റണാകുളം ജില്ലയിലെ മുനമ്പത്ത്, 600 ഓളം കുടുംബങ്ങള്‍ വഖഫ് കേസില്‍ പെട്ട് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെ സമരത്തിലാണ്. അപ്പോഴൊക്കെ മുനമ്പത്തെത്് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് ഭേദഗതി നിയമവും, മുനമ്പം പ്രശ്നവുമായി ബന്ധമൊന്നുമില്ലെന്നും, പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും രാജ്യവ്യാപകമായി ഒരുലക്ഷത്തിലേറെ ഹെക്ടര്‍ ഭൂമിക്ക് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നതയിച്ചുവെന്നതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തവരുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ വീട് സ്ഥിതി ചെയ്യുന്ന, മുബൈയിലെ ആന്റിലിയ എന്ന കോടികള്‍ വിലമതിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന്റെ നേര്‍ക്കുപോലും വഖഫ് അകാശവാദം ഉന്നയിച്ചിരുന്നുവെന്ന് നേരത്തെ മുറനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് കളവാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചില ഇസ്ലാമിക ഗ്രൂപ്പകള്‍ പ്രചരിപ്പിച്ചത്. പക്ഷേ ഇപ്പോള്‍ ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) പ്രസിഡന്റും, ഹൈദരബാദ് എംപിയുമായഅസദ്ദുദ്ദീന്‍ ഉവൈസിയും ഇതേകാര്യം ശരിവെക്കയാണ്. ടി.വി 9ന് നല്‍കിയ അഭിമുഖത്തില്‍ ആന്റിലിയ വഖഫ് ഭൂമിയാണെന്നാണ് ഉവൈസി പറയുന്നത്.

ആന്റിലിയയും വഖഫ് ഭൂമി

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതികരിക്കയായിരുന്നു ഉവൈസി. നിയമഭേദഗതികളിലൂടെ വഖഫിനെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, പുതിയ ബില്ലിലൂടെ ഇത് സാധിക്കില്ല. പരിഷ്‌കരണ ബില്ലില്‍ ഒരു വ്യവസ്ഥയുണ്ട്, അതനുസരിച്ച് വഖഫ് ഇതര സ്വത്തായി നിങ്ങള്‍ പരിഗണിക്കുന്ന വസ്തുവിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാം. തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയും വഖഫ് ഭൂമി ബോര്‍ഡില്‍ നിന്ന് ഏറ്റെടുക്കുകയും ചെയ്യുമെന്നും ഉവൈസി പറഞ്ഞു.

ഇതിനിടെയാണ് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്ന മുകേഷ് അംബാനിയുടെ വീട് വഖഫ് ഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന ചോദ്യം അവതാരകന്‍ ഉയര്‍ത്തിയത്. അതെയെന്ന മറുപടിയാണ് ഉവൈസി നല്‍കിയത്. മുസ്ലിം സമുദായം അനധികൃതമായി ഭൂമി കൈവശംവെച്ചുവെന്നത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രചാരണം മാത്രമാണ്. അങ്ങനെയൊന്നും ഇവിടെയില്ല. പാര്‍ലമെന്റില്‍ നമസ്‌കരിച്ചാല്‍ ആ കെട്ടിടം എന്റേതായി മാറുമോ. ഞാന്‍ ഒരു പ്രത്യേക ഭൂമിയുടെ ഉടമയാണെങ്കില്‍ അത് അല്ലാഹുവിന്റെ നാമത്തില്‍ ദാനം ചെയ്യാന്‍ തനിക്ക് മാത്രം അധികാരമുള്ളുവെന്നും അസദ്ദുദ്ദീന്‍ ഉവൈസി വ്യക്തമാക്കി.

പക്ഷേ സത്യത്തില്‍ ഇത് രാജ്യത്ത് വ്യാപിക്കുന്ന വഖഫ് മാഫിയയെ കുറിച്ചുള്ള ചിത്രമാണ് നല്‍കുന്നത്. പറയുമ്പോള്‍ ദൈവത്തിന്റെ സ്വത്താണ് കൈകാര്യം ചെയ്യുന്നത് എങ്കിലും അഴിമതിക്ക് പേരുകേട്ടതാണ് വഖഫ് ബോര്‍ഡ്. മുത്തുവല്ലി നിയമനത്തിനുപോലും ലക്ഷങ്ങളുടെ അഴിമതി നടക്കുന്നു. 95-ല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന വഖഫ് നിയമപ്രകാരം ഏതെങ്കിലും ഒരു സ്ഥലത്തിന് വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചാല്‍ അതിസങ്കീര്‍ണമായ നിയമ നടപടികളിലേക്കാണ് പിന്നീട് നീങ്ങുക. കോടതി, ഇടപെടലുകള്‍ തക്കസമയത്ത് ഉണ്ടായില്ലെങ്കില്‍ സ്ഥലം എന്നത്തേയ്ക്കുമായി വഖഫ് ബോര്‍ഡിന്റേതായി മാറും. അതുകൊണ്ടുതന്നെ പ്രമുഖരുടെ ഭൂമിയൊക്കെ വഖഫ് സ്വത്താണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, തല്‍പ്പരകക്ഷികള്‍ പണം വാങ്ങി പ്രശ്നം സെറ്റില്‍ ചെയ്യുന്ന രീതിയുമുണ്ട്.

