കൊച്ചി : ആർ എം പി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിവിധ അപ്പീലുകളിൽ ഹൈക്കോടതിയുടേത് നിർണ്ണായക വിധി. കേസിൽ പരമാവധി ശിക്ഷ പ്രതികൾക്ക് കിട്ടാനും സാധ്യതയുണ്ട്. വിചാരണ കോടതി വിധി ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രതികളെ എല്ലാം കോടതിയിലേക്ക് വിളിച്ചു വരുത്തുകയാണ്. 26ന് എല്ലാ പ്രതികളും കോടതിയിൽ ഹാജരാകണം. ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുതെന്ന സന്ദേശവുമായാണ് ഹൈക്കോടതി നടപടികൾ. അസാധാരണ നടപടികളാണ് ഹൈക്കോടതിയിൽ ഉണ്ടാകുന്നത്.

രണ്ട് പ്രതികളെ കൂടെ ശിക്ഷിക്കുന്നു. ഇതിൽ കെകെ കൃഷ്ണൻ സിപിഎം നേതാവാണ്. ഇതോടെ രാഷ്ട്രീയ ഗൂഢാലോചനയും ഫലത്തിൽ ഹൈക്കോടതി അംഗീകരിക്കുന്നുവെന്ന് വേണം വിലയിരുത്താൻ. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ ഹൈക്കോടതി വെറുതെ വിട്ടു. ഇത് സിപിഎമ്മിന് ആശ്വാസമാണ്. എന്നാൽ മോഹനനെതിരെ ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ അപ്പീൽ നൽകാൻ സാധ്യത ഏറെയാണ്. ചന്ദ്രശേഖരനെതിരെ കൊലവളി നടത്തിയ വ്യക്തിയാണ് കെകെ കൃഷ്ണൻ. ജ്യോതി ബാബുവും ഗൂഢാലോചന കേസിലാണ് കുറ്റക്കാരനാകുന്നത്.

പ്രതികൾക്ക് കൂടുതൽ ശിക്ഷ നൽകണമെന്ന വാദവും കോടതിക്ക് മുന്നിലുണ്ട്. ഇതിൽ ഇനിയും വാദം കേൾക്കൽ തുടരും. ഇതിന് വേണ്ടിയാണ് 26ന് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. സിപിഎം നേതാക്കളായ സിഎച്ച് അശോകനും കെകെ കൃഷ്ണനും ഗൂഢാലോചനയിൽ പങ്കാളിയാണ് എന്ന് ആരോപണം ഉയർന്നിരുന്നു. ഇതിൽ അശോകൻ വിചാരണയ്ക്കിടെ മരിച്ചു. ഏര്യാ കമ്മറ്റി അംഗമായിരുന്നു അന്ന് കൃഷ്ണൻ. ജ്യോതിബാബുവും സിപിഎം ഓഫീസുമായി ബന്ധപ്പെട്ട വ്യക്തിയാണ്. ഇനി കോടതിയിൽ നടക്കുന്ന നടപടികൾ നിർണ്ണായകമാകും. സിപിഎമ്മുമായി പൊക്കിൾക്കൊടി ബന്ധമുള്ളവരാണ് കൃഷ്ണനും ജ്യോതിബാബുവും.

ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. എഫ്‌ഐആറിൽ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും, പലരെയും കേസിൽ പ്രതി ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പ്രതികളുടെ വാദം. ഇത് ഹൈക്കോടതി തള്ളി. പ്രതികളുടെ അപ്പീലാണ് കോടതി തള്ളുന്നത്. പ്രതികൾക്ക് തിരിച്ചടിയായിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. മോഹനനെ വിട്ടയച്ചത് ഹൈക്കോടതി ശരിവച്ചു. ഇതിൽ രണ്ടു പേർ കൂടി കേസിന്റെ ഭാഗമായി മാറുന്നു.

