- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടുക്കമായി നടി ഉർവശിയുടെ വാക്കുകൾ!
ഒരു താരുകുംടുംബത്തിൽ ജനിക്കുക. ചെറുപ്പത്തിലെ ബാലതാരമായി അവസരം കിട്ടുക. ചെറുപ്പത്തിൽതന്നെ നായകനായി വേഷമിടാൻ കഴിയുക. എന്നിട്ടും ആ ചെറുപ്പക്കാരൻ തന്റെ ജീവിതം ആത്മഹത്യയിൽ അവസാനിപ്പിച്ചു. കലാരഞ്ജനി, കൽപ്പന, ഉർവശി എന്നീ മുന്ന് നടിമാരുടെ ഏക സഹോദരനായ പ്രിൻസ് എന്ന നന്ദുവിന്റെ 17-ാം വയസ്സിലെ ആത്മഹത്യയുടെ ദുരൂഹത ഇനിയും മാറിയിട്ടില്ല. 1979 ജി പ്രേംകുമാർ സംവിധാനം ചെയ്ത സായൂജ്യം എന്ന സിനിമയിൽ ബാലതാരമായിട്ടാണ് നന്ദുവിന്റെ അരങ്ങേറ്റം.
പിന്നെ ഐവി ശശിയുടെ കരിമ്പന, സോമൻ അമ്പാട്ടിന്റെ ആയിരം അഭിലാഷങ്ങൾ എന്ന ചിത്രത്തിലും ബാലതാരമായി വേഷമിട്ടു. എന്നാൽ നന്ദുവിനെ ആളുകൾ അറിഞ്ഞത്, 1989ൽ തുളസീദാസ് സംവിധാനം ചെയ്ത ലയനം എന്ന ചിത്രത്തിൽ സിൽക്ക്സ്മിതക്കൊപ്പം വേഷമിട്ടതോടെയാണ്. അഡൾട്ട്സ് ഓൺലി സർട്ടിഫിക്കേറ്റുമായി ഇറങ്ങിയ ഈ ചിത്രം വലിയ ബോക്സോഫീസ് വിജയം നേടി.
എന്നാൽ സിനിമലോകത്തെ നടുക്കിക്കൊണ്ട് നന്ദുവിന്റെ മരണ വാർത്തയാണ് ഏതാനും മാസങ്ങൾക്കുശേഷം എത്തിയത്. ആത്മഹത്യ കാരണം ഇന്നും വ്യക്തമല്ല. പ്രണയ നൈരാശ്യം ആണ് നന്ദു മരിക്കാൻ കാരണമെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു, ഇതിനുപിന്നാലെ നന്ദു മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന റിപ്പോർട്ട് പുറത്തുവന്നു. എന്നാൽ യഥാർത്ഥത്തിൽ നന്ദുവിന്റെ മരണകാരണം ഇന്നും വ്യക്തമല്ല. താൻ മകനെപ്പോലെ സ്നേഹിച്ച നന്ദുവിന്റെ മരണത്തിലെ ദുരൂഹതകൾ പറയുകയാണ് നടി ഉർവശി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ആ മരണത്തിന് പിന്നിലെ ദൂരൂഹതകൾ വെളിപ്പെടുത്തുന്നത്.
ഒരേ ക്ലാസിലെ നിരവധി കുട്ടികൾ ജീവനൊടുക്കി
ഉർവശിയുടെ വാക്കുകൾ ഇങ്ങനെയാണ്-"ആത്മഹത്യ ചെയുമ്പോൾ പതിനേഴ് വയസായിരുന്നു പ്രിൻസിന്റെ പ്രായം. അത് വല്ലാത്തൊരു പ്രായമാണല്ലോ. എനിക്ക് അധികാരം സ്ഥാപിക്കാനും എന്റെ മോനെപ്പോലെ നോക്കാൻ കിട്ടിയതും ഏറ്റവും ഇളയ അനിയനെയാണ്. ബാക്കി രണ്ട് ചേച്ചിമാരും മൂത്തതാണ്. എന്റെ ആദ്യത്തെ മകനും അവനാണ്. എന്തിന് ഇങ്ങനെയാെരു മരണം ഉണ്ടായി എന്നതിൽ ഇപ്പോഴും നമുക്ക് വലിയ ധാരണ ഇല്ല. എന്നെ മാത്രമല്ല, കുടുംബത്തിലെ എല്ലാവരെയും ബാധിച്ചു.
കല ചേച്ചി ഏഴ് മാസം ഗർഭിണിയായിരുന്നപ്പോഴാണ് മരണം. സ്‌കാനിംഗിൽ പെൺകുട്ടി ആണെന്നാണ് പറഞ്ഞത്. പക്ഷെ രണ്ട് മാസം കഴിഞ്ഞ് പ്രസവിച്ചത് ആൺകുട്ടിയാണ്. അവനാണ് വന്ന് ജനിച്ചത് എന്ന് ചിന്തിച്ച് ഞങ്ങളെല്ലാവരും അതിലേക്ക് അങ്ങ് മാറി. ആ ക്ലാസിലെ ആറേഴ് കുട്ടികൾ അടുപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്തോ ഒന്നിൽ അവർ പെട്ടിരിക്കാമെന്ന് ഊഹിക്കുന്നു. അവരുടെ വിഷമം തിരിച്ചറിഞ്ഞിരുന്നെങ്കിൽ പരിഹരിക്കാൻ പറ്റുമായിരുന്നിരിക്കാം.
മരണം നടക്കുമ്പോൾ ഞങ്ങൾ തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരത്ത് നിന്നും മദ്രാസിലേക്ക് അമ്മയെ ഒന്നും അറിയാക്കാതെ കൊണ്ട് പോകുന്നത് വരെയുള്ള സമയം അന്നത്തെ എന്റെ പ്രായത്തിന് താങ്ങാവുന്നതായിരുന്നില്ല. പ്രിൻസിന്റെ മരണം കഴിഞ്ഞ് 41 പോലും കഴിയാതെ പത്തിരുപത് ദിവസത്തിനുള്ളിൽ സ്റ്റേജ് ഷോയ്ക്ക് ഗൾഫിൽ പോവുകയാണ്.
ആ പ്രോഗ്രാമിന് ഞാനും കൽപ്പന ചേച്ചിയും ജഗതി ശ്രീകുമാറും മാത്രമേയുള്ളൂ. ഞങ്ങളെ മാത്രം വിശ്വസിച്ചാണ് ആ പ്രോഗ്രാം. ഭീകരമായ അനുഭവമായിരുന്നു അത്. സ്റ്റേജിൽ കോമഡി ചെയ്യുമ്പോൾ പിറകിൽ റൂമിൽ അമ്മയുണ്ട്. ആരെങ്കിലും വന്ന് അനിയന്റെ കാര്യം ചോദിച്ചാൽ അമ്മ കരയുമോ എന്നായിരുന്നു സ്റ്റേജിൽ ഞങ്ങളുടെ ടെൻഷൻ. ഒരാളെ അവിടെ നിർത്തിയിട്ടുണ്ട്.
മനസിന്റെ ഒരു ഭാഗത്ത് ഈ ദുഃഖമല്ലാതെ മറ്റൊന്നുമില്ല." എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞത്. ദുരന്തങ്ങൾ എന്നും ഉർവശിയുടെ കുടുംബത്തോടൊപ്പമുണ്ടായിരുന്നു. 2016ൽ സഹോദരിയും നടിയുമായ കൽപ്പനയുടെ മരണവും ഞെട്ടിക്കുന്നതായിരുന്നു.