- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോൺസൈറ്റിൽ ഡീപ് ഫേക്ക് വീഡിയോ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി
റോം: തന്റെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച് ഇന്റർനെറ്റിൽ പ്രചരിപ്പിച്ചവർക്കെതിരെ ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. തീവ്രവലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതാവായ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നതിനു മുൻപായിരുന്നു ഇവരുടെ ഡീപ് ഫേക്ക് വീഡിയോ ഒരു യുഎസ് പോണോഗ്രഫി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തത്.
വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച സ്മാർട്ഫോൺ പിന്തുടർന്ന് പ്രതികളെ പിടികൂടിയിരുന്നു. 40 കാരനും ഇയാളുടെ 73 വയസുള്ള പിതാവിനുമെതിരെയാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ജൂലായ് രണ്ടിന് മെലോണി കോടതിയിൽ ഹാജരാവും. സാമൂഹ്യവിരുദ്ധ പ്രവർത്തികളിലേർപ്പടുന്ന എല്ലാവർക്ക് പാഠമാകാനും ഇത്തരം സംഭവങ്ങൾക്കെതിരെ പരാതി നൽകാൻ സ്ത്രീകൾക്ക് പ്രചോദനമാകുന്നതിനുമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ്.
ലഭിക്കുന്ന മുഴുവൻ തുകയും പുരുഷന്മാരുടെ ആക്രമണത്തിന് ഇരായാകുന്ന സ്ത്രീകളെ പിന്തുണക്കാനായി ചെലവഴിക്കുമെന്നും മെലോണിയുടെ അഭിഭാഷക വ്യക്തമാക്കി. നിർമ്മിത ബുദ്ധിയുടെ സഹായത്താൽ നിർമ്മിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾക്ക് ആ?ഗോള തലത്തിൽ സെലിബ്രിറ്റികളും സാധാരണക്കാരും ഒരേ പോലെ ഇരയാകാറുണ്ട്.