- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാതിരാത്രിയിൽ ആരോ തട്ടിവിളിക്കുന്നതറിഞ്ഞ് എണീറ്റ ലഹരിമരുന്ന് കച്ചവടക്കാരൻ കണ്ടത് തന്റെ മുറിയിൽ നിൽക്കുന്ന പ്രധാനമന്ത്രിയെ; ലഹരി മാഫിയ റെയ്ഡിനുപോയ പൊലീസിനിപ്പം ബൊറിസ് ജോൺസനും ചെന്നപ്പോൾ സംഭവിച്ചത്
ലണ്ടൻ: ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങൾ മയക്കുമരുന്നിനെതിരെ കുരിശുയുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. മയക്കുമരുന്ന് എന്ന മാരണം ലോകത്തെ ഇത്രയധികം പിടിയിലൊതുക്കിയ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. മയക്കു മരുന്ന് മനുഷ്യനെ കീഴടക്കുന്നതിനു മുൻപ് മനുഷ്യൻ മയക്കുമരുന്നിനെ കീഴടക്കിയെ മതിയാകൂ എന്ന തിരിച്ചറിവാണ് ഇപ്പോൾ മയക്കുമരുന്ന് മാഫിയകൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താൻ പല രാജ്യങ്ങളേയും പ്രേരിപ്പിച്ചിരിക്കുന്നത്.
എന്നാൽ, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ മയക്കുമരുന്ന് വേട്ടക്ക് നേരിട്ടിറങ്ങുന്നത് ഒരുപക്ഷെ ഇതാദ്യത്തെ സംഭവംറ്റായിരിക്കും. അതാണിപ്പോൾ ബ്രിട്ടനിൽ സംഭവിച്ചിരിക്കുന്നത്. എന്നും തന്റേതായ ശൈലിയിൽ നീങ്ങി രാജ്യത്തെ പ്രതിസന്ധികളിലെല്ലാം കൈപിടിച്ചു നടത്തിയ ബോറിസ് ജോൺസൺ എന്ന പ്രധാനമന്ത്രി ഒരിക്കൽ കൂടി താൻ വ്യത്യസ്തനാണെന്ന് തെളിയിച്ചു. തെക്കൻ ലണ്ടനിലെ ലൂയിഷാമിനടുത്ത് നടന്ന മയക്കുമരുന്ന് വേട്ടയിലാണ് അദ്ദേഹം പൊലീസിനൊപ്പം കൂടിയത്.
അതിരാവിലെ ഒരു മയക്കുമരുന്ന് വില്പനക്കാരന്റെ വീടിനകത്ത് റെയ്ഡിനു കയറിയ പൊലീസിനൊപ്പം പ്രധാനമന്ത്രിയേയും കണ്ട് മയക്കുമരുന്ന് വില്പനക്കാരൻ തെല്ലൊന്നുമല്ല അന്ധാളിച്ചത്. ഇതിന്റെ ചെറിയ ഒരു വീഡിയോ ദൃശ്യവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മയക്കുമരുന്ന് കച്ചവടക്കാരൻ തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്. തന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നു ബോറിസ് ജോൺസനും ഇവിടെയുണ്ട് എന്ന് അയാൾ ചോദിക്കുന്നുണ്ട്. പിന്നീട് ബോറിസ് ജോൺസനോട് ജമൈക്കൻ ശൈലിയിൽ എന്തൊക്കെയുണ്ട് എന്ന് അന്വേഷിച്ച അയാൾക്ക് സുപ്രഭാതം നേര്ന്നുകൊണ്ട് സുഖമാണോ എന്ന് ബോറിസ് ജോൺസനും ചോദിക്കുന്നു.
പിന്നീട് അയാൾ ഭ്രാന്തമായി ചിരിക്കുകയാണ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ വീട് റെയ്ഡ് ചെയ്യാൻ പോയ മെറ്റ് പൊലീസ് കമ്മീഷണർ സർ സ്റ്റീവ് ഹൗസിനൊപ്പമായിരുന്നു ബോറിസ് ജോൺസനും എത്തിയത്. നിരവധി ക്ലാസ്സ് ബി മയക്കുമരുന്നുകലും ഒന്നുരണ്ട് ഫോണുകളും പൊലീസ് ഇവിടെ നിന്നും കണ്ടെടുത്തു. പ്രദേശത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രഹസ്യ പൊലീസ് ഈ പ്രദേശമാകെ നിരീക്ഷണത്തിലാക്കിയിരുന്നു.
മയക്കു മരുന്ന് വിതരണ ശൃംഖലകളിൽ വിള്ളൽ വീഴ്‌ത്തുക എന്ന തന്ത്രമാണ് ഇപ്പോൾ മയക്കു മരുന്ന് മാഫിയയെ തകർക്കാൻ പൊലീസ് സ്വീകരിച്ചിരിക്കുന്നത്. മയക്കു മരുന്ന് മാഫിയക്കെതിരെയുള്ള യുദ്ധം കൂടുതൽ ശക്തമാക്കുമെന്നും ബോറിസ് ജോൺസൺ റെയ്ഡിനു ശേഷം അറിയിച്ചു. ഏകദേശം 13,970 പൊലീസുകാരെയാണ് ബ്രിട്ടനിലെ തെരുവുകളിൽ അധികമായി നിയമിച്ചിരിക്കുന്നത്. 20,000 അധിക പൊലീസുകാർ എന്ന ബോറിസ് ജോൺസന്റെ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്.
മറുനാടന് ഡെസ്ക്