- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1949 ലെ കമ്മ്യുണിസ്റ്റ് വിപ്ലവത്തിന് ശേഷം ആദ്യമായി ചൈനയിലെ മെയിൻ ലാൻഡിൽ പുതിയ കത്തോലിക്ക രൂപതയും ബിഷപ്പിനെയും നിയമിച്ച് വത്തിക്കാൻ; 2023 ഏപ്രിലിൽ രൂപത രൂപീകരിച്ചെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചത് ബിഷപ്പിനെ നിയമിച്ചതിന് ശേഷം
വത്തിക്കാൻ: സർക്കാർ നിയന്ത്രണത്തിലുള്ള ചൈനയിലെ കത്തോലിക്ക സഭയിൽ മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിന് ശേഷം ഇതാദ്യമായി ഒരു ബിഷപ്പിനെ വത്തിക്കാൻ നിയമിച്ചിരിക്കുന്നു. അതോടൊപ്പം ഒരു പുതിയ രൂപതയും രൂപീകരിച്ചിട്ടുണ്ട്. 2023- ഏപ്രിലിൽ രൂപത രൂപീകരിച്ചെങ്കിലും ബിഷപ്പിനെ നിയമിക്കുന്നത് വരെ ഔദ്യോഗിക പ്രഖ്യാപനംവൈകിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 29 ന് ആണ് 53 കാരനായ ആന്റണി സൻ വെൻജുൻ വീഫാംഗ് രൂപതയുടെ ബിഷപ്പായി നിയമിക്കപ്പെട്ട കാര്യം വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
1949 ലെ കമ്മ്യുണിസ്റ്റ് വിപ്ലവത്തിന് ശേഷം ഇതാദ്യമായിട്ടാണ് വത്തിക്കാൻ ചൈനയിൽ സഭ രൂപീകരിക്കുന്നത്. രൂപത രൂപീകരണവും പുരോഹിതരെ നിയമിക്കലും 2023 ൽ തന്നെ നടന്നിരുന്നെങ്കിലും, ബിഷപ്പിനെ നിയമിക്കുന്നത് വരെ അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാതിരിക്കുകയായിരുന്നു എന്ന് വത്തിക്കാൻ ന്യുസ് റിപ്പോർട്ട് ചെയ്യുന്നു. പീപ്പിൾസ് റിപ്പബ്ലിക്കുമായി ഉണ്ടാക്കിയ ഒരു താത്ക്കാലിക കരാറിന്റെ അടിസ്ഥാനത്തിലാണ് രൂപതയുടെ രൂപീകരണവും ബിഷപ്പിന്റെ നിയമനവും നടന്നത്.
ഇപ്പോൾ ചൈനയിൽ നിലവിലുള്ള യിഡുഷ്യൻ സഭയുടെ പ്രവർത്തനങ്ങൾ ഇതോടെ നിർത്തലാക്കും. 1931-ൽ അന്നത്തെ മാർപ്പാപ്പ പയസ്സ് പതിനൊന്നാമനായിരുന്നു ഇത് രൂപീകരിച്ചത്. പിന്നീട് അതിന്റെ ചുമതല ഫ്രഞ്ച് ഫ്രാൻസിസ്യൻ മിഷണറിമാർക്ക് കൈമാറിയീരുന്നു. മുൻ ബിഷപ്പ് ജോസഫ് സൻ ഷിബിന്റെ മരണത്തോടെ 2008 ൽ ഇത് ഏതാണ്ട് പ്രവർത്തന രഹിതമായിരുന്നു. മാർപ്പാപ്പയൂടെ അനുമതിയില്ലാതെ ചൈന നിയമിച്ച അഞ്ച് ബിഷപ്പുമാരിൽ ഒരാളായിരുന്നു ജോസഫ്. ഏതായാലും, പിന്നീട് തന്റെ നിയമനത്തിന് മാർപ്പാപ്പയുടെ അനുമതി നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
നിലവിലെ രൂപതയുടെ പ്രവർത്തന മേഖല ചൈനീസ് അധികൃതർ തീരുമാനിക്കുകയും അത് വത്തിക്കാൻ അംഗീകരിക്കുകയുമായിരുന്നു എന്ന് ഏഷ്യാ ന്യുസ് റിപ്പോർട്ട് ചെയ്യുന്നു. ചൈന അംഗീകരിച്ചിട്ടുള്ള കത്തോലിക്ക സഭയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ചൈനീസ് കത്തോലിക് പാട്രിയോടിക് അസ്സോസിയേഷൻ എന്ന സംഘടനയാണ്. ഇതിന് കീഴിൽ ചൈനയിൽ 104 രൂപതകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
മറുനാടന് ഡെസ്ക്