളുടെ കാറാണ് ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചിടുന്നതെങ്കിലോ? സാധാരണ ഗതിക്കു കാറ് പോലും കിട്ടിയെന്നു വരില്ല. എന്നിട്ടും സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ കാറ് ഇടിച്ചപ്പോൾ ഒന്നും സം
ഏതു ഉന്നതന്റെ കാറ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടാലും നാട്ടുകാരുടെ തല്ലു പേടിച്ചു ഓടി രക്ഷപ്പെടുകയാണ് പതിവ്. അപ്പോൾ കുപ്രസിദ്ധയായ ഒരാളുടെ കാറാണ് ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചിടുന്നതെങ്കിലോ? സാധാരണ ഗതിക്കു കാറ് പോലും കിട്ടിയെന്നു വരില്ല. എന്നിട്ടും സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ കാറ് ഇടിച്ചപ്പോൾ ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല, കൈ വയ്ക്കാൻ ഓടിക്കൂടിയ നാട്ടുകാരിൽ പലരും ഒപ്പം നിന്ന് ചിത്രങ്ങൾ എടുക്കാനും പരിചയപ്പെടാനും സമയം കണ്ടെത്തുകയും ചെയ്തു. ഏത് ഉന്നതരെയും തെറി വിളിക്കുന്ന ആൾക്കൂട്ടം സരിതയുടെ മുഖത്ത് നോക്കി ഒന്നും പറഞ്ഞില്ല. അപകടം നടന്ന ഉടൻ വെളിയിൽ ഇറങ്ങി അപകടത്തിൽ പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാൻ സരിത തന്നെ നേതൃത്വം നൽകി എന്ന കാര്യം പ്രത്യേകം ശ്രദ്ധേയം തന്നെ.
അവിടെ തീർന്നില്ല നാടകങ്ങൾ. മനുഷ്യസ്‌നേഹിയായ ഒരു സെലിബ്രിറ്റിയെന്ന് മാദ്ധ്യമങ്ങൾ വാഴ്‌ത്തത്തക്കവിധം പരിക്കേറ്റയാളെ കാണാൻ സരിത നേരെ ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. അതോടെ പരിക്കേറ്റയാൾക്കും പരാതിയില്ല. സരിത പ്രതീക്ഷിച്ചതുപോലെ തന്നെ ആശുപത്രിയിലേക്ക് ചാനൽ പത്രസംഘം ഓടിയെത്തുകയും ചെയ്തു. മനോരമ അടക്കം മുഖ്യ പത്രങ്ങളിലും ചാനലുകളിലും ബ്രേക്കിങ് ന്യൂസും എത്തി. ഒരു മന്ത്രിയുടെ കാർ ഇടിച്ചാൽ പോലും സംഭവിക്കാത്ത വാർത്താ പ്രാധാന്യം! ഇന്ന് പത്രങ്ങൾ പുറത്തിറങ്ങിയപ്പോഴും മനുഷ്യസ്‌നേഹിയായ സരിതയുടെ കഥയാണ് വാർത്ത. ഇത് സരിതയ്ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. ഒരു മന്ത്രിയോ കായികതാരമോ എന്തിനേറെ സിനിമക്കാരോ എത്തിയാൽ പോലും ഇത്രയ്ക്കും മാദ്ധ്യമ പ്രവർത്തകർ ഓടിക്കൂടുകയില്ല, എന്നാൽ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നിലെ പ്രതി ചെന്നിടത്തെല്ലാം മാദ്ധ്യമങ്ങൾ കൂടുന്നു.
ആശുപത്രിയിൽ എത്തിയ സരിത പതിവുപോലെ മാദ്ധ്യമ പ്രവർത്തകരെ കാണാനും മറന്നില്ല. ആശുപത്രിക്ക് മുൻപിൽ ലൈവായി സരിത അഭിപ്രായങ്ങൾ പറഞ്ഞു. അപ്പോൾ തന്നെ അതൊക്കെ ഒപ്പിയെടുക്കാൻ ചാനൽ കാമറകൾ മത്സരിച്ചു. ഇന്നലെ സോളാർ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിലെ കോടതിയിൽ ഹാജരാകാൻ എത്തിയ വേളയിലായിരുന്നു സരിതയുടെ കാർ അപകടത്തിൽപ്പെട്ടത്.
