- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഉമ്മൻ ചാണ്ടി ക്ഷേമപെൻഷൻ നാല് മാസം കുടിശ്ശിക ആക്കിയപ്പോൾ പച്ചക്കള്ളം പ്രചരിപ്പിച്ചു; ഇപ്പോൾ ക്ഷേമ പെൻഷൻ കുടിശ്ശിക 4600 കോടി ആയതോടെ മിണ്ടാട്ടമില്ല; 58 ലക്ഷം സാമൂഹികക്ഷേമ പെൻഷൻകാർക്ക് 6 മാസമായി കുടിശിക; തെരഞ്ഞെടുപ്പിന് മുമ്പ് കുടിശ്ശിക കൊടുത്തു തീർക്കാനും മാർഗ്ഗങ്ങളില്ല; പ്ലാൻ ബി എന്തുണ്ട് എന്ന അന്വേഷണത്തിൽ പിണറായി സർക്കാർ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ ക്ഷേമ പെൻഷൻ തുക നാല് മാസം കുടിശ്ശിക വരുത്തിയപ്പോൾ അത് 16 മാസമാണെന്ന കള്ളപ്രചരണം കാലങ്ങളായി നടത്തിയവരാണ് ഇടതു മുന്നണി. ഈ പച്ചക്കള്ളം പി സി വിഷ്ണുനാഥിനെ പോലുള്ളവർ സഭയിൽ പൊളിച്ചടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ രണ്ടാം പിണറായി സർക്കാർ പെൻഷന്റെ കാര്യത്തിൽ തുടർച്ചയായി വീഴ്‌ച്ച വരുത്തിയിരിക്കയാണ. കഴിഞ്ഞ ആറു മാസമായി ക്ഷേമപെൻഷൻ വിതരണം മുടങ്ങിയ അവസ്ഥയിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പണം കൊടുക്കാൻ മാർഗ്ഗമില്ലെന്ന് തുറന്നു പറഞ്ഞ് ഇന്നലെ മന്ത്രി സജി ചെറിയാനും രംഗത്തുവന്നിരുന്നു.
ഇപ്പോഴത്തെ പെൻഷൻ കുടിശ്ശിക അടുത്തകാലത്തെങ്ങും തീർക്കാൻ സർക്കാറിന് സാധിക്കുമെന്ന് തോന്നുന്നില്ല. ആ നിലയിലേക്ക് ആ തുക ഉയർന്നു കഴിഞ്ഞു. സംസ്ഥാനത്തെ 58 ലക്ഷം സാമൂഹികക്ഷേമ പെൻഷൻകാർക്കു നൽകാനുള്ള കുടിശിക തുക 4600 കോടി രൂപയിലേക്കാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലെ പെൻഷനാണ് ഡിസംബറിൽ നൽകിയത്. സെപ്റ്റംബർ മുതൽ ഈ മാസം വരെയായി 6 മാസത്തെ തുക കുടിശികയാണ്.
പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ക്ഷേമ പെൻഷൻ കുടിശിക ഇത്രത്തോളം പെരുകുന്നത് ആദ്യമായാണ്. പെൻഷനെ പ്രധാനമായും വോട്ട് ആകർഷിക്കാനുള്ള മാർഗ്ഗമായാണ് സർക്കാർ കണ്ടു പോന്നത്. അതുകൊണ്ട് തന്നെ ലോക്‌സ്ഭാ തെര്‌ഞ്ഞെടുപ്പു് മുമ്പ് ഈ പണം കൊടുത്തു തീർക്കുക എന്നത് സർക്കാറിന് ഇപ്പോൾ നടക്കാത്ത കാര്യമായി മാറിയിട്ടുണ്ട്.
സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കെ പദ്ധതികൾക്കുള്ള പണം പരമാവധി ചെലവാക്കാനുള്ള ശ്രമത്തിലാണു സർക്കാർ. ഇതിനിടെ 6 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി കൊടുത്തുതീർക്കാൻ കഴിയില്ലെന്നുറപ്പാണ്. അങ്ങനെയെങ്കിൽ അടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്ന ഏപ്രിൽ മുതൽ പെൻഷൻ അതതുമാസം തന്നെ നൽകുമെന്ന ബജറ്റിലെ പ്രഖ്യാപനം പാലിക്കാനാകാതെ വരികയും ചെയ്യും.
