- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യാ സന്ദർശനത്തിനുശേഷം തിരിച്ചെത്തിയത് വെറുംകയ്യോടെ അല്ല; കുഷിയാര നദി കരാർ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഷെയ്ഖ് ഹസീന
ധാക്ക: ഇന്ത്യാ സന്ദർശനത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയത് വെറുംകയ്യോടെയല്ലെന്നും കുഷിയാര നദി കരാറാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് എത്തിയെന്നും സെപ്റ്റംബർ 5 മുതൽ 8 വരെ നടത്തിയ സന്ദർശനത്തെക്കുറിച്ച് പ്രതികരിച്ചു.
ഹസീനയുടെ ഇന്ത്യാ സന്ദർശനത്തിൽ ഏഴു കരാറുകളാണ് ഒപ്പിട്ടത്. ബംഗ്ലാദേശിലെ വടക്കുകിഴക്കൻ സിൽഹെത്ത് മേഖലയെ പെട്ടെന്നുള്ള പ്രളയത്തിൽനിന്ന് രക്ഷപ്പെടുത്തുന്ന കുഷിയാര നദി കരാറാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും ഹസീന പറയുന്നു. ഇന്ത്യയുമായി ധാരണയിലെത്താൻ ഹസീനയ്ക്കു കഴിഞ്ഞിട്ടില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അവർ.
കരാർ നിലവിൽ വരുന്നതോടെ 5,820,000 ഹെക്ടർ ഭൂമി പ്രളയത്തിൽനിന്ന് രക്ഷപ്പെടും. കരാർ പ്രകാകം സുർമ കുഷിയാര പദ്ധതിയിൽനിന്ന് 153 ക്യുസെക്‌സ് വെള്ളം ബംഗ്ലാദേശിന് കിട്ടും. ഇതിന്റെ ഭാഗമായി റഹിംപുർ ലിങ്ക് കനാലിലൂടെ 5000 ഹെക്ടർ കൃഷിസ്ഥലത്തേക്കു വെള്ളം എത്തിക്കാനാകും.