ആശുപത്രിയിലെത്തിലെത്തിയ ശേഷം പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ അനൂപിന് ഡോക്ടർമാരുടെ സേവനവും സരിത ഉറപ്പുവരുത്തി. കോടതിയിൽ പോകാൻ സമയമായിട്ടു കൂടി അനൂപിനെ സരിത ആശ്വസിപ്പിച്ചു. ഒപ്പം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. തുടർന്ന് തനിക്ക് ചുറ്റും കൂടിയ മാദ്ധ്യമങ്ങളോട് കാര്യങ്ങൾ പറഞ്ഞ ശേഷമാണ് സരിത മടങ്ങിയത്. നാട്ടുകാരോട് പുഞ്ചിരിച്ച് അവർക്ക് ഫോട്ടോ എടുക്കാനുള്ള അവസരവും നൽകി.
മാദ്ധ്യമ പ്രവർത്തകരുടെ ഏത് ചോദ്യത്തിനും ഉത്തരം നൽകാൻ തയ്യാറായി നിൽക്കുന്ന സരിതയെയാണ് ആശുപത്രി പരിസരത്തും കണ്ടത്. സ്വാഭാവികമായും ചോദ്യം വാട്‌സ് ആപ്പ് ദൃശ്യങ്ങളെക്കുറിച്ച് ആകുമല്ലോ? പി സി ജോർജ്ജിന്റെ വെളിപ്പെടുത്തലിന് കാതോർത്തിരിക്കയാണ് താനെന്നാണ് സരിത പറഞ്ഞത്. ദൃശ്യങ്ങളിൽ ചിലത് മോർഫ് ചെയ്തതാണ്. രണ്ടു രീതിയിലാണ് ദൃശ്യങ്ങൾ പുറത്താവാൻ സാധ്യതയുള്ളത്. അവയിൽ ഒന്നു വെളിപ്പെടുത്താനാവില്ല. മറ്റൊന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലാപ്‌ടോപ്പിൽ നിന്നോ മൊബൈലിൽ നിന്നോ ആകാം. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. വിശദമായ അന്വേഷണം നടത്തണം. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ പി.സി. ജോർജിന് ഇതു സംബന്ധിച്ച അറിവുണ്ടാവും. ഭീഷണിക്കു മുൻപിൽ അടിയറവു പറയില്ലെന്നും സരിത പറഞ്ഞു.[BLURB#1-H]
ഇതാണ് സരിതയെന്ന തട്ടിപ്പുകാരിയുടെ വിജയം. മാദ്ധ്യമ പ്രവർത്തകരെ എങ്ങനെ നേരിടണം എന്നു സരിതയ്ക്കറിയാവുന്നപോലെ ആർക്കും അറിയില്ല. കേരളം മുഴുവൻ കേസുമായി നടക്കുമ്പോൾ സർവ്വ പത്രപ്രവർത്തകരുമായും സംവദിക്കാൻ സരിത പ്രത്യേകം താത്പര്യം കാണിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ സരിത തന്റെ ഫോൺ നമ്പരും നൽകും. ഒരിക്കൽ വിളിക്കുന്ന മാദ്ധ്യമ പ്രവർത്തകരുടെ ഫോൺ നമ്പർ വ്യക്തമായിത്തന്നെ മൊബൈലിൽ സേവ് ചെയ്യും. ഏതെങ്കിലും ഒരു സാഹചര്യം ഉണ്ടായാൽ അവരെ വിളിച്ച് പേര് പറഞ്ഞ് സംസാരിക്കാനും നന്ദി പറയാനും സരിത മടിക്കാറില്ല. മോശമായ വാർത്തയാണ് വരുന്നതെങ്കിൽ അതെഴുതിയ ആളെ വിളിച്ച് പരിഭവം പറയാനും അടുത്ത തവണ അയാളെ കൊണ്ട് അങ്ങനെ എഴുതിക്കാതിരിക്കാനും സരിതയ്ക്ക് കഴിയുന്നു. വാർത്തയിലെ വ്യക്തി എന്ന നിലയിൽ സരിതയുമായി പരിചയം ഉള്ളതിൽ അഭിമാനിക്കുകയാണ് മാദ്ധ്യമ പ്രവർത്തകർ. പരിചയം ഉള്ള ഒരാളുടെ അഭ്യർത്ഥന എന്ന നിലയിൽ സരിതയെക്കുറിച്ച് എഴുതുമ്പോൾ അത് തീരെ മോശമാകാതിരിക്കാൻ മാനസികമായി തന്നെ ഇവർ തയ്യാറാകുകയും ചെയ്യുന്നു.
