കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. യൂറോപ്യൻ രാജ്യത്ത് നിന്ന് തപാൽ സേവനം വഴിയെത്തിയ 25,000 കാപ്റ്റഗൺ ഗുളികകളാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് നിയന്ത്രണ വിഭാഗം കസ്റ്റംസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്.