തിരുവനന്തപുരം : ഭഗവൽസിങ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ലോക്കൽ കമ്മിറ്റി അംഗവുമാണെന്ന വിവരം പുറത്ത് വന്നതോടെ പുരോഗമനവാദികൾ മറുപക്ഷത്തെ പ്രതിരോധിക്കുന്ന പ്രധാന ആയുധം അതേദിവസം മരിച്ച കാസർകോട് കുമ്പള അനന്തപത്മനാഭ സ്വാമി ക്ഷേത്ര കുളത്തിലെ ബബിയ എന്ന മുതലയുമായിട്ടാണ്. ബബിയെ അത്ഭുതമായി കണ്ട്, മനുഷ്യന് സമാനമായ രീതിയിൽ അന്ത്യകർമ്മങ്ങൾ നടത്തിയത് സമൂഹത്തിലെ മറ്റൊരു അനാചാരമെന്ന വിമർശനം ഇതിനോടകം ചൂടുപിടിച്ചു.

മുതലയെ പൂജിക്കുന്നവരും ഇത്തരം അനാചാരങ്ങളുടെ ഭാഗമാണെന്ന് സൈബർ സഖാക്കളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതിനിടെയാണ് ബബിയയും ഭഗവൽസിംഗും തമ്മിലുള്ള വ്യത്യാസങ്ങളെ താരതമ്യപ്പെടുത്തി സംഘപരിവാർ പ്രവർത്തകൻ യുവരാജ് ഗോകുലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നത്. ചരുങ്ങിയ സമയത്തിനുള്ള അത് ശ്രദ്ധേയമാകുകയും ചെയ്തു. ബബിയ വെജിറ്റേറിയനെന്ന് പറഞ്ഞുള്ള ആക്ഷേപങ്ങൾക്കാണ് ആദ്യമറുപടി. ബബിയ എന്ന മുതല വെജിറ്റേറിയനാണോ നോൺ വെജിറ്റേറിയനാണോ എന്നതിന് പ്രസക്തിയില്ല. കാരണം ബബിയ അത്ഭുതമായത് അതിന്റെ അടിസ്ഥാനത്തിലേയല്ല.

എഴുപത്തഞ്ച് വർഷം അവിടെ ജീവിച്ചിട്ടും ആ ക്ഷേത്രത്തിലെത്തിയതോ ആ കുളത്തിലിറങ്ങിയതോ ആയ ഒരു ഭക്തനെ പോലും ബബിയ ഉപദ്രവിച്ചില്ല എന്നതിലാണ് ബബിയയുടെ പ്രത്യേകത. മുതലയുള്ള കുളത്തിന്റെ പരിസരത്ത് പോകാൻ പോലും മനുഷ്യൻ ഭയക്കുന്നിടത്താണ് അതിന്റെ പ്രാധാന്യം. നിരവധി തവണ ബബിയയെ കാണാനും അല്ലാതെയും ആളുകൾ കുളത്തിൽ വന്നുപോയിട്ടുണ്ട്. സാത്വികമായ സാഹചര്യങ്ങൾ മുതലയെ പോലും മാറ്റിയെടുത്തെന്ന് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ഇനി ഭഗവൽസിങ്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. നിലവിൽ ലോക്കൽ കമ്മിറ്റി അംഗവും. എന്നാൽ ഭഗവൽ സിങ് രണ്ട് മനുഷ്യരെ തട്ടിക്കൊണ്ട് പോയി കൊന്ന് കറി വച്ചു തിന്നു.

മുതല ചെയ്യേണ്ടത് മനുഷ്യനും മനുഷ്യൻ ചെയ്യേണ്ടത് ഇവിടെ മുതലയും ചെയ്തു. ആദ്യമായല്ല സഖാക്കൾ മനുഷ്യമാംസവും രക്തവും ഭക്ഷിക്കാനുള്ളതാണെന്ന് തിരിച്ചറിയുന്നത്. സൈൻബാരിയിൽ മക്കളെ കൊന്ന് അവരുടെ ചോര ചോറിലൊഴിച്ച് അമ്മയെ കൊണ്ട് തീറ്റിച്ചതാണ് സഖാക്കളുടെ ചരിത്രം. ലോകത്തെ ഏറ്റവും വലിയ അന്ധവിശ്വാസം കമ്മ്യൂണിസ്റ്റ്കാരെന്നാൽ മാനവിക വാദികളാണ് എന്നുള്ളതാണെന്നും പോസ്റ്റിൽ പറയുന്നു. പത്തനംത്തിട്ട ഏര്യാ സെക്രട്ടറി പ്രദീപ് കുമാർ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചതോടെയാണ് ഭഗവൽസിംഗിന് പാർട്ടിയുമായുള്ള ബന്ധം പുറത്ത് അറിയുന്നത്.

