- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോടിയേരിയുടെ മകനെതിരേ ഉയർന്നത് മയക്കുമരുന്ന് കേസ്; ഇത് ശരിയായാലും തെറ്റായാലും പാർട്ടിക്ക് ഇടപെടുന്നതിൽ പരിമിതി; അത് ബോധ്യമായ കോടിയേരിയുടെ മകൻ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി; വീണയ്ക്കെതിരെയുള്ളത് രാഷ്ട്രീയ വേട്ടയാടൽ; എക്സാലോജിക്കിനെ സിപിഎം കൈവിടില്ല
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എക്‌സാലോജിക് വിവാദം വിശദീകരിക്കാൻ പാർട്ടി കേഡറുകളെ സജ്ജമാക്കി സിപിഎം. തിരഞ്ഞെടുപ്പ് അടുത്തതിനാൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തുടർച്ചയായുണ്ടാവുകയും വലിയ വാർത്തയായി വരുകയുംചെയ്യും. ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഇത്തരം ശ്രമങ്ങളെ, കൃത്യമായി ഇടപെട്ട് തടയാൻ ഓരോ പാർട്ടി അംഗവും ശ്രമിക്കണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ ആവശ്യം. ഇത് പുതിയ ചർച്ചകൾക്കും വഴിവയ്ക്കുന്നത്. വീണാ വിജയന് വേണ്ടി പാർട്ടി ശിൽപ്പശാലകളിലും വാദങ്ങൾ ഉയരുന്നുണ്ട്.
കേസ് രാഷ്ട്രീയ പ്രേരിതം മാത്രമെന്നും കണക്കിൽ മാത്രമാണ് തർക്കമെന്നുമാണ് ചർച്ചകളിൽ നേതാക്കൾ പറയുന്നത്. ''കോടിയേരിയുടെ മക്കൾക്ക് കിട്ടാത്ത പരിഗണന മാസപ്പടി വിവാദത്തിൽ വീണ വിജയന് കിട്ടുന്നതെങ്ങനെ എന്ന് ജനം ചോദിച്ചാൽ എന്ത് പറയണം? കരിമണൽ കമ്പനിയുമായി എക്‌സാലോജിക്കിന്റെ ഇടപാടെന്താണ് ? ആദായ നികുതി ഇന്റിങ് സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് മുതൽ വീണ വിജയനെതിരെ ഒടുവിലത്തെ എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ സാങ്കേതികത എങ്ങനെ വിശദീകരിക്കണം''? തുടങ്ങിയവയ്‌ക്കെല്ലാം പാർട്ടി മറുപടി കണ്ടെത്തി കഴിഞ്ഞു. ഇത് അണികളെ ബോധ്യപ്പെടുത്താനും തുടങ്ങി.
ലോക്‌സസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി കേന്ദ്രീകൃതവും അതേസമയം വിപുലവുമായ പ്രചാരണ പരിപാടികളാണ് സിപിഎം ലക്ഷ്യമിടുന്നത്. മുപ്പതിനായിരം പേരടങ്ങുന്ന പാർട്ടി കേഡർ ഇതികം സംസ്ഥാനത്ത് സജ്ജമാണ്. ജില്ലാ മണ്ഡലം തലങ്ങളിൽ ബ്രാഞ്ച് സെക്രട്ടറിമാർവരെയുള്ളവർക്ക് പ്രത്യേക ശിൽപശാല നടത്തി പരിശീലനം നൽകുന്നു. ഇതിൽ അണികൾ ചില സംശങ്ങളും ഉയർത്തുന്നു. വീണയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറു ചോദ്യങ്ങൾ വിലക്കുന്നുവെന്ന ചർച്ചകളും പൊതു സമൂഹത്തിൽ നിറയുന്നുണ്ട്. പാർട്ടിയുടെ അതിവിശ്വസ്തരാണ് ചർച്ചകളിൽ് പങ്കെടുക്കുന്നത്. പരസ്യ പ്രചരണവും വീണാ വിജയന് വേണ്ടി നടത്താൻ ആലോചനയുണ്ട്.
വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണത്തിന്, ജില്ലാ-മണ്ഡലം തലങ്ങളിലായി ബ്രാഞ്ച് സെക്രട്ടറിമാർവരെയുള്ളവർക്കായി നടത്തുന്ന ശില്പശാലയിൽ സിപിഎം. നൽകുന്ന വിശദീകരണം പുതിയ ചർച്ചയായി മാറുകയാണ്. 'മാസപ്പടി' എന്ന പ്രയോഗം മാധ്യമസൃഷ്ടിയാണ്. രണ്ടുകമ്പനികൾ കരാറുണ്ടാക്കി നൽകുന്ന തുകയെ മാസപ്പടി എന്നുവിശേഷിപ്പിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതും കൃത്യമായ അജൻഡയുടെ അടിസ്ഥാനത്തിലുമാണ്. കരിമണൽ കമ്പനി ആദായനികുതിവകുപ്പിന് നൽകിയ കണക്കുകൾ സംബന്ധിച്ചാണ് തർക്കമുണ്ടായത്. നൽകിയ ചെലവുകൾ അംഗീകരിക്കുന്നതിലെ തർക്കമാണ് ആദായനികുതി ഇന്ററിം സെറ്റിൽബോർഡ് പരിശോധിച്ചത്. അതിൽ നികുതി ഈടാക്കുകയോ പിഴചുമത്തുകയോ ചെയ്യാമെന്നും സിപിഎം വിശദീകരിക്കുന്നു.
പക്ഷേ, വീണയുടെ കമ്പനിക്ക് പണം നൽകിയത് രാഷ്ട്രീയസ്വാധീനമുള്ള വ്യക്തിയുടെ മകളായതുകൊണ്ടാണെന്ന് എഴുതിവെച്ചത് ഗൂഢ ഉദ്ദേശ്യത്തോടെയുള്ളതാണ്. കേന്ദ്രത്തിന്റെ രാഷ്ട്രീയലക്ഷ്യം ഇതിലുണ്ട്. കോടിയേരിയുടെ മകനെതിരേ ഉയർന്നത് മയക്കുമരുന്ന് സംബന്ധിച്ച കേസാണ്. ഇത് ശരിയായാലും തെറ്റായാലും പാർട്ടിക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ട്. അത് കോടിയേരിക്ക് ബോധ്യമായതുകൊണ്ടാണ് മകൻ ഒറ്റയ്ക്ക് കേസ് നിയമപരമായി നേരിടണമെന്ന് വ്യക്തമാക്കിയത്. വീണയ്‌ക്കെതിരേ കേസ് ഉയർത്തിക്കൊണ്ടുവരുന്നത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്.
അതുകൊണ്ടാണ് പാർട്ടി തുടക്കംമുതലേ പ്രതിരോധിച്ചത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പാർട്ടി സംരക്ഷണമൊരുക്കുന്നു എന്ന രീതിയലല്ല ഇതിനെ കാണേണ്ടത്. പി.ബി. അംഗമായ മുഖ്യമന്ത്രിയെയും ഇടതുപക്ഷസർക്കാരിനെയും ആക്രമിക്കാനുള്ള രാഷ്ട്രീയനീക്കമായാണ് കാണേണ്ടത്-ഇതാണ് മറുപടി.