- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാൻ ഭൂകമ്പം: മരണസംഖ്യ രണ്ടായിരം കടന്നു
കാബൂൾ: അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായിരും കടന്നു. ഭൂകമ്പത്തിൽ 2,053 പേർ മരിച്ചെന്നും 9,240 പേർക്ക് പരിക്കേറ്റെന്നും അധികൃതർ വ്യക്തമാക്കി. നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.
ശനി പകൽ 12.19നാണ് ആദ്യചലനം റിപ്പോർട്ട് ചെയ്തത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളുമാണ് നാശം വിതച്ചത്. 5.5, 4.7, 6.3, 5.9, 4.6 തീവ്രതയുള്ള അഞ്ച് തുടർചലനങ്ങൾ ഉണ്ടായി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹെറാത്താണെന്നാണ് വിവരം.
Next Story