- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്രാവൻകൂർ സിമന്റ്സ് എറണാകുളം കാക്കനാട്ടെ സ്ഥലം വിൽക്കുന്നു

ട്രാവൻകൂർ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പണമില്ലാത്ത പൊതുമേഖലാ സ്ഥാപനമായ കോട്ടയത്തെ ട്രാവൻകൂർ സിമന്റ്സ് ഭൂമി വിൽക്കുന്നു. എറണാകുളത്ത് കാക്കനാടിനടുത്തുള്ള ഭൂമി വിൽക്കാനാണ് തീരുമാനം. അടുത്തിടെ നടന്ന കമ്പനി മാനേജ്മെന്റ് മീറ്റിംഗിൽ എടുത്ത തീരുമാനത്തെത്തുടർന്ന് കാക്കനാട് വാഴക്കാലയിലുള്ള 2.79 ഏക്കർ ഭൂമി വിൽക്കാൻ തീരുമാനമായിരുന്നു. ഇത് പ്രകാരം ആഗോള ഇ-ടെൻഡർ നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ ഇപ്പോൾ പരസ്യം നൽകിയിരിക്കുന്നത്.
ഗൾഫ് പത്രമായ ഗൾഫ് ന്യൂസിലാണ് സ്ഥലം വിൽക്കുന്നതായി കാണിച്ചുള്ള പരസ്യം നൽകിയിരിക്കുന്നത്. ഈ മാസം 29 വരെയാണ് ടെണ്ടർ നൽകാനുള്ള സമയം. വിദേശ മലയാളികളെ ലക്ഷ്യമിട്ടാണ് വിദേശ പരസ്യം നൽകിയിരിക്കുന്നത്. വിവിധ ബാധ്യതകൾ തീർക്കാൻ സഹായിക്കുന്ന വിൽപ്പനയിലൂടെ പരമാവധി ഫണ്ട് സൃഷ്ടിക്കാനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.
അസംസ്‌കൃത വസ്തു വിതരണക്കാർക്ക് കുടിശ്ശിക അടക്കം വലിയ തോതിൽ നൽകാനുണ്ട്. പ്രവർത്തന മൂലധനത്തിന്റെ അഭാവം ഉൽപാദനത്തെ സാരമായി ബാധിച്ചതായാണ് വിലയിരുത്തൽ. കമ്പനിക്ക് അസംസ്‌കൃത വസ്തു വിതരണക്കാരോട് ഏകദേശം 22 കോടി രൂപ നൽകാനുണ്ട്. ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ടും ഉൾപ്പെടെ മുൻ ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾക്കായും പണം ആവശ്യമുണ്ട്. ഇതിനെല്ലാം പണം കണ്ടെത്താനാണ് സ്ഥാപനത്തിന്റെ സ്ഥലം വിൽക്കുന്നത്.
സർക്കാരിന്റെ ഇച്ഛാശക്തിയില്ലയ്മയുടയും കെടുകാര്യസ്ഥതയുടെയും ഇരയായി മാറുകയാണ് ട്രാവൻകൂർ സിമിന്റ്‌സ് ലിമറ്റഡ്. ഇന്ത്യയിലെ പെയിന്റിങ് മേഖലയുടെ കുത്തകകളോള് മത്സരിക്കുന്ന വേമ്പനാട് വൈറ്റ് സിമന്റ്‌സിന്റെ നിർമ്മാതാക്കളാണ് കടം കയറി അടച്ചു പൂട്ടലിൽ എത്തിയത്. രാജ്യത്തെ മികച്ച വൈറ്റ് സിമന്റ് ഏതെന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരം വേമ്പനാടും ബിർളയും എന്നാണ്. കുത്തക പെയിന്റ് കമ്പനികലെ അടക്കം തറപറ്റിച്ച് മികച്ച നിലയിൽ മുന്നേറുന്ന വേമ്പനാട് സിമന്റ്‌സിന്റെ നിർമ്മാതാക്കൾ കടുത്ത പ്രതിസന്ധിയാലാണ്.

നേരത്തെ ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ് ജപ്തി ചെയ്യാൻ സർക്കാർ ഉത്തരവിട്ടിരുന്നു. റവന്യു റിക്കവറി ഡെപ്യൂട്ടി കലക്ടർ ജപ്തി നോട്ടിസ് ട്രാവൻകൂർ സിമന്റ്‌സ് അധികൃതർക്ക് കൈമാറുകയും ചെയ്തു. പാട്ടക്കുടിശിക, നികുതിക്കുടിശിക, വിരമിച്ച ജീവനക്കാർക്കു നൽകാനുള്ള ആനുകൂല്യം എന്നിവയടക്കം 33 കോടിയോളം രൂപയുടെ ബാധ്യതയാണ് ഇപ്പോൾ സ്ഥാപനത്തിനുള്ളത്. 2010 മുതൽ പാട്ടക്കുടിശിക വരുത്തിയിട്ടുണ്ട്.
