കൻസാസ് സിറ്റി: അമേരിക്കയിലെ കൻസാസ് സിറ്റിയിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി ആർക്കിടെക്ട് മരിച്ചു. രാജേഷ് കെ.ജി (40) യാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ നാലിനാണ് രാജേഷ് താമസിക്കുന്ന ബ്രൂക്ക് ലൈൻ അവന്യൂവിലുള്ള 51 സ്ട്രീറ്റിലെ കെട്ടിടത്തിന് തീപിടിച്ചത്. ഫയർഫോഴ്സ് ഉടനെത്തി തീ കെടുത്തിയെങ്കിലും രാജേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.

ബാറ്ററിയിൽ നിന്ന് തീപിടിച്ചതാകാമെന്നാണ് സൂചന.തിരുവനന്തപുരം കോളേജ് ഒഫ് എഞ്ചിനീയറിഗിലെ 1997 ബാച്ച് ആർക്കിടെക്ട് വിദ്യാർത്ഥിയായിരുന്നു രാജേഷ്. ക്രൈസ്റ്റ് നഗർ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സംഗീതത്തിലടക്കം സാംസ്‌കാരിക മേഖലയിൽ സജീവസാന്നിദ്ധ്യമായിരുന്നു രാജേഷ്.