[BLURB#3-VL] തന്നെ കാണാൻ വന്ന മാദ്ധ്യമപ്രവർത്തകർ ഒരിക്കലും നിരാശപ്പെടരുത് എന്ന ചിന്താഗതിയിൽ നിന്നായിരുന്നു ആശുപത്രി പരിസരത്തു പോലും മാദ്ധ്യമപ്രവർത്തകരെ കാണാൻ സരിത തയ്യാറായത്. മാദ്ധ്യമങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുകയാണ് തന്റെ നയതന്ത്രമെന്ന് സരിത മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. ഒരു പക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ മാദ്ധ്യമ പ്രവർത്തകരുമായി ബന്ധമുള്ള വ്യക്തി സരിതയാവും. മുഖ്യമന്ത്രിക്കു പോലും വിരലിൽ എണ്ണാൻ കഴിയുന്ന കുറച്ച് പേരുമായി മാത്രമേ പേരെടുത്ത് പറയാൻ കഴിയുന്ന ബന്ധമുള്ളൂ. എന്നാൽ ഓൺലൈൻ പത്രങ്ങൾ മുതൽ വൻകിട പത്രങ്ങൾ വരെയുള്ള സ്ഥാപനങ്ങളിലെ സർവ്വ മാദ്ധ്യമ പ്രവർത്തകരുടെയും സർവ്വഭൂമിശാസ്ത്രവും അറിയാം. ഇതുകൊണ്ട് തന്നെയാണ് ചിലരൊക്കെ അവസരം ലഭിക്കുമ്പോൾ സരിതയുടെ ലൈറ്റ് ചെയ്ത ഫോട്ടോയും സരിത ഉൾപ്പെട്ട റിയാലിറ്റി ഷോയും ഒക്കെ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം.
വാട്ട്‌സാപ്പ് ദൃശ്യങ്ങൾ വെളിയിൽ വന്നു നിൽക്കുന്ന സമയത്ത് ആ പ്രതിസന്ധിയെ സരിത മറികടന്നത് ഏറ്റവും വലിയ ഉദാഹരണമാണ്. വാട്ട്‌സാപ്പ് ദൃശ്യങ്ങൾ വന്നതിന്റെ പിറ്റേന്ന് സരിത കോഴിക്കോടായിരുന്നു. യാതൊരു സങ്കോചവും ഇല്ലാതെ കോടതിയിൽ കയറുന്നതിന് മുമ്പ് സരിത മാദ്ധ്യമങ്ങൾക്ക് മുൻപിലേക്ക് എത്തി. ആ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വാർത്താമൂല്യം ഉയരുന്നത് നന്നായി മനസ്സിലാക്കി തന്നെയായിരുന്നു സരിതയുടെ ഇടപെടൽ. ചോദ്യങ്ങൾക്കൊന്നും ഒട്ടും ലജ്ജയില്ലാതെ മറുപടി പറഞ്ഞു. ആദ്യം തന്റെ തന്നെ ആണ് എന്നു സമ്മതിച്ച സരിത പിന്നീട് അത് മോർഫിങ്ങാണ് എന്നു പറഞ്ഞതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും ദൃശ്യങ്ങൾ പ്രചരിച്ചതിന്റെ തൊട്ട് പിന്നാലെ ഒന്നും സംഭവിക്കാത്ത മട്ടിൽ മാദ്ധ്യമ പ്രവർത്തകരുടെ മുമ്പിൽ നിന്നതിനെക്കുറിച്ച് ചില മാദ്ധ്യമ പ്രവർത്തകർ തന്നെ അത്ഭുതം കൂറിയിരുന്നു. [BLURB#2-VR]
