- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി നേടിയവരുടെ ശമ്പളം തിരിച്ചുപിടിക്കും
കുവൈത്ത് സിറ്റി: വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലിയിൽ പ്രവേശിച്ച സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുക്കി കുവൈത്ത് ഭരണകൂടം. വ്യാജ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കുവൈത്ത് മന്ത്രിസഭ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകി.
വ്യാജ ബിരുദത്തിലൂടെ സർക്കാർ ജോലിയിൽ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ചുപിടിക്കും. വിദേശത്ത് നിന്ന് നൽകുന്ന ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് നിർദ്ദേശം. സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധന നടത്തും. വ്യാജമാണെന്ന് കണ്ടെത്തിയാൽ കൈപ്പറ്റിയ ശമ്പളത്തോടൊപ്പം കോടതി നിശ്ചയിക്കുന്ന പിഴയും ഈടാക്കും.
സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് കുവൈത്തികളും വിദേശി ജീവനക്കാരും പരിശോധന നേരിടേണ്ടി വരും. നിലവിലുള്ളവരുടെയും പുതിയതായി ജോലിയിൽ പ്രവേശിച്ചവരുടെയും രേഖകൾ പരിശോധിക്കും. സംശയമുള്ളവരുടെ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധനയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറും.