- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വയനാട് കൂടല്ലൂരിലെ നരഭോജിക്കടുവ കൂട്ടിൽ! കടുവ കെണിയിൽ കയറിയത് കർഷകനെ കൊന്ന് പത്താം ദിവസം; WWL 45 പിടിയിലായത് പ്രജീഷിനെ കൊലപ്പെടുത്തിയതിന് സമീപത്തു സ്ഥാപിച്ച കൂട്ടിൽ; നരഭോജിക്കടുവയെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ; പ്രദേശത്തു വൻ പ്രതിഷേധം

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ കല്ലൂർക്കുന്നിലെ നരഭോജിക്കടുവ പിടിയിലായി. കൂടല്ലൂരിൽ പ്രജീഷിനെ കൊലപ്പെടുത്തിയ പ്രദേശത്ത് വനംവകുപ്പ് ദൗത്യസംഘം വെച്ച കെണിയിലാണ് നരഭോജിക്കടുവ പിടിയിലായത്. കർഷകനെ കൊന്ന് പത്താംദിവസമാണ് കടുവ പിടിയിലായിരിക്കുന്നത്. WWL 45 എന്ന കടുവയാണ് പ്രജീഷിനെ കൊലപ്പെടുത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു.
അതേസമയം കടുവയെ കൊലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. കടുവയെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും വെടിവെച്ചു കൊല്ലണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെ കടുവയെ വെടിവെച്ചു കൊല്ലണമെന്ന ഉറപ്പു വാങ്ങിയാണ് പ്രജീഷിന്റെ മൃതദേഹം സംസ്‌ക്കരിക്കാൻ നാട്ടുകാർ തയ്യാറായത്.
കഴിഞ്ഞ ദിവസങ്ങളിൽ നരഭോജിക്കടുവ സമീപ പ്രദേശങ്ങളിൽ കൂടുതൽ സ്ഥളത്ത് എത്തിയിരുന്നു. വാകയിൽ സന്തോഷിന്റെ വീട്ടിലാണ് കടുവയെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി സന്തോഷിന്റെ വീട്ടിലെ പശുവിനെ കടുവ കടിച്ച് കൊന്നിരുന്നു. ഒരാഴ്ചയിലധികമായി വാകേരിയിലും സമീപ പ്രദേശങ്ങളിലും കടുവ ശല്യം തുടരുകയാണ്. ഒരു ആടിനെ പിടികൂടാനുള്ള ശ്രമവും കടുവയിൽ നിന്നും ഉണ്ടായി. വനം വകുപ്പിന്റെ ദൗത്യസംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വാകേരിയിൽ യുവാവിനെ ആക്രമിച്ചു കൊന്ന കടുവ തന്നെയാണ് പശുവിനെയും കൊന്നതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെയും കൂടു സ്ഥാപിക്കുകയുണ്ടായി. കൂടുവെച്ചും ഏറുമാടം കെട്ടിയും ഡ്രോൺ പറത്തിയും കടുവയെ പിടിക്കാൻ പല വഴികളാണ് ദൗത്യസംഘം പയറ്റിയത്. കുങ്കിയാനകളെയുൾപ്പടെ എത്തിച്ച് തിരച്ചിൽ തുടരുന്നതിനിടെയാണ് കടുവ കൂട്ടിലായത്. നൂറു പേരടങ്ങുന്ന ഉദ്യോഗസ്ഥരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്.
നേരത്തെ കൂടല്ലൂരിൽ വയലിൽ പുല്ലരിയാൻ പോയ ക്ഷീരകർഷകൻ പ്രജീഷിനെ (36)യാണ് കടുവ കൊലപ്പെടുത്തിയത്. പുല്ലരിയാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം വയലിൽ കണ്ടെത്തിയത്. പ്രജീഷ് മരിച്ച് പത്താം ദിവസമാണ് കടുവ കൂട്ടിലായത്.