56 ഏക്കറാണ് ട്രാവൻകൂർ സിമന്റ്‌സിനായി കോട്ടയം ജില്ലയിലെ നാട്ടകം വില്ലേജിൽ പാട്ടത്തിനു നൽകിയിരിക്കുന്നത്. 16 കോടി രൂപ കുടിശിക ഇനത്തിൽ മാത്രം കൊടുക്കാനുണ്ട്. മൂല്യവർധിത നികുതി ഇനത്തിൽ യഥാർഥ തുകയിൽ നിന്നു കുറച്ചാണ് ട്രാവൻകൂർ സിമന്റ്‌സ് സർക്കാരിലേക്ക് അടച്ചത്. ഈ ഇനത്തിൽ 3 കോടി രൂപ കൂടി അടയ്ക്കാനുണ്ട്. വിരമിച്ച ജീവനക്കാർക്കു നൽകാനുള്ള ആനൂകൂല്യങ്ങൾക്കായി 6 കോടിയോളം കണ്ടെത്തണം. ഇതിനു പുറമേയുള്ള ബാധ്യതകൾ വേറെ. എന്നാൽ പ്രതിസന്ധി പരിഹരിക്കാൻ ചില കൺകെട്ടു വിദ്യകൾ വ്യവസായ മന്ത്രി നടത്തിയെങ്കിലും ഫലം കണ്ടില്ല.
2010 മുതലുള്ള ബാധ്യതയാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നു ട്രാവൻകൂർ സിമന്റ്‌സ് ചെയർമാൻ പറയുന്നു. മാറ്റമില്ലാത്ത പരിശുദ്ധിയും അദ്വിതീയമായ ഗുണമേ ന്മയുമുള്ള അസംസ്‌കൃതവസ്തുക്കളിൽ നിന്നാണ് വേമ്പനാട് വൈറ്റ് പോർട്ട് ലാൻഡ് സിമന്റ് ഉൽപ്പാദിപ്പിക്കുന്നത്. കക്കയാണ് പ്രകൃതിയിൽ കാൽഷ്യം കാർബണേറ്റിന്റെ ഏറ്റവും ശുദ്ധമായ രൂപം. വെള്ള ക്ലേ, വെള്ള സിലിക്കാ മണൽ, ജിപ്‌സം പരലുകൾ എന്നിവയാണ് മറ്റ് അസംസ്‌കൃത വസ്തുക്കൾ.ഡെന്മാർക്കിലെ എഫ്. എൽ. സ്മിഡ്ത് & കമ്പനിയുടെ സാങ്കേതികവിദ്യ ഐഎസ് 8042 ഇ 1976 യുടെ നിർദ്ദേശങ്ങൾ ഉറപ്പാക്കുന്നുണ്ട്..വേമ്പനാട് വൈറ്റ് സിമന്റിന്റെ ശ്രദ്ധേയമായ യോഗ്യതകൾ ഇവയാണ്.
ഇതൊക്കെ കൊണ്ടാണ് പെയിന്റിങ് വിപണിയിൽ വേമ്പനാടിന് നമ്പർ ഒൺ ആകാൻ കഴിഞ്ഞത്. എന്നാൽ കമ്പിനിയുടെ നടത്തിപ്പിലെ പാക പിഴകളാണ ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴം കൂട്ടിയിരിക്കുന്നത്. പറഞ്ഞതൊന്നും പ്രവർത്തി മറ്റൊന്ന് എന്ന രീതിയിലാണ് ട്രാവൻകൂർ സിമന്റ്സിലെ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.
1946ൽ രൂപീകൃതമായ ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ് ഇപ്പോൾ സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ്. എംസി റോഡിൽ നാട്ടകത്താണു സ്ഥിതി ചെയ്യുന്നത്. വേമ്പനാട് വൈറ്റ് സിമന്റിന്റെ പേരിലാണ് ട്രാവൻകൂർ സിമന്റ്‌സ് അറിയപ്പെടുന്നത്. ഇതു കൂടാതെ വോൾപുട്ടിയും ഇപ്പോൾ നിർമ്മിക്കുന്നുണ്ട്. 200 ജീവനക്കാരുണ്ട്. ഇവരുടെ ശമ്പളവും ആനുകൂല്യങ്ങളുമാണ് പ്രധാനമായും പ്രതിസന്ധിയിലായിരിക്കുന്നത്.
മാറിയ കാലത്തിനനുസരിച്ച് ആധുനികീകരണം നടപ്പാക്കാത്തതും മറ്റ് സ്വകാര്യ കമ്പനികൾക്കൊപ്പം മത്സരിച്ച് പിടിച്ചുനിൽക്കാൻ കഴിയാതെ പോയതുമാണ് ലാഭത്തിലായിരുന്ന സിമന്റ്സിനെ നഷ്ടത്തിന്റെ ആഴങ്ങളിലേക്ക് തള്ളിവിട്ടത്. ഇപ്പോഴും പ്രവർത്തിക്കുന്നത്. 1947-ലെ മെഷീനറി ഉപയോഗിച്ചാണ്. സ്വകാര്യ കമ്പനികൾ ഉത്പാദിപ്പിക്കുന്ന വൈറ്റ് സിമന്റിനേക്കാൾ വിലയും കൂടുതലാണ്.
ഒരു മാസം 1800 ടൺ ക്ലിങ്കർ വിനിയോഗിച്ചാൽ 1900 ടൺ വൈറ്റ്സിമന്റ് ഉത്പാദിപ്പിക്കാമെന്നാണ് കണക്കാക്കുന്നത്. ഒരു മാസം 1800 ടൺ വൈറ്റ്സിമന്റും 500 ടൺ വാൾപുട്ടിയും ഉത്പാദിപ്പിച്ചാൽ കമ്പനി 'ബ്രേക്ക് ഈവൻ' ആകുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറയുന്നു.

