- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിലുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വംശജനുൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു
ഒട്ടാവ: കാനഡയിലുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വംശജനുൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. സൗത്ത് എഡ്‌മോണ്ടണിലാണ് വെടിവെപ്പുണ്ടായത്. ബുട്ട സിങ് ഗില്ലാണ് കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ. തിങ്കളാഴ്ചയാണ് വെടിവെപ്പുണ്ടായത്. പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ഉച്ചക്ക് 12 മണിയോടെയായിരുന്നു വെടിവെപ്പ്. കവാങ് ബോളേവാർഡിൽ വച്ചായിരുന്നു വെടിവെപ്പ്.
മൂന്ന് പേരെ പരിക്കേറ്റ് കിടക്കുന്നനിലയിലാണ് പൊലീസ് കണ്ടത്. തുടർന്ന് 49ഉം 57ഉം വയസ് പ്രായമുള്ള രണ്ട് പേർ വെടിവെപ്പിൽ മരിക്കുകയും 51കാരനായ മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
പ്രമുഖ ബിൽഡറും എഡ്‌മോണ്ടണിലെ ഗുരുനാനാക്ക് സിഖ് ക്ഷേത്രത്തിന്റെ തലവനുമാണ് ബുട്ട ഗിൽ. നേരത്തെ തനിക്ക് ഭീഷണി കോളുകൾ വന്നിരുന്നതായി ഗിൽ പൊലീസിൽ പരാതി നൽകിയിരുന്നു. തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും പറഞ്ഞായിരുന്നു ഭീഷണികോളുകൾ.
പ്രദേശത്തെ മറ്റ് ചില ബിൽഡർമാർക്കും സമാനമായ ഭീഷണി കോളുകൾ വന്നിരുന്നുവെന്നാണ് റിപ്പോർട്ട്. ഭീഷണികോളുകൾക്ക് പിന്നിൽ ഇന്ത്യയിലുള്ള നെറ്റ്‌വർക്കാണെന്ന് നേരത്തെ എഡ്‌മോണ്ടൺ പൊലീസ് പറഞ്ഞിരുന്നു.