- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്രയേൽ അനുകൂല പോസ്റ്റിട്ട മംഗളൂരു ഡോക്ടർ ബഹ്‌റൈനിൽ അറസ്റ്റിൽ; ഡോ.സുനിൽ റാവുവിന്റെ ജോലിയും തെറിച്ചു
മംഗളൂരു: സമൂഹ മാധ്യമത്തിൽ ഇസ്രയേൽ അനുകൂല പോസ്റ്റിട്ട മംഗളൂരു സ്വദേശിയായ ഡോക്ടറെ ബഹ്‌റൈൻ പൊലീസ് അറസ്റ്റ് ചെയ്തു.റോയൽ ബഹ്‌റൈൻ ആശുപത്രിയിൽ 10 വർഷമായി ജോലി ചെയ്യുന്ന ഡോ.സുനിൽ റാവുവാണ് അറസ്റ്റിലായത്.ഇദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിട്ടുമുണ്ട്.
എക്‌സ് പ്ലാറ്റ്‌ഫോമിലാണ് ഡോക്ടർ ഇസ്രയേൽ ആഭിമുഖ്യം പ്രകടിപ്പിച്ചത്.ഇത് ശ്രദ്ധയിൽപെട്ട ചിലർ ആശുപത്രി അധികൃതർക്ക് ടാഗ് ചെയ്യുകയായിരുന്നു. പോസ്റ്റ് പിൻവലിച്ച് മാപ്പു പറയാൻ ഡോക്ടർ സന്നദ്ധമായെങ്കിലും പെരുമാറ്റ ചട്ട ലംഘനം അംഗീകരിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ച ആശുപത്രി അധികൃതർ പിരിച്ചു വിടൽ നടപടിയിലേക്ക് കടന്നു. തുടർന്ന് അറസ്റ്റുമുണ്ടായി. ഭാര്യയും രണ്ട് മക്കളുമൊത്ത് ബഹ്‌റൈനിൽ താമസിച്ചുവരികയായിരുന്നു ഡോക്ടർ സുനിൽ റാവു.
Next Story