- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുബായിൽ പാരാഗ്ലൈഡിങിനിടെ അപകടം; ഒരാൾ മരിച്ചു
ദുബായ്: ദുബായിൽ പാരാഗ്ലൈഡിങിനിടെയുണ്ടായ അപകടത്തിൽ ഗ്ലൈഡർ പൈലറ്റ് മരിച്ചു. പറക്കുന്നതിനിടെ ഗ്ലൈഡർ തകരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ എയർ ആക്‌സിഡൻസ് ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ അന്വേഷണം തുടങ്ങിയതായി ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചു.
ദുബായ് മർഗമിലെ സ്‌കൈ ഡൈവ് ക്ലബ് ഏരിയയിലായിരുന്നു സംഭവം. പാരാമോട്ടോർ എഞ്ചിൻ ഘടിപ്പിച്ച അമെച്വർ ഗ്ലൈഡർ പറക്കുന്നിതിനിടെ തകർന്നു വീഴുകയായിരുന്നു. മരണപ്പെട്ട പൈലറ്റ് ദക്ഷിണാഫ്രിക്കൻ സ്വദേശിയാണെന്ന് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
Next Story