ഈ മാസവും അടുത്ത മാസവുമായി 25,000 കോടി രൂപയെങ്കിലും പദ്ധതിച്ചെലവുകൾക്കും മറ്റുമായി ട്രഷറിയിൽനിന്നു ചെലവാക്കാനാണു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, കേന്ദ്രം കടമെടുപ്പ് നിയന്ത്രിച്ചതു തിരിച്ചടിയായി. പ്രതിസന്ധി കാരണം ഒട്ടേറെ ബില്ലുകൾ അടുത്ത വർഷത്തേക്കു മാറ്റിവയ്‌ക്കേണ്ടി വരും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പെൻഷൻ കുടിശിക ഭാഗികമായെങ്കിലും വിതരണം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പണം കണ്ടെത്താനായാൽ 2 മാസത്തെ പെൻഷൻ നൽകാനാകും.
ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ 775 കോടി രൂപ വേണം. സംസ്ഥാന സർക്കാരിന്റെ മാത്രം പണം കൊണ്ട് 45.11 ലക്ഷം പേർക്കാണ് സാമൂഹികസുരക്ഷാ പെൻഷൻ നൽകുന്നത്. ഇതിനുവേണ്ടത് മാസം 667 കോടി. കേന്ദ്ര സർക്കാരിന്റെ കൂടി സഹായത്താൽ 7.42 ലക്ഷം പേർക്കു പെൻഷൻ നൽകുന്നുണ്ട്. ഇതിനു കേരളം കണ്ടെത്തേണ്ടത് 19.15 കോടിയാണ്. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ 5.66 ലക്ഷം പേർക്കു പെൻഷൻ നൽകാൻ 89.40 കോടി രൂപ വേണം. ഒരു വർഷത്തെ പെൻഷൻ വിതരണത്തിന് 9000 കോടി വേണമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയത്.
അതേസമയം പെൻഷന്റെ കാര്യത്തിൽ പ്ലാൻ ബിയെ കുറിച്ചും സർക്കാർ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ മുതൽ സംസ്ഥാന സർക്കാരിനു വീണ്ടും വിപണിയിൽനിന്നു കടമെടുക്കാമെന്നതിനാൽ സർക്കാരിനു വേണമെങ്കിൽ ഒറ്റയടിക്ക് ക്ഷേമ പെൻഷൻ കുടിശിക കൊടുത്തുതീർക്കാനാകും. എന്നാൽ, ഇതു മറ്റു ചെലവുകളെ ബാധിക്കും. മാത്രമല്ല, സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ തന്നെ വൻതുക കടമെടുക്കുന്നത് അവസാന പാദത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. അടുത്ത വർഷം വരുമാനം മെച്ചപ്പെടുത്തുന്നതിനായി ആവശ്യമെങ്കിൽ പ്ലാൻ ബി പുറത്തെടുക്കേണ്ടി വരുമെന്നു ധനമന്ത്രി പറഞ്ഞിട്ടുണ്ട്.
ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിച്ചാൽ മാത്രമാണ് സർക്കാരിന് ഒറ്റയടിക്കു ചെലവു നിയന്ത്രിക്കാൻ കഴിയുക. 56 വയസ്സിൽനിന്നു 57 വയസ്സാക്കിയാൽ 4000 കോടി ഒരു വർഷത്തേക്കു ലാഭിക്കാമെന്നു ശമ്പള പരിഷ്‌കരണ കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തവർഷം പിടിച്ചു നിൽക്കാനായില്ലെങ്കിൽ ഈ 'പ്ലാൻ ബി' ആണോ സർക്കാർ പുറത്തെടുക്കുകയെന്നു കാത്തിരുന്നുകാണണം. എന്നാൽ തെരഞ്ഞെടുപ്പിന് മുമ്പ് പെൻഷൻ പ്രായം കൂട്ടിയാൽ അത് യുവജനങ്ങൾക്കിടയിൽ എതിർപ്പിനും ഇടയാക്കും എന്നതാണ് സർക്കാർ നേരിടുന്ന പ്രതിസന്ധി.