സിപിഎം പ്രവർത്തകനും സംഘാടകനുമായ കെവി ഭഗവൽ സിങ് ഇടക്കാലത്തു താൽക്കാലിക ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. നിലവിൽ ഇയാൾ ലോക്കൽ കമ്മറ്റി അംഗവും കെഎസ്‌കെടിയു പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാണ്. പാർട്ടിയിലെ തീവ്രനിലപാടുകാരനായ സിങ് എല്ലാ തിരഞ്ഞെടുപ്പകളിലും 142 ബൂത്തിലെ എൽഡിഎഫ് ഏജന്റുമായിരുന്നു. ഭാര്യ ലൈലയും പാർട്ടി പ്രവർത്തകയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചപ്പോൾ സിപിഎം നടത്തിയ അനുശോചന ജാഥയുടെ മുൻനിരയിൽ ലൈലയുണ്ടായിരുന്നുവെന്നും പ്രദീപ് കുമാർ പറയുന്നു.

പാരമ്പര്യ വൈദ്യത്തിന്റെ മറവിൽ നേരത്തേ വ്യാജവാറ്റ് നടത്തിയിരുന്നുവെന്ന് ആക്ഷേപമുണ്ട്. ലഹരിക്ക് അടിമയായതോടെ നാട്ടുകാർ മുൻകൈ എടുത്തു ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിച്ച് ചികിത്സിച്ചു. ഇതിന് ശേഷമാണ് ലൈലയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നുവെന്ന് പ്രദീപ് വ്യക്തമാക്കിയിരുന്നു.

യുവരാജ് ഗോകുലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം....

ബബിയ എന്ന മുതലയും ഭഗവൽ സിങ് എന്ന സഖാവും..
ബബിയ എന്ന മുതല വെജിറ്റേറിയനാണോ നോൺ വെജിറ്റേറിയനാണോ..
അതിന് പ്രസക്തിയില്ല എന്നതാണ് വാസ്തവം, കാരണം ബബിയ അത്ഭുതമായത് അതിന്റെ അടിസ്ഥാനത്തിലേയല്ല.
എഴുപത്തഞ്ച് വർഷം അവിടെ ജീവിച്ചിട്ടും ആ ക്ഷേത്രത്തിലെത്തിയതോ ആ കുളത്തിലിറങ്ങിയതോ ആയ ഒരു ഭക്തനെ പോലും ബബിയ ഉപദ്രവിച്ചില്ല എന്നതിലാണ്.
മുതലയുള്ള കുളത്തിന്റെ പരിസരത്ത് പോകാൻ പോലും മനുഷ്യൻ ഭയക്കുന്നിടത്ത് ഭഗവാന്റെ അടുത്ത് വസിച്ച മുതലയുള്ള കുളത്തിൽ അതിനെ കാണാൻ മാത്രം മനുഷ്യർ കുളക്കടവിൽ വന്നിരിക്കുന്ന സ്ഥിതിയുണ്ടായി.
അതാണ് അത്ഭുതം. അല്ലാതെ ബബിയ മത്സ്യം ഭക്ഷിച്ചോ ഇല്ലയോ എന്നതല്ല.
സാത്വികമായ സാഹചര്യങ്ങൾ മുതലയെ പോലും മാറ്റിയെടുത്തു.
ഇനി ഭഗവൽസിങ്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. നിലവിൽ ലോക്കൽ കമ്മിറ്റി അംഗവും.
രണ്ട് മനുഷ്യരെ തട്ടിക്കൊണ്ട് പോയി കൊ.ന്ന് കറി വച്ചു ഭക്ഷിച്ചു.
മുതല ചെയ്യേണ്ടത് മനുഷ്യനും മനുഷ്യൻ ചെയ്യേണ്ടത് ഇവിടെ മുതലയും ചെയ്തു.
സൈൻബാരിയിൽ മക്കളെ കൊന്ന് അവരുടെ ചോര ചോറിലൊഴിച്ച് അമ്മയെ കൊണ്ട് തീറ്റിച്ച സഖാക്കളുടെ ചരിത്രം അറിയില്ലേ..
ആദ്യമായല്ല അവർ മനുഷ്യമാംസവും രക്തവും ഭക്ഷിക്കാനുള്ളതാണെന്ന് തിരിച്ചറിയുന്നതെന്ന് സാരം..
ലോകത്തെ ഏറ്റവും വലിയ അന്ധവിശ്വാസം കമ്മ്യൂണിസ്റ്റ്കാരെന്നാൽ മാനവിക വാദികളാണ് എന്നുള്ളതാണ്.