- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണിഞ്ഞൊരുങ്ങി ജോലിക്കെത്തുന്ന, വനിത ജയിൽ വാർഡന്മാർ തടവുപുള്ളികളുടെ കെണിയിൽ വീഴുന്നുവെന്ന് റിപ്പോർട്ടുകൾ; റിപ്പോർട്ട് പുറത്തുവന്നത് ബ്രിട്ടനിലെ ജയിലുകളിൽ നിയമിക്കപ്പെടുന്നവർക്ക് കൃത്യമായ പരിശീലനത്തിന്റെ അഭാവമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന്
ലണ്ടൻ: വേണ്ടത്ര പരിശീലനം നൽകാതെ യുവതികളെ ജയിലുകളിൽ വാർഡന്മാരായി നിയമിക്കുന്നത് പ്രതികൂല ഫലം ഉണ്ടാക്കുന്നു എന്ന് റിപ്പോർട്ട്. പല തടവുകാരും ഇത്തരത്തിലുള്ള യുവതികളെ കെണികളിൽ കുരുക്കി ലൈംഗികബന്ധം വരെ പുലർത്തുന്നു എന്നുംറിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ വേതനം ലഭിക്കുന്ന ഈ തൊഴിലിലേക്ക് പുതിയതായി നിയമിക്കപ്പെടുന്നവരെ ആവശ്യമായ പരിശീലനം നൽകാതെയാണ് ജോലിക്ക് നിയമിക്കുക. ഇത് ക്രിമിനൽ പശ്ചാത്തലമുള്ളവരുമായി ശരിയായ രീതിയിൽ ഇടപഴകാൻ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് മുൻ പ്രിസൺ ഗവർണർ പ്രൊഫസ്സർ ഇയാൻ എയ്ക്സൺ പറയുന്നു.
അതേസമയം, ജയിലിനകത്തെ ചില സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത് ചില വനിത ജയിലർമാർ രാത്രികാല ഔട്ടിംഗിന് പോകുന്ന രീതിയിൽ മെയ്‌ക്കപ്പും മറ്റുമായി ഗ്ലാമർ ലുക്കിലാണ് ജോലിക്കെത്താറുള്ളത് എന്നാണ്. മാത്രമല്ല,ഒരു ജയിൽ പുള്ളിയിൽ താൻ ആകൃഷ്ടനായാൽ എന്ത് ചെയ്യണം എന്ന് പുതിയതയി നിയമിക്കപ്പെട്ട ഒരു വനിത വാർഡന്റ് തന്റെ ഒരു മുതിർന്ന സഹപ്രവർത്തകയോട് ചോദിക്കുക പോലും ചെയ്തുവത്രെ.
ഏതാണ്ട് പത്തിലധികം വനിത വാർഡന്മാർ തടവുകാരുമായി അവിഹിതബന്ധം പുലർത്തിയ കേസുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി പുറത്തു വരുന്ന സാഹചര്യത്തിലാണ് പ്രൊഫസർ എയ്ക്സണിന്റെ മുന്നറിയിപ്പ് വരുന്നത്. കഴിഞ്ഞ മാസം റൂത്ത് ഷ്മൈലോ എന്ന 26 കാരിയായ വനിത വാർഡനെ ജയിൽപുള്ളിയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ പ്രോസിക്യുട്ട് ചെയ്തിരുന്നു. തടവുകാരനായ മാഫിയ തലവൻ ഹാരി പ്പുള്ളെൻ തന്നെ ഭീഷണിപ്പെടുത്തി ഫോൺ സെക്സ് ചെയ്യിക്കുകയായിരുന്നു എന്ന റൂത്തിന്റെ വാദം സ്വീകരിച്ച് പിന്നീട് അവരെ വെറുതെ വിടുകയായിരുന്നു.
ആരും ചിന്തിക്കുന്നതിലും അപ്പുറം ഗുരുതരമാണ് നിജസ്ഥിതി എന്നാണ് പ്രൊഫസർ എയ്ക്സൺ പറയുന്നത്. ഇത്തരത്തിലുള്ള നിരവധി കേസുകൾ കോടതികളിൽ എത്താതെ ഒത്തു തീർപ്പാക്കുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇപ്പോൾ പിടിക്കപ്പെട്ടതിലും അധികം പേർ നടപടികൾക്ക് വിധേയരാകാതെ സ്വയം രാജിവെച്ചൊഴിഞ്ഞ് പോയിട്ടുണ്ടെന്നും ജയിലിനകത്തെ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രൊഫസർ ഡെയ്ലി മെയിലിനോട്പറഞ്ഞതായി അവർ റിപ്പോർട്ട് ചെയ്യുന്നു.
മതിയായ പരിശീലനം സിദ്ദിഖാത്ത യുവതിക്കൾക്ക് ഉള്ളതല്ല വാർഡൻ ജോലി എന്നും അദ്ദേഹം പറയുന്നു. ആധുനിക നീതി നിർവ്വഹണ സംവിധാനത്തിൽ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിലും ജയിലുകളിലും പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ജോലി ചെയ്യുന്ന രീതിയാണ് ഇതിന് പ്രധാന കാരണം. മതിയായതും അനുയോജ്യമായതുമായ പരിശീലനം ലഭിച്ചാൽ മാത്രമെ ഇത്തരം സന്ദർഭങ്ങളിൽ ആരോഗ്യകരമായ ബന്ധങ്ങൾ ഉണ്ടാക്കാൻ ആകുകയുള്ളു. അത് ഇന്ന് നിലവിലില്ല എന്നും അദ്ദേഹം പറയുന്നു.
ജയിൽ ജീവനക്കാരുടെ ക്ഷാമം നിമിത്തം പലപ്പൊഴും അടിയന്തര നിയമനങ്ങൾ നടത്തേണ്ടതായി വരുന്നു. ഇത് മതിയായ പരിശീലനം നൽകുന്നതിന് വിഘാതമാവുകയുമാണ്. പരിശീലനം ലഭിക്കാതെ ജോലിക്ക് എത്തുന്ന പല യുവതികളും കരഞ്ഞുകൊണ്ട് ജോലി വിട്ടുപോകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് മുതിർന്ന വനിതാ ജയിൽ വാർഡൻ ആയ ജെയ്ൻ പറയുന്നു.
മിനിസ്റ്റടി ഓഫ് ജസ്റ്റിസ് കഴിഞ്ഞ വർഷം പുറത്തു വിട്ട കണക്കുകൾ പ്രകാരം 2019 മുതൽ 36 വാർഡന്മാരെയാണ് പെരുമാറ്റ ദൂഷ്യത്തിന് ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. ഇതിൽ 31 വനിതകളും 5 പുരുഷന്മാരും ഉൾപ്പെടും. അതിനു തൊട്ടു മുൻപത്തെ നാലുവർഷം പിരിച്ചു വിടപ്പെട്ട വനിതാ വാർഡന്മാരുടെ ഇരട്ടിയോളം വരും ഇത്.
മറുനാടന് ഡെസ്ക്