- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് അധ്യക്ഷനാവേണ്ടത് ആര്? ജയസാധ്യത ആർക്ക്? അഞ്ചു പേരിൽ ആർക്കാണ് മുൻതൂക്കം? കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ കൂടുതൽ വിശ്വാസം ആരോട്? തരൂരോ ഖാർഗെയോ ഗലോട്ടോ രാഹുലോ പ്രിയങ്കയോ... ഒപ്പം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കെസിയും കെഎസും വിഡിയും; നിങ്ങൾക്ക് വോട്ട് ചെയ്യാം; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വികാരം അറിയാൻ മറുനാടൻ സർവ്വേ
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആർക്കാണ് നിങ്ങളുടെ വോട്ട്? ഓൺലൈൻ സർവ്വേയുമായി മറുനാടൻ മലയാളി. കോൺഗ്രസിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ മനസ്സ് അറിയാനാണ് മറുനാടന്റെ ശ്രമം. ഒന്നിലേറെ ചോദ്യങ്ങളുമായാണ് സർവ്വേ. പ്രേക്ഷകർക്ക് മറുനാടന്റെ സർവ്വേ പേജിൽ കയറി വോട്ട് ചെയ്യാം. അതുകൊണ്ട് തന്നെ തീർത്തും സുതാര്യമാണ് ഈ സർവ്വേ. കോൺഗ്രസ് അധ്യക്ഷനായി ആരാണ് വരേണ്ടതെന്ന മലയാളിയുടെ മനസ്സ് അറിയാനാണ് സർവ്വേ.
മറുനാടൻ സർവ്വേയിൽ അഭിപ്രായം രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോൺഗ്രസ് അധ്യക്ഷനാവേണ്ടത് ആര്? ജയസാധ്യത ആർക്ക്? അഞ്ചു പേരിൽ ആർക്കാണ് മുൻതൂക്കം? കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ കൂടുതൽ വിശ്വാസം ആരോട്? തരൂരോ ഖാർഗെയോ ഗലോട്ടോ രാഹുലോ പ്രിയങ്കയോ... ഒപ്പം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കെസിയും കെഎസും വിഡിയും അങ്ങനെ കോൺഗ്രസുകാരുടെ മനസ്സ് അടുത്തറിയാനാണ് മറുനാടൻ സർവ്വേയിലൂടെ ശ്രമം. കോൺഗ്രസിന്റെ ജനപിന്തുണയുള്ള ദേശീയ നേതാവിനൊപ്പം കേരളത്തിലെ പ്രിയപ്പെട്ട നേതാവിനെ അറിയുക കൂടിയാണ് ഈ സർവ്വേയുടെ ലക്ഷ്യം.
ആരു ജയിക്കുമെന്നതിന് അപ്പുറമുള്ള മനസ്സ് അറിയാനാണ് ശ്രമം. നാല് ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ ആദ്യത്തേത് കോൺഗ്രസ് അധ്യക്ഷനാകേണ്ടത് ആര് എന്ന ചോദ്യമാണ്. ശശി തൂരൂരോ മല്ലികാർജ്ജുൻ ഖാർഗെയോ എന്നതാണ് ഉയർത്തുന്ന ചോദ്യം. ഇതിനൊപ്പം രണ്ടാം ചോദ്യവുമുണ്ട്. ജയസാധ്യത ആർക്കാണ് എന്നതാണ് ആ ചോദ്യം. ഈ രണ്ട് ചോദ്യങ്ങളിൽ മറുനാടൻ ലക്ഷ്യമിടുന്നത് രണ്ടു തരത്തിൽ പ്രേക്ഷക മനസ്സ് അറിയാനാണ്. ആദ്യ ചോദ്യത്തിൽ നിങ്ങളുടെ വോട്ട് ആർക്കാണെന്ന് അറിയുകയാണ് ലക്ഷ്യം. രണ്ടാമത്ത് ആർക്ക് വോട്ട് ചെയ്യുന്നവർക്കും ആരാകും ജയിക്കാൻ കൂടുതൽ സാധ്യത എന്ന് പ്രവചിക്കാനുള്ള അവസരവും.
ശശി തരൂരിന് അനുകൂല വികാരം ഉയരുമ്പോഴും ഹൈക്കമാണ്ട് കരുത്തിൽ ഖാർഗെ വിജയിക്കുമെന്ന വിലയിരുത്തൽ സജീവമാണ്. ഈ സാഹചര്യത്തിലാണ് രണ്ടാം ചോദ്യത്തിന്റെ പ്രസക്തി. ഇതിനൊപ്പം മൂന്നാം ചോദ്യവും നിർണ്ണയാകമാണ്. ഈ അഞ്ചു പേരിൽ ആരാണ് അധ്യക്ഷനാവേണ്ടതെന്നതാണ് മൂന്നാം ചോദ്യം. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അശോക് ഗലോട്ട്, തരൂർ പിന്നെ ഖാർഗെ ഇങ്ങനെയാണ് വോട്ട് ചെയ്യാനുള്ള പേരുകൾ. ഈ അഞ്ചു പേരും അധ്യക്ഷനാകാൻ എതെങ്കിലും ഘട്ടത്തിൽ പരിഗണിക്കപ്പെട്ടവരാണ്. രാഹുലിനാണോ പ്രിയങ്കയ്ക്കാണോ കൂടുതൽ പിന്തുണ എന്ന് അറിയുകയും ഈ ചോദ്യത്തിന്റെ ലക്ഷ്യമാണ്. ഇതിനൊപ്പം തരൂരിന് മുകലിൽ ഇവർക്കുള്ള പിന്തുണ അറിയുകയെന്നതും.
മറുനാടൻ സർവ്വേയിൽ അഭിപ്രായം രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ നേതാക്കളിൽ നിങ്ങൾക്ക് ആരോടാണ് കൂടുതൽ വിശ്വാസം എന്ന് അറിയാനും ചോദ്യമുണ്ട്. കൂടുതൽ വിശ്വാസം ആരോട് എന്ന ചോദ്യത്തിന് ആറു കേരളാ നേതാക്കളെ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ സുധാകരനും വിഡി സതീശനും ശശി തരൂരിനും കെസി വേണുഗോപാലിനും വോട്ട് ചെയ്യാം. ഇതിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തലമുതിർന്ന ഗ്രൂപ്പ് നേതാക്കളാണ്. സുധാകരൻ കെപിസിസി അധ്യക്ഷനും സതീശൻ പ്രതിപക്ഷ നേതാവും. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു കൊണ്ടാണ് തരൂരിനെ ഉൾപ്പെടുത്തിയത്. കെസി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിലും ഇടം പിടിച്ചു.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ മലയാളിയുടെ ചിന്ത അറിയാനാണ് വോട്ടെടുപ്പ്. വോട്ട് രേഖപ്പെടുത്തുന്നവർക്ക് അപ്പോൾ തന്നെ വോട്ടിങ് നിലയും അറിയാനാകും. ജിമെയിൽ ഐഡിയിൽ ലോഗിൻ ചെയ്തിട്ടുള്ളവർക്ക് വോട്ട് രേഖപ്പെടുത്താം. ഒരു മെയിലിൽ നിന്ന് ഒരാൾക്ക് വോട്ട് ചെയ്യാവുന്ന തരത്തിലാണ് ക്രമീകരണം.
മറുനാടന്‍ ഡെസ്‌ക്