മലപ്പുറം: പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ രംഗത്തുവന്ന സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസിയെ കൊണ്ടു തിരുത്തിപ്പറയിച്ച് വിവാദം അവസാനിപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗും സമസ്തയിലെ സാദിഖലി തങ്ങള്‍ അനുകൂലികളും. വിവാദം നീട്ടിക്കൊണ്ടുപോയാല്‍ അത് മുസ്ലിംലീഗിനും സമസ്തക്കും ഗുണംചെയ്യില്ലെന്നും എതിരാളികള്‍ മുതലെടുപ്പു നടത്തുമെന്ന നിരീക്ഷണത്തിനൊടുവിലാണു ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കാരണം. ഇക്കാര്യം സമസ്തയിലെ ചില മുതിര്‍ന്ന നേതാക്കള്‍ ഉമര്‍ഫൈസിയുമായി സംസാരിച്ചതായും സൂചനയുണ്ട്. ഇതിന് പിന്നാലെ ഉമര്‍ ഫൈസിയും നിലപാട് മയപ്പെടുത്തി കീഴടങ്ങാനൊരുങ്ങിക്കഴിഞ്ഞു.

സംഭവം വന്‍ വിവാദമാവുകയും എന്തുവിലകൊടുത്തും ഉമര്‍ഫൈസിക്കെതിരെ നടപടിവേണമെന്ന നിലപാട് മുസ്ലിംലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ സമസ്തയെ നേരിട്ട് അറിയിച്ചതോടെയാണു സാദിഖലി തങ്ങള്‍ അനുകൂലികള്‍ഒന്നിച്ചതും സംഭവം പോലീസ് കേസാക്കിയതും പ്രതിഷേധയോഗം സംഘടിപ്പിച്ചതും. ഇക്കാര്യങ്ങളെല്ലാം പാണക്കാട് സാദിഖലി തങ്ങളുടേയും, കുഞ്ഞാലിക്കുട്ടിയുടേയും പൂര്‍ണ പിന്തുണയില്‍ നടന്നതാണ്.

ഇത്തരത്തില്‍ സാദിഖലി തങ്ങള്‍ക്കെതിരെ സമസ്തയിലെ ഒരാളും ഇനി രംഗത്തുവരാന്‍ പാടില്ലെന്നും ഈ വിഷയം ലഘൂകരിച്ചാല്‍ ഭാവിയില്‍ കൂടുതല്‍ ഉമര്‍ഫൈസിമാര്‍ രംഗത്തുവരാനിടയുണ്ടാകുമെന്നും ഇത് പാണക്കാട് തങ്ങള്‍മാരേയും, മുസ്ലിംലീഗിനേയും സമൂഹത്തില്‍ ഇകഴ്ത്തിക്കാണിക്കാന്‍ ഇടവരുമെന്നുമാണു സാദിഖലി ത്ങ്ങള്‍ അനുകൂലികളാണു ലീഗ് നേതാക്കളും സമസ്ത നേതാക്കളും പറയുന്നത്.

വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയതോടെയാണു എടവണ്ണപ്പാറയിലെ തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നു നിലപാടുമായ അവസാനം ഉമര്‍ഫൈസി മുക്കം രംഗത്തുവന്നത്. ഇസ്ലാമിക നിയമമാണ് പറഞ്ഞത്.

അത് പാണക്കാട് തങ്ങള്‍ക്കെതിരാണെന്ന രീതിയില്‍ വരുത്തിതീര്‍ത്തു. മുസ്!ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം സമസ്തയെ ചോദ്യം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെ സമസ്ത നടപടി ആവശ്യപ്പെട്ടിട്ടും മുസ്!ലിം ലീഗ് എടുത്തില്ല. നേരത്തെ തങ്ങന്‍മാരെ അധിക്ഷേപിച്ചയാളാണ് പിഎംഎ സലാം. മുസ്!ലിം ലീഗാണ് ഇതില്‍ നടപടിയെടുക്കേണ്ടത്. എന്നിട്ട് ഉമര്‍ ഫൈസിക്ക് മേല്‍ കുതിര കയറിയാല്‍ മതി. മുസ്!ലിം ലീഗും സമസ്തയും എന്നും ഒന്നാണ്. താന്‍ ഇപ്പോഴും മുസ്!ലിം ലീഗുകാരനാണ്. ഇന്നും മുസ്ലിം ലീഗിന് വേണ്ടി പണിയെടുക്കുന്നയാളാണ്.

