- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ കിണറ്റിൽ നിന്ന് ഒരു തൊട്ടിവെള്ളം കോരിയെടുത്ത് തീ കൊടുത്താൽ അത് മുക്കാൽ മണിക്കൂർ നിന്ന് കത്തും; പക്ഷേ ഇത് ഇന്ധനമായി വിറ്റ് കാശാക്കാൻ കഴിയില്ല, കുടിവെള്ളമായി ഉപയോഗിക്കാനും കഴിയില്ല; കൊല്ലം അഞ്ചാലുംമൂട്ടിലെ അജീഷിന്റെ വീട്ടിലെ അദ്ഭുത കിണറിന്റെ രഹസ്യമെന്താണ്?
കൊല്ലം: കഴിഞ്ഞ ദിവസങ്ങളിലായി, സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായ ഒരു സംഭവമാണ്, ആണ് കൊല്ലം അഞ്ചാലും മൂട്ടിലെ അജീഷിന്റെ വീട്ടിലെ അദ്ഭുത കിണർ. ഈ കിണറ്റിലെ വെള്ളം, തീ കൊടുത്തുകഴിഞ്ഞാൽ കത്തുന്നത്, ചാനലുകളിലടക്കം വലിയ വാർത്തായിരുന്നു. എന്താണ് ഇതിന്റെ കാരണം അധികൃതരും അന്വേഷിച്ച് വരികയാണ്. ചാനൽ റിപ്പോർട്ടുകൾ പ്രകാരം കിണറ്റിൽ കരയിൽ കോരിവെച്ച വെള്ളം നിന്ന് കത്തുകയാണ്്. റിപ്പോർട്ടർ ഇങ്ങനെ പറയുന്നു. 'ഇത് പെട്രോൾ ആണോ, ഡീസൽ ആണോ, വേറെ എന്തെങ്കിലും ആണോ എന്ന് ഒന്നും അറിയത്തില്ല''. വീട്ടുടമസ്ഥൻ അജീഷിന്റെ പ്രതികരണം ഇങ്ങനെ. 'എതാണ്ട് മുക്കാൽ മണിക്കുറോളം ഒരു തൊട്ടിവെള്ളം കത്തുകയാണ്, ആ കത്തുന്ന രീതിയും പവറും നോക്കുക. തുടർന്ന് ഒരു യുവതി തൊട്ടിയിലെ വെള്ളത്തിലേക്ക് കടലാസ് കത്തിച്ചിടുന്നതും വീഡിയോവിൽ കാണുന്നുണ്ട്.' സാധാരണ വെള്ളത്തിലിട്ടാൽ കത്തുന്ന കടലാസ് അണഞ്ഞുപോകുയാണ്. ഇത് ഇപ്പോൾ കത്തിക്കത്തി കയറുന്നത് കാണാം'' എന്ന് പറയുന്നു. അതുപോലെ തൊട്ടിയിലെ വെള്ളം കത്തുകയാണ്.
എങ്ങനെയാണ് ഈ കിണറ്റിലെ വെള്ളം കത്തുന്നത് എന്ന് ആർക്കും പറയാൻ കഴിയുന്നില്ല. ജിയോളജിക്കൽ അധികൃതരും, ഫയർഫോഴ്സും, റവന്യൂ അധികൃതരുമൊക്കെ ഇവിടെ എത്തി അന്വേഷണം നടത്തിയിട്ടുണ്ട്. സംഭവം വൈറൽ ആയതോടെ നിരവധി ആളുകളും ഈ കിണർ കാണാൻ എത്തുന്നുണ്ട്. പക്ഷേ യുഎഇയിൽ ഇരുന്നുകൊണ്ട് ഈ സാഹചര്യങ്ങൾ പഠിച്ചുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി വിലയിരുത്തുകയാണ്, ഇത്തരം നിരവധി പ്രതിഭാസങ്ങളുടെ ശാസ്ത്രീയവശം വെളിച്ചത്തുകൊണ്ടുവന്ന ശാസ്ത്രലോകം ബൈജുരാജ്.
വെള്ളം കത്തുന്നത് ഇതുകൊണ്ടാണ്?
