- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുബായിൽ പതിനാറ് വയസുകാരിക്ക് അശ്ലീല സന്ദേശമയച്ചു; ടെന്നിസ് കോച്ചിന് ശിക്ഷ
ദുബായ്: പതിനാറ് വയസുകാരിക്ക് അശ്ലീല സന്ദേശം അയച്ച പ്രവാസിക്ക് ദുബായിൽ 2000 ദിർഹം പിഴ. ടെന്നിസ് കോച്ചായ ഇയാൾ തന്റെ കീഴിൽ പരിശീലനം നടത്തുന്ന കുട്ടിക്കാണ് മാന്യമല്ലാത്ത സന്ദേശം അയച്ചത്. ഫേസ്‌ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്‌തെന്നാണ് പരാതി.
ദുബായിലെ ഒരു ടെന്നിസ് ക്ലബിൽ പരിശീലനത്തിന് ചേർന്ന പെൺകുട്ടി, കോച്ചിന്റെ ശല്യം കാരണം പിന്നീട് പരിശീലനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തന്റെ കാമുകിയാവണമെന്നായിരുന്നു പെൺകുട്ടിയോട് ഇയാൾ അഭ്യർത്ഥിച്ചത്. തന്നെ കാണാൻ വരണമെന്ന് ആവശ്യപ്പെടുകയും പെൺകുട്ടിയെ കാണാനായി വീട്ടിലേക്ക് വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ദുബായ് ക്രിമിനൽ കോടതിയിലെ കേസ് രേഖകൾ വ്യക്തമാക്കുന്നു.
ദിവസവും പത്തിലധികം മെസേജുകൾ ഇയാൾ പെൺകുട്ടിക്ക് അയച്ചിരുന്നു. അവയിൽ ചെലവ് വോയിസ് നോട്ടുകളുമായിരുന്നു. ശല്യം തുടർന്നപ്പോൾ പെൺകുട്ടി ഇയാളെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്‌തെങ്കിലും കുട്ടിയുടെ സഹോദരി വഴി ശല്യം തുടർന്നു. ഇതോടെയാണ് പരാതിപ്പെട്ടത്.