- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനെ തേടി മുൻകാമുകിയെത്തി; ബന്ധുക്കൾ എതിർത്തിട്ടും വിവാഹം നടത്തിക്കൊടുത്ത് ഭാര്യ; കൗതുകകരമായ വിവാഹ വാർത്ത തിരുപ്പതിയിലെ ഡാക്കിലി മണ്ഡലിൽ നിന്നും; ഒന്നിച്ചു ജീവിക്കുമെന്ന് പ്രതികരണം
തിരുപ്പതി: ഭർത്താവിനെ തേടിയെത്തിയ മുൻകാമുകിയെ വിവാഹ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയത് ഭാര്യ.. ! തിരുപ്പതിയിലെ ഡാക്കിലി മണ്ഡലിലാണ് അപൂർവമായ ഈ വിവാഹച്ചടങ്ങിന് നാട്ടുകാർ സാക്ഷിയായത്. അംബേദ്കർ സ്വദേശിയായ കല്ല്യാണും മുൻകാമുകി നിത്യശ്രീയും തമ്മിലുള്ള വിവാഹത്തിനാണ് ഭാര്യ വിമല മുൻകൈയെടുത്തത്. സമീപത്തെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹ ചടങ്ങ് നടത്തിയത്. മൂവരും ഒരുമിച്ച് ജീവിക്കുമെന്നാണ് വിമല പറയുന്നത്.
കൗതുകകരമായ വിവാഹത്തെ കുറിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിങ്ങനെ., സോഷ്യൽ മീഡിയ റീൽസ് താരമാണ് അംബേദ്കർ നഗർ സ്വദേശിയായ കല്ല്യാൺ. രണ്ട് വർഷം മുൻപാണ് വിമലയെ വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ ജീവിതം തുടരുന്നതിനിടെയാണ് വിശാഖപട്ടണത്തുനിന്നുള്ള നിത്യശ്രീ എന്ന മറ്റൊരു യുവതി വിമലയെ തേടിയെത്തിയത്.
താനും വിമലയുടെ ഭർത്താവ് കല്ല്യാണും തമ്മിൽ ഏറെ വർഷത്തെ പ്രണയബന്ധമുണ്ടായിരുന്നുവെന്നും ചില കാരണങ്ങളാൽ പിരിയേണ്ടിവന്നെന്നും നിത്യശ്രീ വിമലയെ അറിയിച്ചു. കല്ല്യാൺ ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ നിത്യശ്രീ അദ്ദേഹത്തെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചതോടെയാണ് മുൻകാമുകിയും ഭർത്താവും തമ്മിലുള്ള വിവാഹത്തിന് ഭാര്യ തന്നെ മുൻകൈയെടുത്തത്.
നിത്യശ്രീയെ കല്ല്യാണുമായി ഒന്നിപ്പിക്കാനുള്ള വിമലയുടെ തീരുമാനത്തെ ബന്ധുക്കൾ എതിർത്തിരുന്നു. എന്നാൽ ഒരടി പിന്നോട്ട് ഇല്ലായിരുന്നു വിമല. വിമല തന്നെ മുൻകയ്യെടുത്ത് വിവാഹ ഒരുക്കങ്ങൾ നടത്തി. കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തിൽവച്ച് കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം കഴിഞ്ഞു.
ന്യൂസ് ഡെസ്ക്