- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ പങ്കെടുത്തത്തിന് സെക്രട്ടറി എ പി അഹമ്മദിനെ പുറത്താക്കി യുവകലാ സാഹിതി; പക്ഷേ വൈസ് പ്രസിഡന്റ് എ പി കുഞ്ഞാമു പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ പങ്കെടുക്കുന്നത് പ്രശ്നമല്ല; അഹമ്മദിന് വിനയായത് പൊളിറ്റിക്കൽ ഇസ്ലാമിനെ നിരന്തരം വിമർശിക്കുന്നത്; സിപിഐ സാംസ്കാരിക സംഘടന വിവാദത്തിൽ
കോഴിക്കോട്: സിപിഐയുടെ സാംസ്കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറിയായ എ പി അഹമ്മദിനെ പുറത്താക്കാനുള്ള സംഘടനയുടെ തീരുമാനം വിവാദത്തിൽ. അഹമ്മദ് സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടിയെന്ന് പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം സതീശനും പറയുന്നത്. അഹമ്മദ് അടുത്തിടെ പട്ടാമ്പിയിൽ ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിനെക്കുറിച്ച് സംഘടന അദ്ദേഹത്തോട് വിശദീകരണം തേടി. പരിപാടിയിൽ പങ്കെടുത്തത് തെറ്റല്ലെന്നാണ് അദ്ദേഹം കരുതുന്നതെന്നും എന്നാൽ അതിനോട് യോജിക്കാൻ യുവകലാസാഹിതിക്ക് കഴിയില്ലെന്നുമാണ് ഇ.എം. സതീശൻ പറയുന്നത്.
എന്നാൽ താൻ എവിടെപ്പോയാലും തന്റെ നിലപാട് മാത്രമാണ് പറയാറുള്ളതെന്നും, നടപടി വിചിത്രമാണെന്നുമാണ് എഴുത്തുകാരനും പ്രാസംഗികനുമായ എ പി അഹമ്മദിന്റെ നിലപാട്. അതേസമയം യുവകലാസാഹിതിയുടെ വൈസ് പ്രസിഡന്റ് കൂടിയായ എഴുത്തുകാരൻ എ പി കുഞ്ഞാമു, പോപ്പുലർ ഫ്രണ്ട് കോഴിക്കോട് നടത്തുന്ന സെമിനാറിൽ പങ്കെടുക്കുന്നുമുണ്ട്. ഇതിൽ സിപിഐക്കോ, യുവകലാസാഹിതിക്കോ യാതൊരു പ്രശ്നവുമില്ല.
താൻ വർഷങ്ങളായി സംവാദത്തിന് പോകാറുണ്ടെന്നും, ഇത് ഒരു കുറ്റമാണെന്ന് അറിഞ്ഞിട്ടില്ല എന്നുമായിരുന്നു എ പി അഹമ്മദിന്റെ പ്രതികരണം. ''സംഘപരിവാർ പ്രസ്ഥാനങ്ങളുമായി സംവാദത്തിന് പോകുന്നു, വേദി പങ്കിടുന്നു, എന്നതാണ് കുറ്റം. ജൂലൈ 30ന്് ഭാരവാഹിത്വത്തൽനിന്ന് നീക്കം ചെയ്തായി എനിക്ക് ഒരു കത്തു കിട്ടുകയാണ്. അതിനുശേഷമാണ് വിശദീകരണം ചോദിക്കുന്നത്. നടപടി എടുത്തു കഴിഞ്ഞതിനുശേഷം ആയിട്ടും ഞാൻ വിശദീകരണം നൽകി. എല്ലാവിഭാഗം സാമുദായിക സംഘടനകളുമായി ഞാൻ വർഷങ്ങളായി സംവാദത്തിന് പോകുന്നുണ്ട്. എതെങ്കിലും ഒരു സംഘടനയുടെ വേദിയിൽ സംവാദത്തിന് പോകരുത് എന്ന് ഇടതുപക്ഷം നിലപാട് എടുത്തിട്ടില്ല.പട്ടാമ്പിയിലും പെരിന്തൽമണ്ണയിലും നടന്നത് സംവാദങ്ങൾ ആയിരുന്നു. യുവകാലാ സാഹിതി സെക്രട്ടറി എന്ന നിലയിലാണ് അതിൽ പങ്കെടുത്തത്. അങ്ങനെ തന്നെ പോസ്റ്ററിൽ അടക്കം വെക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു.
താലിബാനിസംത്തെക്കുറിച്ചായിരുന്നു സെമിനാർ. സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് താലിബാനിസത്തെ വളർത്തുന്നതിൽ വഹിക്കുന്ന പങ്കും അവസാനം ഞാൻ പറഞ്ഞു. മാഷ് വിയോജിപ്പുകൾ കൂടി പറയണം എന്നാണ് എന്നെ വിളിക്കുന്ന തപസ്യക്കാരും ഹിന്ദു ഐക്യവേദിക്കാരും പറയാറുണ്ടായിരുന്നത്. അവർ അത് സഹിഷ്ുണതയോടെ കേൾക്കുകയും ചെയ്തു. വിയോജിപ്പുള്ളവരോട് സംവാദത്തിനാണ് പോകേണ്ടത്. എതിരാളികളോടുള്ള വിമർശനങ്ങൾ അവരുടെ വേദികളിൽ ആണ് ഉന്നയിക്കേണ്ടത് എന്നാണ് എന്റെ നിലപാട്. എന്നാൽ, കഴിഞ്ഞ ദിവസം മന്ത്രിമന്ദിരത്തിൽ ചേർന്ന യോഗത്തിൽ എന്നെ സംഘടനയിൽനിന്ന് നീക്കാൻ തീരുമാനിക്കയായിരുന്നു.''- എ പി അഹമ്മദ് പ്രതികരിച്ചു.
