മനാമ: സമൂഹമാധ്യമത്തിൽ ഫലസ്തീനെതിരെ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ട ഇന്ത്യൻ ഡോക്ടറെ ആശുപത്രി മാനേജമെന്റ് പിരിച്ചുവിട്ടു. സ്വകാര്യ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം ഡോക്ടറായ സുനിൽ ജെ. റാവുവാണ് വിദ്വേഷജനകമായ പോസ്റ്റിട്ടത്. വ്യാപക വിമർശനമുയർന്നതിനെത്തുടർന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ക്ഷമ ചോദിച്ചിരുന്നു.

ഡോക്ടറുടെ പോസ്റ്റ് സാമൂഹികമര്യാദയുടെയും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനമായതിനാലാണ് നിയമനടപടികൾ സ്വീകരിക്കുകയും അടിയന്തരമായി പിരിച്ചുവിടുകയും ചെയ്തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.