- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടനിലെ ദാരിദ്ര്യ രേഖയുടെ വിവരങ്ങൾ
ലണ്ടൻ: ബ്രിട്ടനിലെ വിലക്കയറ്റ പ്രതിസന്ധി രൂക്ഷമാകുമ്പോൾ കഴിഞ്ഞ വർഷം രാജ്യത്ത് പത്ത് ലക്ഷത്തിലധികം ആളുകൾ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. 2021- 22 കാലഘട്ടത്തിൽ യുകെയിൽ 14,4 ദശലക്ഷം പേരാണ് നിലവിൽ ദരിദ്രരായി ഉള്ളത് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 4.2 ദശലക്ഷം കുട്ടികളും ഉൾപ്പെടും. ജോസഫ് റൗൺട്രീ ഫൗണ്ടേഷനാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
ഭക്ഷണത്തിനും ഊർജ്ജ ബിൽ ഉൾപ്പടെയുള്ള അത്യാവശ്യ ബില്ലുകൾ അടയ്ക്കാനും ക്ലേശിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരുവർഷം മുൻപ് ഇത്തരക്കാരുടെ എണ്ണം 3.9 മില്യൻ കുട്ടികൾ ഉൾപ്പടെ 13.4 മില്യൻ ആയിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒരു വലിയ സാമൂഹ്യ പരാജയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രീതിയിൽ 60 ലക്ഷം പേർ അതീവ ദാരിദ്ര്യത്തിൽ കഴിയുകയാണെന്ന് ഞെട്ടിക്കുന്ന വസ്തുതയും റിപ്പോർട്ടിലുണ്ട്.
ഇടത്തരം വരുമാനക്കാരുടെ ശരാശരി വീട്ടു ചെലവുകളേക്കാൾ 40 ശതമാനത്തിൽ താഴെ മാത്രം വരുമാനമുള്ളവരെയാണ് അതീവ ദരിദ്രർ എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന്, 14 വയസ്സിൽ താഴെ പ്രായമുള്ള രണ്ട് കുട്ടികളുള്ള ഒരു കുറ്റുംബത്തിന്റെ വരുമാനം 14,600 പൗണ്ടിൽ താഴെയാണെങ്കിൽ അവരെ അതീവ ദരിദ്രർ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്.
അടിസ്ഥാന ഭക്ഷണം വാങ്ങാൻ പോലും കഴിയാത്ത അവർ പോഷകാഹരങ്ങളെ കുറിച്ചു മറന്നു കഴിഞ്ഞിരിക്കുന്നു എന്ന് ചില സാമൂഹ്യ ക്ഷേമ പ്രവർത്തകർ പറയുന്നു. പലർക്കും പുറത്ത് പോകാൻ കഴിയാത്ത സാഹചര്യമായതിനാൽ വീടുകൾക്ക് ഉള്ളിൽ തന്നെ ഒതുങ്ങിക്കൂടുകയാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഈ റിപ്പോർട്ട് പുറത്തു വന്നതോടെ സാമൂഹ്യ ക്ഷേമ സംഘടനകൾ ഒന്നിച്ച് രംഗത്ത് വന്നിട്ടുണ്ട്. ആവശ്യമില്ലാതെ കടുത്ത ദുഃഖം അനുഭവിക്കുകയാണ് ലക്ഷക്കണക്കിന് ആളുകൾ എന്ന് അവർ ആരോപിക്കുന്നു. നയ രൂപീകരണത്തിന് ഉത്തരവാദിത്തപ്പെട്ടവർ ഈ റിപ്പോർട്ട് ഗൗരവമായി എടുക്കണമെന്ന് ഉപഭോക്തൃ താത്പര്യ സംരക്ഷകമായ മാർട്ടിൻ ലൂയിസും ആവശ്യപ്പെട്ടു.
ഞെട്ടിപ്പിക്കുന്ന ചില വസ്തുതകൾ കൂടി ഇൻഡിപെൻഡന്റ് ദിനപ്പത്രം ഇന്നലെ പുറത്തു വിട്ടിരുന്നു. 60 ലക്ഷത്തോളം ജനങ്ങൾക്ക് ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടണമെങ്കിൽ, ഇപ്പോൾ ലഭിക്കുന്ന വരുമാനത്തിന്റെ ഇരട്ടി വരുമാനം വേണ്ടിവരും എന്നതാണ് അതിലൊന്ന്. ജോലിയുണ്ടായിട്ടും കുടുംബം ദാരിദ്ര്യത്തിൽ ആയവരുടെ എണ്ണം 61 ശതമാനത്തിൽ നിന്നും 64 ശതമാനമായി വർദ്ധിച്ചു എന്നും അതിൽ പറയുന്നു. 2 മില്യനിലധികം പേരുടെ ഗ്യാസ്- വൈദ്യൂതി കണക്ഷൻ പണം അടക്കാൻ നിവർത്തിയില്ലാത്തതിനാൽ വിഛേദിക്കപ്പെട്ടു എന്നും അതിൽ പറയുന്നു.