- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നുവയസുകാരിയെ പുലി കടിച്ചുകൊന്നു; ആക്രമിച്ചത് കുട്ടി അങ്കണവാടിയിൽ നിന്ന് വരുന്ന വഴി; ഗൂഡല്ലൂരിലും പന്തല്ലൂരിലും റോഡ് ഉപരോധം; നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം തടസപ്പെട്ടു; പന്തല്ലൂരിൽ നാളെ ഹർത്താൽ
ഗൂഡല്ലൂർ: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ മൂന്ന് വയസുകാരിയെ പുലി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് പന്തല്ലൂരിൽ നാളെ ഹർത്താൽ. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. തുടർന്ന് നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.
ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജിലാണ് ദാരുണ സംഭവമുണ്ടായത്. ഝാർഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റേയും മിലൻ ദേവിയുടേയും മകൾ നാൻസിയാണ് മരിച്ചത്. അങ്കണവാടിയിൽ നിന്നു വരുന്നതിനിടെ അച്ഛന്റെ കൈയിൽ നിന്നു കുട്ടിയെ പുലി തട്ടിയെടുത്താണ് കടിച്ചു കൊന്നത്.
നാടുകാണി, ഗൂഡല്ലൂർ, ദേവാല, പന്തല്ലൂർ ഉൾപ്പെടെയുള്ള ടൗണുകളിലാണ് റോഡ് ഉപരോധിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ തുടങ്ങിയ ഉപരോധം മണിക്കൂറുകളോളം നീണ്ടു.
അങ്കണവാടിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നു വയസ്സുകാരിക്ക് നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പന്തല്ലൂർ ബിതേർക്കാട് മാംഗോ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാൻസിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. വീടിനു സമീപത്തു വച്ചാണ് പുലി ആക്രമിച്ചത്. ഓടിക്കൂടിയവർ ഉടനെ പന്തല്ലൂർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നത് തുടർ സംഭവമായിട്ടും അധികൃതർ അനാസ്ഥ പുലർത്തുകയാണെന്നും ജീവനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം. കലക്ടറും ഉന്നത വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇക്കാര്യത്തിൽ ഉറപ്പും നൽകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. രാത്രി വൈകിയും സമരം നീണ്ടതോടെ നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങിയത്. മൈസൂരു, ഊട്ടി ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര തിരിച്ചവരും വഴിയിൽ കുടുങ്ങി.
@supriyasahuias #நீலகிரி #Nilgiri District
- Abuthahir Alungal (@ThahirDmk) January 6, 2024
Child killed after being attacked by a leopard in Mangorange area of Pandalur... pic.twitter.com/an369ddT3s
മറുനാടന് മലയാളി ബ്യൂറോ