- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര ലോഗോയുടെ പേരിൽ ഈഗോ! 5000 കോടി കളഞ്ഞു കേരളം
തിരുവനന്തപുരം: സംസഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുകയാണ്. കടമെടുക്കാൻ അനുമതി ലഭിക്കാതെ മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. എന്നാൽ, ന്യായമായി നേടിയെടുക്കേണ്ടിയരുന്ന പണം നേടുന്ന കാര്യത്തിലും വൻ വീഴ്‌ച്ചയാണ് കേരളത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. സംസ്ഥാനത്തിന് ഏറെ ഉപകാരം ചെയ്യുമായിരുന്ന കേന്ദ്ര വായ്‌പ്പ നേടിയെടുക്കുന്ന കാര്യത്തിലും വൻ അലംഭാവമാണ് കേരളം കാണിച്ചത്.
കഴിഞ്ഞവർഷം അടിസ്ഥാനസൗകര്യ വികസന മേഖലയ്ക്കായി 50 വർഷം കൊണ്ടു തിരിച്ചടയ്‌ക്കേണ്ട പലിശരഹിത വായ്പ പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തിന് അതു നേടിയെടുക്കാനായില്ല. സമാന പ്രഖ്യാപനം ഇത്തവണയും കേന്ദ്രം നടത്തിയിട്ടുണ്ട്. നൂതന ഗവേഷണങ്ങൾക്കു ധനസഹായം ഉറപ്പാക്കാനാണ് പുതിയ പ്രഖ്യാപനമെങ്കിലും ഇതു നേരിട്ടു സ്വകാര്യ സ്ഥാപനങ്ങൾക്കു നൽകുമോ സംസ്ഥാനങ്ങൾക്കു കൈമാറുമോ എന്നു വ്യക്തമല്ല.
കേന്ദ്രസഹായമുള്ള പദ്ധതികൾക്കു കേന്ദ്രത്തിന്റെ ബ്രാൻഡിങ് വേണമെന്ന നിബന്ധനയാണ് കഴിഞ്ഞവർഷം കേരളത്തെ പിന്തിരിപ്പിച്ചത്. 4000 5000 കോടി രൂപയാണ് കേന്ദ്രത്തിൽനിന്ന് ഈയിനത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേന്ദ്രത്തിന്റെ ലോഗോയും പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയുള്ള ബ്രാൻഡിങ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കാതെ വന്നതോടെ ഫണ്ട് അനിശ്ചിതത്വത്തിലായി. എടുക്കുന്ന വായ്പ മുഴുവൻ കേരളം തിരിച്ചടയ്‌ക്കേണ്ടതാണെന്നിരിക്കെ വായ്പ നൽകുന്നവരുടെ പേരു കൂടി കൊത്തിവയ്ക്കണമെന്ന നിബന്ധന അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണു കേരളം. ഈ പിടിവാശി കാരണം 5000 കോടി നഷ്ടമായത് മെച്ചം.
കഴിഞ്ഞ തവണ ഉന്നയിച്ച 17 ആവശ്യങ്ങളിൽ ഒന്നുപോലും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഇക്കുറി ബജറ്റിനു മുൻപ് കേന്ദ്രസംസ്ഥാന ചർച്ചകളൊന്നും നടന്നില്ല. ആവശ്യങ്ങൾ ഉന്നയിച്ച് കേരളം നിവേദനം നൽകിയുമില്ല. കഴിഞ്ഞ ഒക്ടോബറിൽ മന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്ര ധനമന്ത്രിക്കു നൽകിയ കത്തിലെ ആവശ്യങ്ങളിൽ ഒന്നുപോലും ബജറ്റിൽ പ്രഖ്യാപനമായി വന്നിട്ടില്ല. സംസ്ഥാന ബജറ്റ് കേന്ദ്ര ബജറ്റിനു ശേഷമാക്കുന്നതുതന്നെ കേന്ദ്ര പദ്ധതികൾക്കു സമാനമായ പദ്ധതിപ്രഖ്യാപനങ്ങൾ ഒഴിവാക്കുന്നതിനും കേന്ദ്രവിഹിതം സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തുന്നതിനുമാണ്.