ചില പ്രശ്നങ്ങള്‍ കാണുമ്പോള്‍ അതിനെ എതിര്‍ക്കും. ജമാഅത്തെ ഇസ്ലാമിയടക്കം മുസ്ലിം ലീഗില്‍ കയറിക്കൂടാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നുമാണു ഉമര്‍ഫൈസി മുക്കം സംഭവത്തില്‍ പ്രതികരിച്ചത്. അതേസമയം സമസ്തയില്‍ സിപിഎമ്മിന്റെ സ്ലീപിങ് സെല്ലുണ്ടെങ്കില്‍ അത് തുറന്നുപറയണമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയും രംഗത്തുവന്നതു. സ്ലീപ്പിങ് സെല്ലുകള്‍ അവര്‍ സിപിഎമ്മുകാരാണെന്നും ഉറച്ച സമസ്തക്കാരുമാണെന്നും തുറന്ന് പറയണം. ചിലര്‍ സിപിഎമ്മില്‍ നിന്ന് എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ നിരന്തരം സിപിഎമ്മിന് സ്തുതി പാടുകയും എന്നിട്ട് അവരെ പ്രീതിപ്പെടുത്താന്‍ പാണക്കാട് തങ്ങന്മാരെയും ലീഗിനെയും ആക്ഷേപിക്കുകയാണ്. അതിനെ ഞങ്ങള്‍ കൈയും കെട്ടി നോക്കിനില്‍ക്കുമെന്ന് ആരും കരുതണ്ട. കാരണം ലീഗും സമസ്തയും ഞങ്ങള്‍ക്ക് വേണ്ടപ്പെട്ട പ്രസ്ഥാനങ്ങളാണെന്നും ഷാജി പറഞ്ഞു.

സമസ്ത സെക്രട്ടറിയും മുശാവറാ അംഗവുമായ ഉമര്‍ ഫൈസി മുക്കം പാണക്കാട് സാദിഖലി തങ്ങളെ അവഹേളിച്ചു രംഗത്തുവന്നിതിനു പിന്നാലെ ഉമര്‍ ഫൈസിയെ 'സമസ്ത'യില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യപ്പെട്ട് ലീഗ് അനുകൂലി സമസ്ത നേതാക്കളുടെ ആദര്‍ശ സമ്മേളനം പ്രമേയം പാസ്സാക്കിയിരുന്നു. എന്നാല്‍ ഇതിനെ തള്ളി ഉമര്‍ ഫൈസിയെ അനുകൂലിക്കുന്ന സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തുവരികയും ചെയ്തിരുന്നു.

എടവണ്ണപ്പാറയില്‍ 'സമസ്ത' കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന പേരില്‍ എടവണ്ണപ്പാറ മേഖല കമ്മിറ്റി നടത്തിയ ആദര്‍ശ സമ്മേളനമാണ് ഉമര്‍ ഫൈസിക്കെതിരെ രംഗത്തുവന്നത്് ഉമര്‍ ഫൈസിക്കെതിരെ നടപടിയുണ്ടായാല്‍ സമസ്തയില്‍ പൊട്ടിത്തെറിക്കുസാധ്യതയുണ്ടെന്നാണു ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. നിലവില്‍ ഉമര്‍ഫൈസിക്കെതിരെ രംഗത്തുവരുന്നത് സമസ്തയെക്കാള്‍ മുസ്ലിംലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ സ്നേഹിക്കുന്നവരാണെന്നാണുഇക്കൂട്ടര്‍ പറയുന്നത്. സമസ്തക്കു പ്രധാന്യം നല്‍കുന്നവര്‍ ഉമര്‍ ഫൈസിയെയാണു പിന്തുണക്കുക.

കാരണം ഉമര്‍ ഫൈസി പറയുന്നത് സമസ്തയുടെ രാഷ്ട്രീയമാണെന്നും സമസ്തയുടെ കെട്ടുറപ്പ് നിലനില്‍ക്കാനും മുസ്ലിംലീഗുമായും മുന്‍കാല ധാരണയില്‍ പോകാനും അബ്ദുല്‍ ഹക്കീം ഫൈസിയെ സി.ഐ.സിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റണമെന്ന നിലപാടിലാണു ഇക്കൂട്ടര്‍. നേരത്തെ അബ്ദുല്‍ ഹക്കീം ഫൈസിയെ സമസ്ത നേതാക്കളുടെ പ്രതിഷേധം കാരണം മാറ്റി നിര്‍ത്തിയെങ്കിലും പിന്നീടപാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഒറ്റനിര്‍ബന്ധത്താലാണു വീണ്ടും നിയമിച്ചതെന്നും സമസ്തയെ അംഗീകരിച്ചു മുന്നോട്ടുപോകാന്‍ കഴിയാത്ത ഹക്കീം ഫൈസിയെ ഈ സ്ഥാനത്തു വീണ്ടും പ്രതിഷ്ഠിച്ചതിലുള്ള പ്രതിഷേധമാണു ഉമര്‍ഫൈസിയുടെ സാദിഖലി തങ്ങള്‍ക്കെതിരെയുള്ള പരസ്യ അവഹേളനത്തിനു പിന്നിലും.

നേരത്തെ സമസ്ത നേതാക്കളില്‍ ഒരു വിഭാഗം രഹസ്യമായി പറഞ്ഞിരുന്നതു ഉമര്‍ ഫൈസി പരസ്യമാക്കിയെന്നു മാത്രമാണെന്നും ഇക്കൂട്ടര്‍ പറയുന്നത്. ഇതിനാല്‍ തന്നെ വലിയ വിവാദങ്ങളില്ലാതെ ഉമര്‍ ഫൈസിയെ കൊണ്ടു തിരുത്തിപ്പറയിച്ച് വിവാദം അവസാനിപ്പിക്കാനാണു ലീഗും സമസ്തയിലെ സാദിഖലി തങ്ങള്‍ അനുകൂല വിഭാഗവും ശ്രമിക്കുന്നത്.