- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരുപത് മീറ്റർ ആഴമുള്ള കിണറ്റിൽ വീണു; രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
മൊറോക്കോ: ഇരുപത് മീറ്റർ ആഴമുള്ള കിണറ്റിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. മൊറോക്കോയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വിവരമറിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തന്നെ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തിയിരുന്നു.
എന്നാൽ അപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. സമാന രീതിയിൽ ഈ വർഷം ആദ്യം 32 മീറ്റർ ആഴമുള്ള ഉപേക്ഷിക്കപ്പെട്ട കുഴിയിൽ വീണ് അഞ്ചു വയസ്സുകാരൻ മരണപ്പെട്ടിരുന്നു. നാല് ദിവസങ്ങളുടെ പരിശ്രമത്തിന് ശേഷമാണ് രക്ഷാപ്രവർത്തക സംഘത്തിന് കുട്ടിയെ പുറത്തെടുക്കാനായത്. നൂറു മീറ്ററോളം പാറ തുരന്നാണ് കുട്ടിക്ക് അരികിലെത്തിയത്. കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
Next Story