റിയാദ്: സൗദി അറേബ്യയിൽ ഒട്ടകത്തിനെ ഇടിച്ച് നിയന്ത്രണം വിട്ട വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു പുരുഷനും ഒരു സ്ത്രീയും മരിച്ചു. മൂന്ന് പെൺകുട്ടികൾക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള് ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.

ബിഷ-അൽ ജുബേഹ് റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ബിഷയിലെ കിങ് അബ്ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ സൗദി സിവിൽ ഡിഫൻസും റെഡ് ക്രസന്റ് , ട്രാഫിക് സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. എന്നാൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹമാണ് പുറത്തെടുക്കാൻ കഴിഞ്ഞത്.