റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ വിദേശിയെ സ്വദേശി പൗരൻ കുത്തിക്കൊലപ്പെടുത്തി. സിറിയക്കാരനെയാണ് സ്വദേശി പൗരൻ ആക്രമിച്ചത്.

റിയാദ് പ്രവിശ്യയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. വാഹനത്തിൽ കയറി സിറിയക്കാരനായ ഡ്രൈവറെ സ്വദേശി ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ട്രക്കിനുള്ളിൽ കയറിയ സ്വദേശി വിദേശിയെ ആക്രമിച്ചു.

തുടർന്ന് സിറിയക്കാരൻ മറുവശത്തെ ഡോർ വഴി ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പിന്തുടർന്നെത്തിയ സ്വദേശി ഇയാളെ തുടർച്ചയായി കുത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കു തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.