അതുപോലെ 1500 വര്‍ഷം പഴക്കമുള്ള തമിഴ്നാട്ടിലെ തിരിച്ചന്തുര്‍ ക്ഷേത്രും അതിന്റെ പരിസരത്തുള്ള ഗ്രാമത്തിലും വഖഫ് ക്ലെയിം വന്നു. ഇതിനെതിരായ കേസില്‍ മദ്രാസ് ഹൈക്കോടതി ജനങ്ങള്‍ക്ക്് അനുകുലമായാണ് നിന്നത്. വഖഫ് നിയമത്തിലെ ഏകപക്ഷീയതക്കെതിരെ കോടതി പരാമര്‍ശവും നടത്തി.പക്ഷേ എന്നിട്ടും തിരിച്ചുന്തൂര്‍ ക്ഷേത്ര പരിസരത്തുള്ളവര്‍ക്ക് കരമടക്കാനുള്ള അവകാശം കിട്ടിയിട്ടില്ല.

ഗുജറാത്തിലെ ദ്വാരകയിലെ രണ്ടു ദ്വീപുകളും കേസിലാണ്. ഹൈദരബാദില്‍ വിപ്രായും മൈക്രോസോഫ്റ്റും സ്ഥിതിചെയ്യുന്ന സ്ഥലവും വഖഫ് സ്വത്താണെന്ന് അവകാശവാദമുള്ളതാണ്. ബാംഗ്ലൂര്‍ ഐടിസി ഹോട്ടലിന്റെ പേരിലും കേസ് നടക്കയാണ്. മധ്യപ്രദശിലെ ബൂറാന്‍പൂരില്‍- ആര്‍ക്കിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിച്ചുവന്ന കോടികള്‍ വിലമതിക്കുന്ന സ്മാരകങ്ങളുടെ പേരിലും അവകാശവാദം വന്നു. ഈ കേസില്‍ കീഴ്കോടതിയില്‍ വഖഫ് ബോര്‍ഡ് തോറ്റു. പക്ഷേ അവര്‍ സുപ്രീകോടതിയില്‍ അപ്പീല്‍ പോയിരിക്കയാണ്.

മധ്യപ്രദേശിലും കര്‍ണ്ണാടകയിലും പ്രശ്നം

മധ്യപ്രദേശിലെയും കര്‍ണ്ണാടകയിലെ ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വഖഫ് മാഫിയ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചത്. ഇതിനായി സര്‍ക്കാര്‍ തലത്തില്‍വരെ ഉദ്യോഗ്ഥരുണ്ട്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ നിയമമാകുന്നതിനു മുമ്പ് പരമാവധി ഭൂമിയുടെ രേഖകളില്‍ വഖഫിന്റെ പേരുള്‍പ്പെടുത്താനുള്ള ആസൂത്രിത നീക്കം രാജ്യവ്യാപകമായി നടക്കുന്നതായി പരാതിയുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കര്‍ണ്ണാടകയിലെ വിജയ്പുര. ഇവിടെ കൃഷിഭൂമി ഒറ്റ രാത്രി കൊണ്ട് വഖഫിന്റെ പേരിലാക്കിയതിനു തെളിവുകളാണ് പുറത്തുവന്നിരുന്നത്.് വിജയപുരയിലെ ഹാന്‍വോഡില്‍ കര്‍ഷകരുടെ 1,500 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിനു വിട്ടുകൊടുക്കണമെന്ന് സര്‍ക്കാര്‍, നോട്ടീസ് നല്കിയതിനെതിരേ സമരം കനക്കുന്നതിനിടെയാണ് റവന്യൂ രേഖകളില്‍ വഖഫ് ബോര്‍ഡിന്റെ പേരു ചേര്‍ത്തതു പുറത്തുവന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ വിജയപുരയിലെ 44 സ്വത്തുക്കളുടെ ഭൂമി രേഖകളില്‍ വഖഫ് ബോര്‍ഡിന്റെ പേരുള്‍പ്പെടുത്തിയെന്നു കാണിക്കുന്ന റവന്യൂ രേഖകള്‍ സിഎന്‍എന്‍-ന്യൂസ് 18 ചാനല്‍ പുറത്തുവിട്ടിരുന്നു.

