- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുർക്കി തുറമുഖത്ത് കണ്ടെയ്‌നറുകൾക്ക് തീ പിടിച്ചു; ടെർമിനൽ അടച്ചു; അഗ്‌നിബാധയ്ക്ക് കാരണം ഭൂചലനത്തിലുണ്ടായ തകരാറെന്ന് റിപ്പോർട്ട്
ഇസ്താംബുൾ: തുടർ ഭൂചനത്തിന്റെ കെടുതികളിൽ വിറങ്ങലിച്ച് നിൽക്കുന്ന തുർക്കിയിലെ തുറമുഖത്തെ കണ്ടെയ്‌നറുകൾക്ക് തീ പിടിച്ചു. മെഡിറ്ററേനിയൻ കടലിനോട് ചേർന്നുള്ള ഇസ്‌കെൻഡറൻ നഗരത്തിലെ തുറമുഖത്തെ കണ്ടെയ്‌നറുകൾക്കാണ് തീപിടിച്ചത്. ഭൂചലനത്തെ തുടർന്നുണ്ടായ തകരാറാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്.
രണ്ട് ദിവസമായി അഗ്‌നിബാധ നിയന്ത്രിക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ട്. ചരക്ക് കയറ്റിറക്ക് സ്ഥലത്ത് തീപടർന്നതോടെ ടെർമിനൽ അടച്ചു. വിദേശ കപ്പലുകൾ മറ്റ് തുറമുഖങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. തിങ്കളാഴ്ച തുർക്കിയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ കണ്ടെയ്‌നറുകൾ തലകീഴായി മറിയുന്ന അവസ്ഥയുണ്ടായിരുന്നു. തീ അണയ്ക്കാനുള്ള പ്രയത്‌നത്തിലാണ് തുർക്കിയുടെ കോസ്റ്റ് ഗാർഡുള്ളതെന്നാണ് റിപ്പോർട്ട്.
തുറമുഖത്ത് നിന്ന് കറുത്ത പുക വലിയ രീതിയിൽ ഉയരുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മേഖലയിലെ മറ്റ് വ്യാവസായിക തുറമുഖങ്ങളിൽ പ്രശ്‌നങ്ങളിലെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. ഡോക്കുകൾ തകർന്നതായാണ് തുർക്കിയുടെ ഗതാഗത മന്ത്രാലയം ട്വീറ്റ് ചെയ്തിരിക്കുന്നത്.
മേഖലയിലേക്കുള്ള ഗ്യാസ് വിതരണം നിർത്തി വച്ചിരിക്കുകയാണ്. പൈപ്പ് ലൈനുകളിലെ കേടുപാടുകൾ പരിഗണിച്ചാണ് നീക്കം. തുർക്കിയിലെ മറ്റ് തുറമുഖങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാണ്. ഇതുവരെ 7800ലധികം ആളുകൾ ഭൂചലനത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട്. തുർക്കിയിൽ 5,434 പേരും സിറിയയിൽ 1,872 പേരും ഉൾപ്പടെ ആകെ 7,306 പേർ മരിച്ചെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. 20,000 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ.
രാജ്യം കണ്ടതിൽവച്ച് എറ്റവും വലിയ ഭൂകമ്പം തകർത്ത തുർക്കിയിലെങ്ങും നെഞ്ച് പൊള്ളുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നുയരുന്ന സഹായം തേടിയുള്ള നിലവിളികൾ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകളും ഏറെ വേദനിപ്പിക്കും.
ഭൂചലനം നടന്ന് ഒരു ദിവസം പിന്നിടുമ്പോൾ ആദ്യ ദിവസമുണ്ടായ തുടർ ചലനങ്ങൾ നിലച്ചതാണ് പ്രധാന ആശ്വാസമായിട്ടുള്ളത്. കെട്ടിടങ്ങൾക്ക് അകത്ത് കുടുങ്ങിയവരുടെ നിലവിളിയും ശബ്ദ സന്ദേശങ്ങളും എത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടേയും നിരവധിപ്പേർ സഹായം അഭ്യർത്ഥിക്കുന്നുണ്ട്. പക്ഷേ രക്ഷാ പ്രവർത്തകർക്ക് ഇപ്പോഴും പല ഇടങ്ങളിലും എത്താനായിട്ടില്ല.
കനത്ത മഴയും മഞ്ഞും, റോഡും വൈദ്യുതി ബന്ധങ്ങളും തകർന്നതുമാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന തടസമായിട്ടുള്ളത്. അതേസമയം അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങൾ തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്‌ക്