മാധവിക്കുട്ടിയും മലബാർ കലാപവും
പക്ഷേ യാഥാർഥ വിഷയം അതൊന്നുമല്ല എന്നാണ് അഹമ്മദിനെ അനുകൂലിക്കുന്നവർ പറയുന്നത്. കഴിഞ്ഞ കുറേക്കാലമായി പൊളിറ്റിക്കൽ ഇസ്ലാമിനെ കടന്നാക്രമിക്കുന്ന ഹമ്മദിന്റെ രീതികൾ തങ്ങൾക്ക് വോട്ട് നഷട്പ്പെടുന്നതിൽ എത്തിക്കുമോ എന്ന നല്ല ഭീതി സിപിഐക്കുണ്ട്. മാധവിക്കുട്ടിയുടെ മതം മാറ്റത്തിന് പിന്നിൽ മുസ്ലിം ലീഗ് നേതാവ് സമദാനിയാണെന്ന് തുറന്ന് പ്രസംഗിച്ച വ്യക്തിയാണ് എ പി അഹമ്മദ്. കോഴിക്കോട് കടവ് റിസോർട്ടിന്റെ കൽപ്പടവുകളിൽ ഇട്ട് സമദാനി, മാധവിക്കുട്ടിയെ ബലാൽത്സഗം ചെയ്തുവെന്നും, മതംമാറ്റിയതിന് പ്രതിഫലമായി സൗദിയിലെ ഒരു സംഘടനയിൽനിന്ന് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയെന്നും അഹമ്മദ്, പ്രസംഗിച്ചിരുന്നു. അതുപോലെ മലബാർ കലാപം ഒരു കാർഷിക ലഹളയോന്നും ആയിരുന്നില്ലെന്നും, അതിൽ നിരവധി ഹിന്ദുക്കളുടെ കഴുത്തുവെട്ടിയ കാര്യവും അഹമ്മദ് ചൂണ്ടിക്കാട്ടി.
ഇതെല്ലാം മറുന്നുകൊണ്ട്, വാരിയൻകുന്നനെ ഹീറോ ആക്കുന്നതിലുള്ള കടുത്ത എതിർപ്പും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. അതുപോലെ ചേകന്നുർ മൗലവിയുടെ കൊലപാതകത്തിലും അടക്കം ഇസ്ലാമിസ്റ്റുകളുടെ അജണ്ട പുറത്തുകൊണ്ടുവരുന്ന വ്യക്തിയായിരുന്നു എ പി അഹമ്മദ്. ഇത്തരം വിവിധ വിഷയങ്ങളുടെകൂടി പ്രതികരണമാണ് ഇപ്പോൾ ഉണ്ടായ പുറത്താക്കൽ. എന്നാൽ അഹമ്മദിനെതിരെ എടുത്ത നടപടിയുടെ അടിസ്ഥാനത്തിൽ സിപിഐയിലും യുവകലാസാഹിതിയിലും പ്രതിഷേധം പുകയുന്നുണ്ട്.
തങ്ങളുടെ വേദിയിൽ പങ്കെടുത്തുവെന്ന കുറ്റത്തിന് ഒരാളെ പുറത്താക്കിയത് ഹിന്ദു ഐക്യവേദിയും ചർച്ചാ വിഷയം ആക്കുന്നുണ്ട്്. സംസ്ഥാന അധ്യക്ഷ ശശികല ടീച്ചർ തന്നെ ഇക്കാര്യം വ്യക്തമാക്കി ഫോസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. ''പട്ടാമ്പിയിൽ ഞാൻ ഉദ്ഘാടനം ചെയ്ത ഹിന്ദു ഐക്യവേദിയുടെ പാലക്കാട് ജില്ല സെമിനാറിലെ ഒരു വിഷയാവതാരകനായിരുന്നു ശ്രീ.എംപി. അഹമ്മദ് .താങ്കൾക്ക് പറയാനുള്ളതെല്ലാം താങ്കൾ തുറന്ന് പറയണം. വേദിയെപ്പറ്റി ചിന്തിക്കേണ്ടതില്ല എന്ന് പറഞ്ഞാണ് ഞാൻ അദ്ദേഹത്തിന് മൈക്ക് കൈമാറിയത്. അദ്ദേഹം പൂർണ്ണമായും സ്വതന്ത്രമായി സംസാരിച്ചു.
ആ വേദിക്കും സദസ്സിനും ഏറെ ബന്ധങ്ങളുള്ള ഒരു നേതാവിനെപ്പറ്റി തികച്ചും നെഗറ്റീവായ ഒരു പരാമർശവും അദ്ദേഹം നടത്തി. പക്ഷേ സദസ്സും വേദിയും അദ്ദേഹവുമായി പൂർണ്ണമായും സഹകരിച്ചു. കാരണം ഞങ്ങൾ 'ഫാസിസ്റ്റു 'കളാണല്ലോ''- ഇങ്ങനെയാണ് ശശികല ടീച്ചർ വിഷയത്തോട് പ്രതികരിച്ചത്.