ഇനിയുള്ള വാദം കേൾക്കലിനൊടുവിൽ പ്രതികൾക്ക വധശിക്ഷ നൽകാനുള്ള സാധ്യതയും സജീവമാകുന്നുവെന്നതാണ് കോടതി നടപടികളുടെ പ്രധാന്യം. അങ്ങനെ വന്നാൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്തണമെന്ന സന്ദേശം പൊതു സമൂഹത്തിന് കിട്ടുമെന്ന വിലയിരുത്തൽ സജീവമാണ്. ഏതായാലും ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയുടെ നിയമ പോരാട്ടം ആണ് ഈ സാഹചര്യത്തിലേക്ക് എത്തിക്കുന്നത്.

കുറ്റപത്രത്തിൽ അപ്പുറത്തേക്ക് പ്രതികളുണ്ടെന്നാണ് പ്രോസിക്യൂഷനും സംശയമുണ്ട്. എന്നാൽ 12 കൊല്ലമായിട്ടും അതിൽ അന്വേഷണം നടത്തിയിട്ടില്ല. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മെയ്‌ 4നാണ് ടി.പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സി പി എം വിട്ട് ഒഞ്ചിയത്ത് ആർ എം പി എന്ന പാർട്ടിയുണ്ടാക്കിയതിന്റെ് പക തീർക്കാൻ സി പി എമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതിനൊപ്പം 2010 മുതൽ തന്നെ ചന്ദ്രശേഖരനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് റിപ്പോർട്ടുകളിലൂടെ തന്നെ പ്രോസിക്യൂഷൻ തെളിയിച്ചു.

വിചാരണയ്ക്ക് ശേഷം എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സി പി എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചു. ഈ ശിക്ഷയാണ് ശരിവയ്ക്കുന്നത്. ഇതിന് പുറമേയാണ് ജ്യോതി ബാബുവിനേയും കെകെ കൃഷ്ണനേയും ശിക്ഷിക്കുന്നത്. ഇവരോട് കോടതിയിൽ ഹാജരാകാണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷമാകും ഇവരുടെ ശിക്ഷയിൽ തീരുമാനം എടുക്കുക. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായ പി മോഹനൻ. മോഹനനെ അടക്കമുള്ളവരെ ശിക്ഷക്കണമെന്നതായിരുന്നു ചന്ദ്രശേഖരന്റെ ഭാര്യ കൂടിയായ കെകെ രമ എംഎൽഎയുടെ ആവശ്യം. ഈ വിഷയത്തിൽ നിയമ പോരാട്ടം തുടരും.

വെറുതെ വിട്ടപ്രതികളെ ശിക്ഷിക്കണമെന്ന രമയുടെ ആവശ്യം ഭാഗീകമായി അംഗീകരിച്ചു. എന്നാൽ പി മോഹനനെ വെറുതെ വിട്ടത് സിപിഎമ്മിന് ആശ്വാസമാണ്. കുഞ്ഞനന്തനെ വെറുതെ വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. തടവിൽ കഴിയവേ കുഞ്ഞനന്തൻ മരിച്ചു. എന്നാൽ പിഴ അടച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുറ്റം റദ്ദാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടത്. ഇത് തള്ളി. ഇതോടെ കുടുംബം പിഴ അടയ്‌ക്കേണ്ടി വരും. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കെ കെ രമ വാദിച്ചത്്. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരമാവധി ശിക്ഷ വിധിക്കണം എന്നാണ് സർക്കാരിന്റെ അപ്പീലായി കോടതിക്ക് മുന്നിലുള്ളത്.

ശിക്ഷ കൂട്ടണമെന്ന ആവശ്യവും ഹൈക്കോടതി പരിഗണിക്കും. 26ന് എല്ലാ പ്രതികളും ഹൈക്കോടതിയിൽ ഹാജരാകേണ്ടതുണ്ട്. അവരുടെ വാദം കൂടി കേട്ട ശേഷം പരമാവധി ശിക്ഷയിൽ തീരുമാനം എടുക്കും.