- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പന്ത്രണ്ടോളം ലോകനേതാക്കളും അനേകം രാഷ്ട്രീയക്കാരും വിദേശത്തേക്ക് മുക്കിയ കോടികളുടെ കണക്ക് പുറത്ത്; നവാസ് ഷെരീഫ് ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യൻ നേതാക്കൾ ആരുമില്ല
ലോകനേതാക്കൾ അഴിമതി നടത്തുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. എന്നാൽ ഒരു ഡസനോളം ലോകനേതാക്കന്മാർ നടത്തിയ അഴിമതിക്കഥകൾ കൂട്ടത്തോടെ വെളിപ്പെടുന്നത് ഒരു പക്ഷേ ലോകത്തിലെ ആദ്യ സംഭവമായിരിക്കാം. ലോകത്തിലെ ഏറ്റവും വലിയ സീക്രട്ടീവ് കമ്പനികളിലൊന്നായ പനാമാനിയൻ ലോ ഫേമായ മോസാക്ക് ഫോൻസെകയിൽ നിന്നും ചോർന്ന രേഖകളാണ് ഞെട്ടിപ്പിക്കുന്ന ഈ സത്യം പുറത്തുകൊണ്ടു വന്നിരിക്കുന്നത്. പന്ത്രണ്ടോളം ലോകനേതാക്കളും അനേകം രാഷ്ട്രീയക്കാരും വിദേശത്തേക്ക് മുക്കിയ കോടികളുടെ കണക്കാണ് ഇതിലൂടെ പുറത്തെത്തിയിരിക്കുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കം അനേകർ ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള നേതാക്കൾ ആരുമില്ലെന്നാണ് റിപ്പോർട്ട്. പട്ടികയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിന്റെ അടുത്ത ആളുകളുടെയും ബ്രിട്ടീഷ് എംപിമാരുടെയും സൗദിയിലെ സൽമാൻ രാജാവിന്റെയും പേരുണ്ട്. ഉക്രയിൻ പ്രസിഡന്റ് പെട്രോ പോറോഷെൻകോ, ഐസ്ലാൻഡ് പ്രധാനമന്ത്രി സിഗ് മുൻഡുർ ഡേവിയോ ഗൺലൗഗ്സൻ, യുഎഇ പ്രസിഡന്റ് ഖലീഫ ബിൻ സയെദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ,ജോർജിയയുടെ മുൻ പ
ലോകനേതാക്കൾ അഴിമതി നടത്തുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. എന്നാൽ ഒരു ഡസനോളം ലോകനേതാക്കന്മാർ നടത്തിയ അഴിമതിക്കഥകൾ കൂട്ടത്തോടെ വെളിപ്പെടുന്നത് ഒരു പക്ഷേ ലോകത്തിലെ ആദ്യ സംഭവമായിരിക്കാം. ലോകത്തിലെ ഏറ്റവും വലിയ സീക്രട്ടീവ് കമ്പനികളിലൊന്നായ പനാമാനിയൻ ലോ ഫേമായ മോസാക്ക് ഫോൻസെകയിൽ നിന്നും ചോർന്ന രേഖകളാണ് ഞെട്ടിപ്പിക്കുന്ന ഈ സത്യം പുറത്തുകൊണ്ടു വന്നിരിക്കുന്നത്. പന്ത്രണ്ടോളം ലോകനേതാക്കളും അനേകം രാഷ്ട്രീയക്കാരും വിദേശത്തേക്ക് മുക്കിയ കോടികളുടെ കണക്കാണ് ഇതിലൂടെ പുറത്തെത്തിയിരിക്കുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കം അനേകർ ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള നേതാക്കൾ ആരുമില്ലെന്നാണ് റിപ്പോർട്ട്.
പട്ടികയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിന്റെ അടുത്ത ആളുകളുടെയും ബ്രിട്ടീഷ് എംപിമാരുടെയും സൗദിയിലെ സൽമാൻ രാജാവിന്റെയും പേരുണ്ട്. ഉക്രയിൻ പ്രസിഡന്റ് പെട്രോ പോറോഷെൻകോ, ഐസ്ലാൻഡ് പ്രധാനമന്ത്രി സിഗ് മുൻഡുർ ഡേവിയോ ഗൺലൗഗ്സൻ, യുഎഇ പ്രസിഡന്റ് ഖലീഫ ബിൻ സയെദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ,ജോർജിയയുടെ മുൻ പ്രധാനമന്ത്രി ബിഡ്സിന ഇവാനിഷ് വിലി, ഇറാഖിലെ മുൻ പ്രധാനമന്ത്രി അയദ് അല്ലാവി, ജോർദാനിലെ മുൻ പ്രധാനമന്ത്രി അലി അബു അൽ-റാഗെബ്,ഖത്തറിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ തഹാനി, സുഡാനിലെ മുൻ പ്രസിഡന്റ് അഹ്മദ് അലി അൽ-മിർഗാനി, മുൻ ഉക്രയിൻ പ്രധാനമന്ത്രി പാവ്ലോ ലാസറെൻകോ എന്നിവരാണ് പട്ടികയിൽ ആരോപിതരായ മറ്റ് പ്രമുഖ നേതാക്കന്മാർ. ഇതിന് പുറമെ ടോറി മുൻ എംപിയായ മൈക്കൽ മേറ്റ്സ്, ലോർഡ് ആഷ്‌ക്രോഫ്റ്റ്, ബരോനെസ് പമേല ഷാർപ്ലെസ് എന്നീ ബ്രിട്ടീഷ് രാഷ്ട്രീയക്കാരുൾപ്പടെ ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ രാഷ്ട്രീയക്കാരുടെ പേരുകളും ലിസ്റ്റിലുണ്ട്.
