- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം കാർ പൊട്ടിത്തെറിച്ചു; രണ്ട് പേർ മരിച്ചു; യു.എസ് കാനഡ റൂട്ട് അടച്ചു
ന്യുയോർക്ക്: നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള ചെക്ക്പോസ്റ്റിൽ കാർ സ്ഫോടനം. രണ്ട് പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തെ തുടർന്ന് യു.എസ്-കാനഡ പാത അടച്ചു. പ്രദേശത്ത് വൻ സുരക്ഷയും ഏർപ്പെടുത്തി. ഭീകരാക്രമണമാണെന്നതിന് തൊളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോചുൽ പറഞ്ഞു. സംഭവിച്ച് ദാരുണമാണ്. കാർ ഇടിച്ചതും സ്ഫോടനം നടന്നതും ഒരുമിച്ചായിരുന്നു. ഇതുവരെ അതൊരു ഭീകരാക്രമണമാണെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് ഗവർണർ വ്യക്തമാക്കി.
വെസ്റ്റേൺ ന്യുയോർക്കിൽ നിന്നുള്ളതാണ് കാർ. എന്നാൽ കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അമിതവേഗതയിൽ എത്തിയ കാർ ചെക്ക്പോസ്റ്റിലെ ബാരിയറിൽ ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. റെയിൻബോ ബ്രിഡ്ജ് ക്രോസ്സിംഗിലാണ് അപകടം നടന്നത്.
Next Story