കോവിഡ് കാലത്തു ചെയ്തതു പോലെ സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വർധിപ്പിക്കണമെന്നു കേരളം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം അനുകൂല തീരുമാനം എടുക്കാത്തതിനാൽ കേരളം നൽകിയ ഹർജിയിന്മേലുള്ള സുപ്രീം കോടതി വിധിയിലാണ് ഇനി പ്രതീക്ഷ.
അതേസമയം ഇടക്കാല ബജറ്റിൽ സംസ്ഥാനത്തനായി ഒന്നുമില്ലെന്നതാണ് വസ്തുത. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെപി കഠിനമായി പരിശ്രമിക്കുന്നതിനാൽ കേരളത്തെ ലക്ഷ്യമിട്ടുള്ള പദ്ധതികൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എയിംസ്, തിരുവനന്തപുരം മെട്രോ തുടങ്ങിയ ദീർഘകാല ആവശ്യങ്ങളിൽ അനുകൂല തീരുമാനം കേരളം പ്രതീക്ഷിച്ചില്ല, കേന്ദ്രം പ്രഖ്യാപിച്ചുമില്ല.
അതേസമയം തിരഞ്ഞെടുപ്പ് വർഷമായിട്ടും, ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന സംസ്ഥാനമായിട്ടും ഇത്തവണയും കേന്ദ്രം കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിച്ചവെന്നാണ് പൊതുവിൽ വ്യക്തമാകുന്ന കാര്യം. കഴിഞ്ഞ തവണ ഉന്നയിച്ച 17 ആവശ്യങ്ങളിൽ ഒന്നുപോലും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഇത്തവണയും അവഗണനയുണ്ടായി. ഇടക്കാല ബജറ്റായതിനാലാണ് വലിയ പ്രഖ്യാപനങ്ങളില്ലാത്തത് എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരായിരിക്കും പൂർണ ബജറ്റ് അവതരിപ്പിക്കുക.
ബജറ്റിനു മുൻപായി കേന്ദ്രസംസ്ഥാന ചർച്ചകളൊന്നും ഇത്തവണ നടന്നില്ല. ആവശ്യങ്ങൾ ഉന്നയിച്ചു നിവേദനം നൽകലും ഉണ്ടായില്ല. കേന്ദ്ര അവഗണന തുടരുന്നതിനാൽ പ്രത്യേക ആവശ്യങ്ങളൊന്നും ഇത്തവണ ഉന്നയിച്ചില്ലെന്ന് ധനവകുപ്പ് പറയുന്നു. കഴിഞ്ഞ ഒക്ടോബറിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്ര ധനമന്ത്രിക്കു നൽകിയ കത്തിലെ ആവശ്യങ്ങളും പരിഗണിച്ചിരുന്നില്ല.
കേരളത്തിന്റെ പ്രധാന ആവശ്യമായ സിൽവർലൈനെക്കുറിച്ച് ബജറ്റിൽ പരാമർശമില്ല. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സെന്റർ ഇത്തവണയും കേരളത്തിനു ലഭിച്ചില്ല. കോഴിക്കോട് കിനാലൂരിലാണ് സംസ്ഥാന സർക്കാർ എയിംസിനായി സ്ഥലം കണ്ടെത്തിയിരുന്നത്. ഏറെ വർഷമായുള്ള ആവശ്യം ഇത്തവണയും അവഗണിക്കപ്പെട്ടു. തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾക്കുള്ള സഹായവും ലഭിച്ചില്ല.
റബ്ബറിന്റെ താങ്ങുവില 170 രൂപയിൽനിന്ന് 250 രൂപയായി ഉയർത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കേന്ദ്ര ധനമന്ത്രിക്ക് കെ.എൻ.ബാലഗോപാൽ നൽകിയ നിവേദനത്തിലെ വിഷയങ്ങളിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. കേന്ദ്രത്തിൽനിന്നുള്ള നികുതി വിഹിതം കൂട്ടണമെന്നും കിഫ്ബി വഴി ചെലവിട്ട തുക കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.