- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിൽ നിന്നും സവാള എടുത്ത് പാലക്കാടിനു വരുന്ന വഴി അപകടം; നിയന്ത്രണം വിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് മറിഞ്ഞത് 30 അടി താഴ്ചയിലേക്ക്; വട്ടപ്പാറ വളവ് വീണ്ടും ജീവനെടത്തു
മലപ്പുറം: വട്ടപ്പാറ വളവ് വീണ്ടും ജീവനെടത്തു. ദേശീയപാത 66ൽ സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറയിൽ ലോറി 30അടി താഴ്‌ച്ചയിലേക്ക് മറിഞ്ഞ് മരിച്ചത് ലോറി ഉടമയുടെ മകനും, ഡ്രൈവറും. ബ്ലോക്കുപഞ്ചായത്ത് മെമ്പറുടെ മകനും. അപകടത്തിപ്പെട്ടത് കോൺട്രാക്ടായി ഓടുന്ന ലോറി. നിയന്ത്രണം വിട്ട് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിക്കടിയിൽ കുടുങ്ങിയ മൂന്നു പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ചാലക്കുടി സ്വദേശികളായ അരുൺ (26) ഉണ്ണിക്കൃഷ്ണൻ (40) മണ്ണാർക്കാട് സ്വദേശി ശരത്ത് (29) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. നിയന്ത്രണം വിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
കെ.എൽ 30 ഡി 0759 നമ്പറിലെ ലോറിയാണ് അപകടത്തിൽ പെട്ടത്. വളാഞ്ചേരി പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ശ്രമങ്ങൾ നടത്തിയെങ്കിലും ലോറിക്കുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായില്ല. തമിഴ്‌നാട്ടിൽ നിന്നും സവാള എടുത്ത് പാലക്കാടിനു വരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറാണ് മരണപ്പെട്ട ഉണ്ണിക്കൃഷ്ണൻ. ലോറി ഉടമയുടെ മകനാണു മരിച്ച അരുൺ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ മകനാണ് മരണപ്പെട്ട ശരത്.
ചാലക്കുടി സ്വദേശിയായ വടക്കുംഞ്ചേരി ജോർജിന്റെ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി കോൺട്രാക്ടായി ഓടുന്നതാണ്. അപകടത്തില്പെട്ട ലോറിയുടെ ക്യാബിനിൽ മൂന്ന് പേർ കുടുങ്ങിക്കിടക്കുക ആയിരുന്നു. ഏറെ നേരത്തെ ശ്രമഫലമായി ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്