ബൈജുരാജിന്റെ പുതിയ വീഡിയോ ഇങ്ങനെയാണ്. ഞാൻ നാട്ടിൽ ഇല്ലാത്തതിനാൽ ഈ സംഭവസ്ഥലത്ത് നേരിട്ട് പോകുവാൻ സാധിച്ചിട്ടില്ല. പകരം വാട്സാപ്പും, ഫോൺ വഴിയും അറിഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വീഡിയോ ചെയ്യുന്നത്. ഫേസ്ബുക്കിൽ ഈ കത്തുന്ന വീഡിയോക്ക് താഴെ കളിയാക്കുന്ന മെസേജുകൾ ആണ് ഏറെയും. ഈ പെട്രോൾ എല്ലാം എടുത്ത് വണ്ടിയോടിക്കാം, അത് വിറ്റുകൂടെ എന്നാണ്. ഇത് വെച്ച് പണം സമ്പാദിക്കാം എന്നൊക്കെയാണ് പലരും കമന്റ് ഇടുന്നത്. ശരിയാണ് നമ്മൾ ഒന്ന് ആലോചിച്ച് കഴിഞ്ഞാൽ അങ്ങനെയാണ് തോന്നുക.
പലരും പറയുന്നത് അടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ഡീസലും പെട്രാളും ഇതിൽ കലർന്നിരിക്കുന്നുവെന്നാണ്. ഈ വീട്ടിൽനിന്ന് പെട്രോൾ പമ്പിലേക്കുള്ള അകലം, 600-800 മീറ്റർ ആണെന്നാണ് വീട്ടുകാർ പറയുന്നത്. മിനിമം ഒരു 500 മീറ്റർ വെക്കുക. ഇത്രയും ദൂരം പെട്രോൾ ലീക്കായി എത്തുക എന്നത്, അസാധ്യമായ കാര്യമാണ്. മാത്രമല്ല ടാങ്കർ കണക്കിന് പെട്രോൾ അവിടെനിന്ന് ലീക്കായി പോയിരിക്കണം. അത് വളരെ അസ്വഭാവികമായ കാര്യമാണ്. ഇത്രയും ദൂരത്ത് എത്തണമെങ്കിൽ പല ടാങ്കർ വണ്ടിയിൽ കൊള്ളുന്ന പെട്രോൾ ലീക്കായിരിക്കണം. അത് സാധ്യമല്ലാത്ത ഒരു കാര്യമാണ്.
അതിനാൽ ഞാൻ അജീഷിനെ കോണ്ടാക്റ്റ് ചെയ്തതിനുശേഷം വീടിരിക്കുന്ന ലൊക്കേഷൻ മനസ്സിലാക്കി. (തുടർന്ന് ബൈജുരാജ് കൊല്ലം അഞ്ചാലുംമൂട് എന്ന സ്ഥലം ഗൂഗിൾ മാപ്പിൽ കാണിക്കുന്നു.) ഇതിൽ എച്ച് പിയുടെയും ഇന്ത്യൻ ഓയിലിന്റെയും രണ്ട് പെട്രോൾ പമ്പുകൾ കാണിക്കുന്നുണ്ട്. ഈ പമ്പുകൾക്ക് ചുറ്റുമായി അഞ്ചൂറുമീറ്റർ ചുറ്റളവിൽ ഏകദേശം, നൂറിൽ കുടുതൽ വീടുകൾ ഉണ്ട്. ഇത്രയും വീടുകളുടെ കിണറിൽ ഓയിലിന്റെ അംശം ഉണ്ടായിരിക്കണം. എന്നാൽ അങ്ങനെ കാണുന്നില്ല. മറ്റുവീട്ടുകാർക്ക് ഒന്നും പരാതിയില്ല. അതിനാൽ ആദ്യം കരുതിയത്, ലീക്ക് അല്ല എന്നാണ്. ഈ പെട്രോൾ പമ്പിന് പിന്നിലായിട്ട് സോണൽ ഓഫീസ് ഉണ്ട്.