ഇന്‍ഡി താലൂക്കിലെ നാല്പത്തൊന്നും ചടച്ചന്‍ താലൂക്കിലെമൂന്നും വസ്തുക്കളുടെ ഉടമസ്ഥതയിലുള്ള ആര്‍ടിസിയിലാണ് വഖഫ് ബോര്‍ഡിന്റെ പേരു ചേര്‍ത്തിട്ടുള്ളത്. മുന്നറിയിപ്പൊന്നുമില്ലാതെ ഭൂരേഖകള്‍ മാറ്റിയത് കര്‍ഷകരെ വലച്ചിരിക്കുകയാണ്. കര്‍ണാടക വഖഫ് മന്ത്രി ബി.ഇസഡ്. സമീര്‍ അഹമ്മദ് ഖാന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രണ്ടു ദിവസത്തിനുള്ളിലാണ് ഈ തിരിമറി. വഖഫ് ബോര്‍ഡിന്റെ പേര് ആര്‍ടിസിയുടെ (അവകാശങ്ങള്‍, വാടക, വിളകള്‍ എന്നിവയുടെ രേഖ) കോളം 11ല്‍ ഇടംപിടിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ അറിയിപ്പൊന്നും തങ്ങള്‍ക്കു ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇതു കൂടാതെ, വിജയപുര ജില്ലയിലെ 124 സര്‍വേ നമ്പരുകളുമായി ബന്ധപ്പെട്ട് മൂന്നാഴ്ചയ്ക്കിടെ 433 കര്‍ഷകര്‍ക്കു നോട്ടീസ് ലഭിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വഖഫ് ബോര്‍ഡിന് അനുകൂലമായി ആര്‍ടിസിയില്‍ വരുത്തിയ തിരുത്തലുകള്‍ പരിശോധിക്കാനും രേഖകള്‍ മടക്കി വിളിക്കാനും മുഖ്യമന്ത്രി സിദ്ധരാമയ്യ അസിസ്റ്റന്റ് കമ്മിഷണര്‍ ആബിദ് ഗദ്യാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിജയപുര ജില്ലയിലെ തന്നെ കോല്‍ഹാറിലും ദേവരഹിപ്പരാഗിയിലും ഇത്തരത്തില്‍ സപ്തംബറില്‍ത്തന്നെ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ചു കര്‍ഷകര്‍ക്കു നോട്ടീസ് നല്കിയിരുന്നു. ഇത്തരത്തിലുള്ള നറുകണിക്കിന് കേസുകള്‍ രാജ്യത്തിന്റെ നാനാഭാഗത്തുണ്ട്. ഒപ്പം വഖഫ് ബോര്‍ഡിന് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതിന്റെ ചിത്രവുമുണ്ട്. ഇത് തിരിച്ചുപിടിക്കാന്‍ അഴിമതിയുടെ കൂത്തങ്ങായി മാറിയ മിക്ക സ്റ്റേറ്റ് ബോര്‍ഡുകളും ചെയ്യാറില്ല. ഈ ഒരു സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ വഖഫ് ഭേദഗതി കൊണ്ടുവരുന്നത്. പക്ഷേ അതിനെ ചെറുത്തുതോല്‍പ്പിക്കാനാണ് ഒരു വിഭാഗം ഇസ്ലാമിസ്റ്റുകളുടെ നീക്കം. വഖഫ് ഭേദഗതി നടപ്പാകാതിരിക്കാന്‍ ആവശ്യമെങ്കില്‍ രാജ്യത്തെ മുസ്ലിങ്ങള്‍ ജയില്‍ നിറയ്ക്കുമെന്നാണ്, ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്‌മാനി പറഞ്ഞത്. കേരളത്തിലടക്കം ഇതിന്റെ പേരില്‍ വലിയ സമരം ഉണ്ടാവുമെന്നും ഉറപ്പാണ്. നവംബര്‍ 5ന് മുസ്ലീം സംഘടനകളുടെ സംയുക്ത പ്രതിഷേധയോഗവും ഇതിനായി ചേരുന്നുണ്ട്.