- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപി കേസിലെ 10 പ്രതികളും കുറ്റക്കാർ തന്നെ; വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളി; വെറുതെ വിട്ട രണ്ടു പേരുടെ ശിക്ഷയും പുനർജീവിപ്പിച്ചു; കെ മോഹനനെ ശിക്ഷിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല; കുഞ്ഞനന്ദനും പ്രതി തന്നെ; ജ്യോതിബാബുവും കെകെ കൃഷ്ണനും ഇനി ശിക്ഷ അനുഭവിക്കണം
കൊച്ചി : ആർ എം പി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിവിധ അപ്പീലുകളിൽ ഹൈക്കോടതി വിധി പ്രതികൾക്ക് എതിര്. വിചാരണ കോടതിയുടെ വിധി ശരിവച്ചു. എഫ്ഐആറിൽ പേരില്ലാത്തവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയെന്ന് പ്രതികൾ അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നു. ഇതാണ് കോടതി തള്ളുന്നത്. വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ശരിവയ്ക്കുന്നത്. ശിക്ഷ കൂട്ടണമെന്ന ആവശ്യവും ഹൈക്കോടതി പരിഗണിക്കും. 26ന് എല്ലാ പ്രതികളും ഹൈക്കോടതിയിൽ ഹാജരാകേണ്ടതുണ്ട്. അവരുടെ വാദം കൂടി കേട്ട ശേഷം പരമാവധി ശിക്ഷയിൽ തീരുമാനം എടുക്കും.
ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. എഫ്ഐആറിൽ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും, പലരെയും കേസിൽ പ്രതി ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പ്രതികളുടെ വാദം. ഇത് ഹൈക്കോടതി തള്ളി. പ്രതികളുടെ അപ്പീലാണ് കോടതി തള്ളുന്നത്. പ്രതികൾക്ക് തിരിച്ചടിയായിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. മോഹനനെ വിട്ടയച്ചത് ഹൈക്കോടതി ശരിവച്ചു.
വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മെയ് 4നാണ് ടി.പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സി പി എം വിട്ട് ഒഞ്ചിയത്ത് ആർ എം പി എന്ന പാർട്ടിയുണ്ടാക്കിയതിന്റെ് പക തീർക്കാൻ സി പി എമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. വിചാരണയ്ക്ക് ശേഷം എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സി പി എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചു. ഈ ശിക്ഷയാണ് ശരിവയ്ക്കുന്നത്.
ഇതിന് പുറമേയാണ് ജ്യോതി ബാബുവിനേയും കെകെ കൃഷ്ണനേയും ശിക്ഷിക്കുന്നത്. ഇവരോട് കോടതിയിൽ ഹാജരാകാണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷമാകും ഇവരുടെ ശിക്ഷയിൽ തീരുമാനം എടുക്കുക. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായ പി മോഹനൻ. മോഹനനെ അടക്കമുള്ളവരെ ശിക്ഷക്കണമെന്നതായിരുന്നു ചന്ദ്രശേഖരന്റെ ഭാര്യ കൂടിയായ കെകെ രമ എംഎൽഎയുടെ ആവശ്യം. ഇതിൽ രണ്ടു പേരെ കൂടി കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തുന്നു. ഇവർ 26ന് ഹൈക്കോടതിയിൽ ഹാജരാകണം.
വെറുതെ വിട്ടപ്രതികളെ ശിക്ഷിക്കണമെന്ന രമയുടെ ആവശ്യം ഭാഗീകമായി അംഗീകരിച്ചു. എന്നാൽ പി മോഹനനെ വെറുതെ വിട്ടത് സിപിഎമ്മിന് ആശ്വാസമാണ്. കുഞ്ഞനന്തനെ വെറുതെ വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. തടവിൽ കഴിയവേ കുഞ്ഞനന്തൻ മരിച്ചു. എന്നാൽ പിഴ അടച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുറ്റം റദ്ദാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടത്. ഇത് തള്ളി. ഇതോടെ കുടുംബം പിഴ അടയ്ക്കേണ്ടി വരും. കെ കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടത് വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎൽഎയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സർക്കാരും സമർപ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കെ കെ രമ വാദിച്ചത്്. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരമാവധി ശിക്ഷ വിധിക്കണം എന്നാണ് സർക്കാരിന്റെ അപ്പീലായി കോടതിക്ക് മുന്നിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