പബ്ലിക് റിലേഷൻ എന്ന കലയുടെ ഏറ്റവും വിജയകരമായ ഉദാഹരണമായി മാറുകയാണ് സരിത. എതു സംഭവവും തനിക്കു അനുകൂലമാക്കി മാറ്റാൻ സരിതയ്ക്കറിയാം. അല്ലെങ്കിൽ ഇത്രയും വലിയ തട്ടിപ്പ് കേസിൽ പെട്ട ഒരാൾക്ക് ഇങ്ങനെ താരം ആകാൻ പറ്റുമോ? ഈ താരപ്രഭയെ തടയാൻ സ്വയം ചിത്രീകരിച്ച അശ്ലീല ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടും സരിതയെ തെല്ലും ബാധിച്ചില്ല. സാധാരണ ഗതിക്ക് ഒരു വ്യക്തിയെ തകർത്തുകളയാൻ തക്ക സംഭവം ആണിത്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് തനിക്ക് ചുറ്റും നടക്കുന്ന കോലാഹലങ്ങളെ കുറിച്ചു വ്യക്തമായ ബോധം ഉണ്ടായിട്ടും അതിനെ തനിക്ക് അനുകൂലമാക്കി മാറ്റാൻ സരിതയ്ക്ക് സാധിച്ചത്.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് നാൽപ്പതോളം കേസുകൾ ഉണ്ടായിട്ടും അതിൽ നിന്നെല്ലാം സരിതയ്ക്ക് അനായാസം മോചനം നേടാൻ സാധിച്ചത് അവരുടെ കൂർമ്മ ബുദ്ധിയും സമർത്ഥമായ പബ്ലിക് റിലേഷൻസ് തന്ത്രങ്ങളിലൂടെയുമായിരുന്നു. ഒരു ഘട്ടത്തിൽ താൻ അഴിക്കുള്ളിൽ തന്നെ കഴിയേണ്ടി വരുമെന്ന ഘട്ടത്തിൽ തന്നെ ദുരുപയോഗിച്ച മന്ത്രിമാർ അടക്കമുള്ള ഉന്നതരുടെ പേരുകൾ പുറത്തുപറയുമെന്ന് സരിത പറഞ്ഞു. അതിന് ശേഷം പല ഘട്ടങ്ങളിലും ഇത്തരം തന്ത്രങ്ങൾ സരിത പ്രയോഗിച്ചിരുന്നു. അബ്ദുള്ളക്കുട്ടി എംഎൽഎ തന്നെ ബലാത്സംഗം ചെയ്‌തെന്ന് പരാതി നൽകിയപ്പോൾ മാദ്ധ്യമങ്ങളിൽ സരിത താരമായിരുന്നു. പിന്നീട് സരിതയുടെ പിന്മാറ്റവും വാർത്തയായി. ഇങ്ങനെ കഴിഞ്ഞ ഒരു വർഷമായി മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ സാധിച്ച മറ്റൊരാളും കേരളത്തിലില്ല. തന്നെ അവഗണിക്കാൻ മാദ്ധ്യമങ്ങൾക്ക് കഴിയാത്ത വിധം സരിത തന്റെ പബ്ലിക് റിലേഷൻസ് തന്ത്രങ്ങൾ ഉപയോഗപ്പെടുത്തുകയുണ്ടായി.
അപകടത്തിൽപ്പെടുന്ന ഒരാളെ സഹായിക്കാതെ ഉപേക്ഷിക്കുന്നത് പതിവായ സന്ദർഭത്തിൽ ഇങ്ങനെ സഹായിക്കുന്നവർക്ക് പണം നൽകുമെന്ന് സർക്കാറിന് അറിയിക്കേണ്ട ഘട്ടം പോലുമുണ്ടായി. ഇങ്ങനെയുള്ള അവസരത്തിലാണ് അപകടത്തിൽപ്പെട്ട ഒരാളെ സഹായിച്ച് സരിത സ്വയം മാതൃകയായി പ്രഖ്യാപിച്ചത്. മുമ്പ് സരിത സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട വേളയിലും വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുന്നതിനൊപ്പം തന്നെ മാദ്ധ്യമങ്ങളെയും അറിയിച്ചിരുന്നു. തന്റെ ജീവൻ അപകടത്തിലാണെന്ന് മുമ്പ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നതിനാൽ ചെറിയൊരു കാർ അപകട വാർത്തയും തനിക്ക് അനുകൂലമാക്കി മാറ്റാൻ അന്ന് സരിതയ്ക്ക് സാധിച്ചു. ഇങ്ങനെ പബ്ലിക് റിലേഷൻസ് എങ്ങനെ വേണം എന്നതിന് മറ്റ് നേതാക്കൾക്കും സെലബ്രിറ്റികൾക്കും മാതൃക തീർക്കുകയാണ് സരിത.