ടോക്കിയോ: ജപ്പാനിലെ കിഴക്കൻ തീരമേഖലയായ ഹോൻഷുവിലെ ഫുകുഷിമ മേഖലയിൽ റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. 32 കിലോമീറ്റർ ആഴത്തിലായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാന നഗരിയായ ടോക്കിയോയിലും ഭൂചലനം അനുഭവപ്പെട്ടു.

കഴിഞ്ഞ ദിവസം തായ്‌വാനിലുണ്ടായി ഭൂചലനത്തിൽ ഒമ്പത് പേർ മരിക്കുകയും 1000ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നത്തെ ഭൂചലനത്തിന് ശേഷം ജപ്പാനിൽ പുതിയ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്നലെ തായ്വാനിൽ റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണുണ്ടായത്. 38 പേരെ കാണാതായിട്ടുണ്ട്. 25 വർഷത്തിനിടെ തായ്വാനിലുണ്ടായ ഏറ്റവും വലിയ ഭൂചലനമായിരുന്നു ഇത്. ഭൂചലനത്തെ തുടർന്ന് ജപ്പാനിലും ചൈനയിലും സുനാമി മുന്നറിയിപ്പുകളും നൽകിയിരുന്നു. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് 26 വർഷത്തിനിടെ ഒകിനാവയിൽ ഉണ്ടാകുന്ന ആദ്യത്തെ സുനാമി മുന്നറിയിപ്പായിരുന്നു ഇത്.