പുതുവർഷ ആഘോഷത്തിന്റെ അലയൊലികൾ മാറും മുമ്പേ എത്തിയ ആദ്യ പ്രകൃതിക്ഷോഭത്തിൽ വിറങ്ങലിച്ച് കഴിയുകയാണ് സ്വീഡൻ ജനത. ബുധനാഴ്‌ച്ചയാണ് ആൽഫ്രീഡ കൊടുങ്കാറ്റ് രാജ്യത്ത് വീശിയടിച്ചത്. മണിക്കൂറിൽ 108കി.മി വേഗത്തിലെത്തിയ കാറ്റിൽ വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

മരങ്ങൾ കടപുഴകി വീണത് മൂലം കെട്ടിടങ്ങളും വാഹനങ്ങളും വൈദ്യുതി ലൈനുകളും നാശിച്ചു. ഇപ്പോഴും വൈദ്യുതി തകരരാർ പരിഹരിക്കാത്തതിനാൽ പതിനായിരക്കണക്കിന് വീടുകൾ ഇപ്പോഴും ഇരുട്ടിലാണ്. ഒരു ലക്ഷത്തോളം വീടുകളിലെ വൈദ്യുതി ബന്ധം നിലച്ഛതായാണ് കണക്ക്.

പുനർക്രമീകരിക്കാനുള്ള നടപടികൾ നടന്ന് വരുകയാണെന്നും. ബാക് അപ്പ് പവർ പ്ലാന്റ് ചില സ്ഥലങ്ങളിൽ എത്തിച്ച് നല്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.