ഇത്തരത്തിലുള്ള 11 മില്യൺ സാമ്പത്തിക രേഖകളാണ് മൊസാക്ക് ഫോൻസെകയിൽ നിന്നും ചോർന്നിരിക്കുന്നത്.സിഐഎ കോൺട്രാക്ടറായ എഡ്വാർഡ് സ്നോഡെൻ 2013ൽ പുറത്തുകൊണ്ടു വന്നതിലുള്ളതിനേക്കാൾ ഡാറ്റകളാണ് ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നത്. മൊസാക്ക് പുറത്ത് വിട്ട ഈ വിവാദ രേഖകൾ ജർമൻ പത്രമായ സുഡ്യൂറ്റ്സ്ചെ സിടുൻഗിന് ലഭിക്കുകയും അത് പുറത്ത് വരുകയുമായിരുന്നു. എന്നാൽ രേഖകൾ ലഭിച്ചതിന്റെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. ഈജിപ്തിന്റെ മുൻ പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റെ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ലിബിയയുടെ മുൻ നേതാവ് കൊളോണൽ ഗദ്ദാഫി, സിറിയൻ പ്രസിഡന്റ് ബഷാർ അൽ-ആസാദ് എന്നിവർക്കും നികുതി വെട്ടിപ്പിലൂടെ ഗുണമുണ്ടായിട്ടുണ്ടെന്നാണ് പ്രസ്തുത രേഖകൾ വെളിപ്പെടുത്തിയിരിക്കുന്നത്.
1.4 ബില്യൺ പൗണ്ടിന്റെ മൂല്യമുള്ള തട്ടിപ്പ് നടത്തിയ ശൃംഖലയിൽ പുട്ടിന്റെ അടുത്ത ആളുകളാണുള്ളതെന്ന് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന രേഖകൾ വെളിപ്പെടുത്തുന്നു. മുകളിൽ പ്രതിപാദിച്ചിരിക്കുന്ന 12 രാഷ്ട്രീയനേതാക്കളുൾപ്പെടെ ലോകത്തിലെ 143 രാഷ്ട്രീയനേതാക്കൾക്കും സ്വേച്ഛാധിപതികൾക്കും നികുതി വെട്ടിച്ച് കള്ളപ്പണം പൂഴ്‌ത്താനായി വിദേശത്ത് അക്കൗണ്ടുകളുണ്ടെന്നാണ് ഈ രേഖകളിലൂടെ വ്യക്തമാകുന്നത്. ബ്രിട്ടനിലെ ഹൗസ് ഓഫ് ലോർഡ്സിലെ ആറ് അംഗങ്ങൾ, ബ്രിട്ടനിലെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾ നൽകുന്ന പ്രമുഖർ തുടങ്ങിയവർക്കും ഇതിലൂടെ മെച്ചമുണ്ടായിട്ടുണ്ട്. ഫിഫയെ അടിമുടി പരിഷ്‌കരിക്കാൻ നേതൃത്വം നൽകിയ ഇതിന്റെ എത്തിക്സ് കമ്മിറ്റിയിലെ ഒരു അംഗത്തിന്റെയും പേര് മൊസാക്ക് ഫോൻസെക രേഖകളിലൂടെ പുറത്ത് വന്നിട്ടുണ്ട്. നികുതിയിലെ രഹസ്യാത്മകത അവസാനിപ്പിക്കുമെന്ന് നാല് വർഷങ്ങൾക്ക് മുമ്പ് വാഗ്ദാനം ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണിനെ സംബന്ധിച്ചിടത്തോളം ഇത് വിശ്വാസ്യത പരീക്ഷണമാണെന്നാണ് അദ്ദേഹത്തിന്റെ എതിരാളികൾ ചൂണ്ടിക്കാട്ടുന്നത്. മുൻ ടോറി എംപിയടക്കമുള്ളവരുടെ പേര് ഇതിൽ ഉൾപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അവർ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.