- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാങ്ക് ഇടപാടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന സംഘം അറസ്റ്റിൽ
റിയാദ്: ബാങ്ക് ഇടപാടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന സംഘം റിയാദിൽ അറസ്റ്റിൽ. വിവിധ രാജ്യക്കാരായ ഒമ്പതംഗ കവർച്ചാ സംഘമാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എത്യോപ്യ, സിറിയ, ബംഗ്ലാദേശ് എന്നീ രാജ്യക്കാരാണിവർ.
കവർച്ചാ സംഘത്തിലെ അഞ്ച് എത്യോപ്യക്കാർ അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരാണ്. ബാങ്കിൽ നിന്നിറങ്ങുന്ന ഇടപാടുകാരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി കൊള്ളയടിക്കുകയും പണം അപഹരിക്കുകയുമാണ് സംഘം ചെയ്തിരുന്നത്. കവർച്ചാ സംഘത്തിന് താമസ സൗകര്യമൊരുക്കിയതിനും മൊബൈൽ സിം കാർഡ് നൽകിയതിനുമാണ് നാലുപേർ പിടിയിലായത്.
രണ്ട് ബംഗ്ലാദേശികൾ, ഒരു എത്യോപ്യക്കാരൻ, ഒരു സിറിയക്കാരൻ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച നാല് വാഹനങ്ങളാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ഇവരിൽ നിന്നും 387 സിം കാർഡുകളും ആയുധങ്ങളും പിടിച്ചെടുത്തു. പ്രാഥമിക നിയമ നടപടികൾ സ്വീകരിച്ച ശേഷം പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.