ഇവർ ആദ്യം പറഞ്ഞ് അനുസരിച്ച് പമ്പിൽനിന്ന് 500- 600 മീറ്റർ ദൂരത്താണ് അജീഷിന്റെ വീട് എന്നാണ് കരുതിയത്. പക്ഷേ ഇങ്ങനെ ജിപിഎസിൽ നോക്കുന്ന സമയത്താണ്, നമുക്ക് മനസ്സിലാവുന്നത്, ഈ രണ്ടു പെട്രോൾ പമ്പുകളിലേക്കുമുള്ള ദുരം അറുപത് മീറ്ററിൽ താഴെ മാത്രമാണെന്ന്. നേരത്തെ പറഞ്ഞപോലെ അര കിലോമീറ്റർ ഇല്ല. പെട്രോൾ പമ്പിന്റെ മൂലയിൽ നിന്ന് എടുക്കയാണെങ്കിൽ വെറും 50 മീറ്റർ ദൂരമാണ് അജീഷിന്റെ വീട്ടിലേക്ക് ഉള്ളത്.
അപ്പോൾ സ്വാഭാവികമായും പമ്പിൽനിന്നുള്ള പെട്രോളോ ഡീസലോ ഒക്കെ ആയിരിക്കും കിണറ്റിൽ കലർന്നിരിക്കുക. പക്ഷേ ഞാൻ ആദ്യം കരുതിയിരുന്നത് ഇത് പച്ചിലയോ കമ്പുകളോ ചീഞ്ഞ് അതിൽനിന്ന് ഉണ്ടാവുന്ന മീഥെയ്നൻ കത്തുകയായിരിക്കുമെന്നാണ്. എന്നാൽ പമ്പുകൾ തമ്മിൽ വെറും, അമ്പതോ, അറുപതോ മീറ്റർ മാത്രമേ ദൂരമുള്ളൂ എന്ന് പറയുമ്പോൾ, പെട്രോളോ ഡീസലോ, ലീക്കായിട്ട് ഇതിൽ ചേർന്നതാവാനാണ് കൂടുതൽ സാധ്യത. ഒരോ പ്രാവശ്യവും ഈ വെള്ളം കോരിക്കഴിയുമ്പോൾ അതുപോലെ തന്നെ നിറയുന്നുണ്ട്. കൂടാതെ അജീഷിന്റെ അയൽവാസികൾക്കും ഇതുപോലുള്ള പ്രശ്നമുണ്ട്. പക്ഷേ, ഇത്രും ഇല്ല. പക്ഷേ കിണർവെള്ളത്തിൽ ഒരു നേർത്ത പാട അവിടെയും ഉണ്ട്.
ഇത് രണ്ട് വർഷംമുമ്പ് തുടങ്ങിയതായി അജീഷ് പറയുന്നുണ്ട്. ഇത് ലാബിൽ ഇപ്പോഴാണ് പരിശോധനക്ക് അയക്കുന്നത്. റിപ്പോർട്ട് വരുമ്പോൾ കാര്യങ്ങൾ കൃത്യമായി അറിയാം. ഈ രണ്ടുപെട്രോൾ പമ്പും ഒരേ ദൂരത്തിലാണ്. അത് കാരണം ഏത് പെട്രോൾ പമ്പിലാണ്, ചോർച്ച എന്ന് കൃത്യമായി പറയാൻ സാധിക്കില്ല. വെള്ളത്തിൽ ഇത് പ്രത്യേകം വിട്ടുനിൽക്കുന്നുണ്ടെന്ന് അജീഷ് പറയുന്നുണ്ട്. കിണറിൽനിന്നുള്ള വെള്ളം ഫിൽട്ടർ ചെയ്ത് മുകൾ ഭാഗം മാത്രം എടുക്കുമ്പോഴും, മഞ്ഞ നിറമാണ് കാണുന്നത്.
ഓയിൽ വെള്ളത്തിൽ നന്നായി അലിഞ്ഞ് ചേർന്നിരിക്കുന്നതിനാൽ, മൈക്രോ ഗ്രാനൂൾസ് ആയി മിക്സ് ആയി ഇരിക്കുന്നതിനാൽ ഇദ്ദേഹത്തിന് ഇത് വിൽക്കാനോ, ഇന്ധനമായി ഉപയോഗിക്കാനോ സാധിക്കില്ല. കാരണം ഇത് വെള്ളവുമായി മിക്സ് ചെയ്ത് പുകയെല്ലാം ഉണ്ടാക്കിയാണ് കത്തുന്നത്. അതിനാൽ ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കില്ല. ഈ വെള്ളം വീട്ടുപയോഗത്തിനായി എടുക്കാനും സാധിക്കില്ല''- ബൈജുരാജ് ചൂണ്ടിക്കാട്ടുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