കാത്മണ്ഡു: നേപ്പാളിൽ തലസ്ഥാന നഗരമായ കാത്മണ്ഡുവിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച 7.39 ഓടെ അനുഭവപ്പെട്ടത്. ധാഡിങ് ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതർ വ്യക്തമാക്കി.

ഭൂചലനത്തിന്റെ പ്രകമ്പനം ബാഗ്മതി, ഗണ്ടകി പ്രവിശ്യകൾ വരെ അനുഭവപ്പെട്ടുവെന്ന് അധികൃതർ വ്യക്തമക്കി. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂചലനങ്ങൾ നേപ്പാളിൽ പതിവാണ്. 2015ലുണ്ടായ 7.8 തീവ്രതയുള്ള ഭൂചലനത്തിൽ 9,000 ഓളം പേർ മരണമടഞ്ഞിരുന്നു. ലോകത്ത് ഭൂകമ്പ സാധ്യത കൂടിയ രാജ്യങ്ങളിൽ പതിനൊന്നാമതാണ് നേപ്പാൾ.